മുന്തിരിയിൽ ജലാംശത്തിന്റെ അളവ് കൂടുതലാണ്. മുന്തിരി പോലുള്ള ജലാംശം ഉള്ള പഴങ്ങൾ കഴിക്കുന്നതിലൂടെ ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്ന‍തായി യൂറോപ്യൻ ഫുഡ് റിസർച്ച് ആൻഡ് ടെക്നോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 

ചുവപ്പ്, പച്ച എന്നി നിറത്തിലുള്ള മുന്തിരി വിവിധ രോ​ഗങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് മികച്ചൊരു പഴമാണ് മുന്തിരി. മുന്തിരിയിൽ നിരവധി പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. മുന്തിരിയിൽ പെക്റ്റിൻ ഉൾപ്പെടെയുള്ള ഭക്ഷണ നാരുകൾ കൂടുതലാണ്. ശരീരഭാരം നിയന്ത്രിക്കുന്നതിന് നാരുകൾ പ്രധാനമാണ്. കാരണം ഇത് അമിതവിശപ്പ് തടയുന്നു. 

നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് പരിമിതപ്പെടുത്തുക ചെയ്യുന്നു. കൂടാതെ, മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും സഹായിക്കും.

മുന്തിരിയിൽ ജലാംശത്തിന്റെ അളവ് കൂടുതലാണ്. മുന്തിരി പോലുള്ള ജലാംശം ഉള്ള പഴങ്ങൾ കഴിക്കുന്നതിലൂടെ ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്ന‍തായി യൂറോപ്യൻ ഫുഡ് റിസർച്ച് ആൻഡ് ടെക്നോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 

മുന്തിരിയിൽ കാണപ്പെടുന്ന ചില സംയുക്തങ്ങൾ, പ്രത്യേകിച്ച് റെസ്‌വെറാട്രോൾ, ഉപാപചയ പ്രവർത്തനത്തിൽ ഗുണം ചെയ്യും. റെസ്‌വെറാട്രോൾ ഒരു പോളിഫെനോൾ ആൻ്റിഓക്‌സിഡൻ്റാണ്. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിച്ചേക്കാം. മുന്തിരിയിലുള്ള റെസ്‌വെറാട്രോൾ തലച്ചോറിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നതായി പഠനങ്ങൾ പറയുന്നു. 

മുന്തിരിയിൽ ഉയർന്ന പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
ദിവസവും മുന്തിരി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നു.
ദിവസവും രണ്ട് കപ്പ് മുന്തിരി കഴിക്കുന്നത് ശരീരത്തിൽ അധികം കൊഴുപ്പ് കുറയ്ക്കുന്നതിന് മാത്രമല്ല ശരീരഭാരം അതിവേഗം കുറയ്ക്കാനും സഹായിക്കും. 

മുന്തിരിയിൽ നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ മലബന്ധവും മറ്റ് ദഹനപ്രശ്നങ്ങളും തടയുന്നു. ​ഗർഭകാലത്ത് മുന്തിരി കഴിക്കുന്നത് ഏറെ നല്ലതാണ്. കാരണം, മുന്തിരിയിലെ ഫോളേറ്റ് കുഞ്ഞിൻ്റെ ന്യൂറൽ ട്യൂബിൻ്റെ വികാസത്തിന് സഹായിക്കുന്നു. മുന്തിരിയിലെ ഫ്ലേവനോയ്ഡുകൾ രക്തചംക്രമണം മെച്ചപ്പെടുത്താൻ സഹായിക്കും.

കുട്ടികളിൽ പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്ന ഭക്ഷണങ്ങൾ