Asianet News MalayalamAsianet News Malayalam

പുരുഷന്മാരിലെ ക്യാന്‍സര്‍; 2050 ആവുമ്പോഴേക്ക് മരണനിരക്ക് 93 ശതമാനത്തിലേക്ക് ഉയരാമെന്ന് പഠനം

പുരുഷന്മാർ സ്ത്രീകളേക്കാൾ കൂടുതൽ പുകവലിക്കുകയും മദ്യം കഴിക്കുകയും ചെയ്യുന്നു. ഇതിനാലാണ് പുരുഷൻമാരിൽ ക്യാൻസറുമായി ബന്ധപ്പെട്ട മരണ നിരക്ക് സാധ്യത വർദ്ധിക്കുന്നത്.

 

cancer cases and deaths in men predicted to increase by 93% by 2050 study
Author
First Published Aug 15, 2024, 1:00 PM IST | Last Updated Aug 15, 2024, 1:43 PM IST

2050 ആകുമ്പോഴേക്കും പുരുഷന്മാർക്കിടയിലെ ക്യാൻസർ മരണങ്ങൾ 93 ശതമാനമായി വർദ്ധിക്കുമെന്ന് പഠനം. 65 വയസും അതിൽ കൂടുതലുമുള്ള പുരുഷന്മാരിലാണ് ഈ വർദ്ധനവ് കൂടുതലായി കാണപ്പെടുന്നതെന്ന് ഗവേഷകർ പറയുന്നു. അമേരിക്കൻ ക്യാൻസർ സൊസൈറ്റി അടുത്തിടെ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ‌ഇതിനെ കുറിച്ച് പറയുന്നത്.

പുകവലിയും മദ്യപാനവും കാരണം ക്യാൻസർ ബാധിച്ച് മരിക്കാനുള്ള സാധ്യത പുരുഷന്മാരിൽ കൂടുതലാണെന്നും പഠനത്തിൽ പറയുന്നു. ആഗോളതലത്തിൽ ഹൃദ്രോഗം കഴിഞ്ഞാൽ മരണകാരണങ്ങളിൽ രണ്ടാം സ്ഥാനത്താണ് ക്യാൻസർ. 

പുരുഷൻമാരിലെ ക്യാൻസർ സംഭവങ്ങളും മരണനിരക്കും കണക്കാക്കാൻ ഗവേഷകർ 185 രാജ‍്യങ്ങളിൽ നിന്നും പ്രദേശങ്ങളിൽ നിന്നും ജനസംഖ‍്യ ഡാറ്റയും 30 ക്യാൻസർ ഉപവിഭാഗങ്ങളും പരിശോധിച്ചു. പുരുഷന്മാർ സ്ത്രീകളേക്കാൾ കൂടുതൽ പുകവലിക്കുകയും മദ്യം കഴിക്കുകയും ചെയ്യുന്നു. ഇതിനാലാണ് പുരുഷൻമാരിൽ ക്യാൻസറുമായി ബന്ധപ്പെട്ട മരണ നിരക്ക് സാധ്യത വർദ്ധിപ്പിക്കുന്നത്.

65 വയസും അതിൽ കൂടുതലുമുള്ള പുരുഷന്മാർക്ക് യുവാക്കളെ അപേക്ഷിച്ച് അതിജീവന നിരക്ക് കുറവാണെന്ന് പഠനത്തിൽ പറയുന്നു. 2022-ൽ പുരുഷന്മാർക്കിടയിലെ ക്യാൻസറിനും ക്യാൻസർ മരണത്തിനും കാരണമായ ശ്വാസകോശ അർബുദം 2050-ൽ ഏറ്റവും വലിയ ഭീഷണിയായി തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി ​ഗവേഷകർ പറയുന്നു.

2050 ഓടെ മൂത്രാശയ അർബുദം മാത്രമല്ല ത്വക്ക് അർബുദവും കൂടുതൽ മരണങ്ങൾക്ക് ഇടയാക്കും. വിവിധ രാജ്യങ്ങളുടെ സാമ്പത്തിക നിലയ്ക്കനുസരിച്ച് ക്യാൻസർ ഫലങ്ങളിലെ വ്യത്യാസങ്ങളും ഗവേഷകർ തിരിച്ചറിഞ്ഞു. 2022 നും 2050 നും ഇടയിൽ ആഫ്രിക്കയിലും കിഴക്കൻ മെഡിറ്ററേനിയനിലും കേസുകളുടെയും മരണങ്ങളുടെയും എണ്ണം 2.5 മടങ്ങ് വർദ്ധിക്കുമെന്ന് ​ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. യൂറോപ്പിൽ പകുതിയോളം വർദ്ധനവ് ഉണ്ടാകാമെന്നും പഠനത്തിൽ പറയുന്നു

ഇന്റര്‍മിറ്റന്റ് ഫാസ്റ്റിം​ഗിൽ ഉൾപ്പെടുത്താവുന്ന അഞ്ച് പാനീയങ്ങളിതാ...

 

Latest Videos
Follow Us:
Download App:
  • android
  • ios