Asianet News MalayalamAsianet News Malayalam

Health Tips : ഇന്റര്‍മിറ്റന്റ് ഫാസ്റ്റിം​ഗിൽ ഉൾപ്പെടുത്താവുന്ന അഞ്ച് പാനീയങ്ങളിതാ...

ഇന്റര്‍മിറ്റന്റ് ഫാസ്റ്റിം​ഗ് (Intermittent fasting (IF)  ശരീരഭാരം കുറയ്ക്കാൻ സഹായിക്കുക മാത്രമല്ല മെറ്റാബോളിക് റേറ്റ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിലെ സമ്മർദ്ദവും വീക്കവും കുറയ്ക്കുന്നു. 

drinks that can be included in intermittent fasting
Author
First Published Aug 15, 2024, 9:50 AM IST | Last Updated Aug 15, 2024, 10:22 AM IST

മിതവണ്ണം കുറയ്ക്കുന്നതിനായി ഇന്ന് അധികം ആളുകളും പിന്തുടരുന്ന ഡയറ്റുകളിലൊന്നാണ് 'ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ്' (Intermittent fasting (IF). ശരീരഭാരം നിയന്ത്രിക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമെല്ലാം ഈ ഡയറ്റ് ഏറെ മികച്ചതാണ്. 16 മണിക്കൂർ ഉപവസിക്കുന്ന ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് വളരെ പെട്ടെന്നാണ് ഭാരം കുറയ്ക്കുന്നത്.

ഇന്റർമിറ്റന്റ് ഫാസ്റ്റിം​ഗ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുക മാത്രമല്ല മെറ്റാബോളിക് റേറ്റ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിലെ സമ്മർദ്ദവും വീക്കവും കുറയ്ക്കുന്നു. ഇന്റർമിറ്റന്റ് ഫാസ്റ്റിം​ഗിൽ ഉൾപ്പെടുത്താവുന്ന ചില പാനീയങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

നാരങ്ങ വെള്ളം

നാരങ്ങയിൽ വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധ പ്രവർത്തനത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തിനും സഹായകമാണ്. ദഹനത്തെ സഹായിക്കാനും ശരീരത്തിലെ ജലാംശം നിലനിർത്താനും സഹായിക്കുന്ന നേരിയ ഡൈയൂററ്റിക് ആയി പ്രവർത്തിക്കാനും നാരങ്ങാവെള്ളത്തിന് കഴിയും.

 

drinks that can be included in intermittent fasting

ഇന്റർമിറ്റന്റ് ഫാസ്റ്റിം​ഗിൽ നാരങ്ങ വെള്ളം ഉൾപ്പെടുത്തുന്നത് വിശപ്പും കലോറിയും കുറയ്ക്കാൻ സഹായിക്കുമെന്ന് 'ന്യൂട്രിയൻ്റ്സ്' ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. എന്നാൽ പഞ്ചസാര ചേർക്കാതെ വേണം നാരങ്ങ വെള്ളം കുടിക്കേണ്ടത്. 

കട്ടൻ കാപ്പി

കട്ടൻ കാപ്പിയിലെ കഫീൻ സംയുക്തം ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നതായി 'ഫുഡ് സയൻസ് ആൻഡ് ബയോടെക്‌നോളജി' പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. പഞ്ചസാര ചേർക്കാതെ വേണം കട്ടൻ കാപ്പി കുടിക്കേണ്ടത്.   

 

drinks that can be included in intermittent fasting

 

ഗ്രീൻ ടീ

കട്ടൻ കാപ്പി പോലെ, ഗ്രീൻ ടീയിൽ കഫീൻ അടങ്ങിയിട്ടുണ്ട്. കാറ്റെച്ചിൻസ് എന്നറിയപ്പെടുന്ന ആൻ്റിഓക്‌സിഡൻ്റുകളാൽ ഗ്രീൻ ടീ സമ്പുഷ്ടമാണ്. മെറ്റബോളിസം, ഇൻസുലിൻ സംവേദനക്ഷമത, കൊഴുപ്പ് കുറയ്ക്കൽ എന്നിവയ്ക്ക് ​ഗ്രീൻ ടീ സഹായിക്കുമെന്ന് 'കോക്രെയ്ൻ ഡാറ്റാബേസ് ഓഫ് സിസ്റ്റമാറ്റിക് റിവ്യൂസ്' ( Cochrane Database Of Systematic Reviews ) പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. പതിവായി ഗ്രീൻ ടീ കുടിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഫലപ്രദമാണെന്ന് പഠനങ്ങൾ പറയുന്നു. 

ഹെർബൽ ചായ

ഇന്റർമിറ്റന്റ് ഫാസ്റ്റിം​ഗിൽ ഉൾപ്പെടുത്താവുന്ന മറ്റൊരു പാനീയമാണ് ഹെർബൽ ചായ. ചെമ്പരത്തി, കർപ്പൂരതുളസി, ഇഞ്ചി തുടങ്ങിയ ഒട്ടുമിക്ക ഹെർബൽ ടീകളും സ്വാഭാവികമായും കലോറി കുറയ്ക്കുന്നവയാണ്. ഈ ചായകൾ സാധാരണയായി കഫീൻ നൽകുന്നില്ല. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 

 

drinks that can be included in intermittent fasting

ജീരക വെള്ളം

ജീരകം വെള്ളം കുടിക്കുന്നത് ശരീരത്തിലെ അധിക കലോറി കുറയ്ക്കും. ഇത് ദഹനത്തെ സഹായിക്കുകയും ഉപാപചയ ആരോഗ്യത്തെ സഹായിക്കുകയും ചെയ്യും. കൂടാതെ, ജീരകത്തിന് ദഹനം വർദ്ധിപ്പിക്കാനും ഉപാപചയ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാനും കഴിയും.

Read more മുടി വേ​​ഗത്തിൽ വളരാൻ ആവണക്കെണ്ണ ; ഈ രീതിയിൽ ഉപയോ​ഗിക്കൂ

 

Latest Videos
Follow Us:
Download App:
  • android
  • ios