Asianet News MalayalamAsianet News Malayalam

ഇനി മഴക്കാലമാണ്; കുട്ടികൾക്ക് പനി വന്നാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ജൂണ്‍ മാസമായി. ഇനി മഴക്കാലമാണ്. മഴക്കാലം എന്ന് പറയുന്നത് പനിയുടെയും രോ​ഗങ്ങളുടെയും കാലമാണ്. അതുകൊണ്ട് തന്നെ മഴക്കാലത്ത് കുട്ടികളെ രോഗങ്ങളിൽ നിന്ന് അകറ്റി നിർത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം. 

care your baby in rainy season to avoid fever
Author
Thiruvananthapuram, First Published Jun 1, 2019, 2:15 PM IST

ജൂണ്‍ മാസമായി. ഇനി മഴക്കാലമാണ്. മഴക്കാലം എന്ന് പറയുന്നത് പനിയുടെയും രോ​ഗങ്ങളുടെയും കാലമാണ്. അതുകൊണ്ട് തന്നെ മഴക്കാലത്ത് കുട്ടികളെ രോഗങ്ങളിൽ നിന്ന് അകറ്റി നിർത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം. പനിയാണ് മഴക്കാലത്ത് കൂടുതലായി കണ്ടുവരാറുള്ളത്. കുട്ടികളില്‍ പനി വന്നാല്‍ ബുദ്ധിമുട്ട് മാതാപിതാക്കള്‍ക്കാണ്.  മഴക്കാലത്ത് കുട്ടികൾക്ക് പനി വന്നാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ഒന്ന്...

കുട്ടികളിൽ പനിയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കുക. കുട്ടികളുടെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ കാണിക്കുന്നതാണ് ഏറ്റവും ഉത്തമം. സ്വയം ചികിത്സ അരുത്. 

രണ്ട്...

പനി വന്നാല്‍ കുട്ടികൾക്ക് വേണ്ടത്ര വിശ്രമം നൽകേണ്ടത് അത്യാവശ്യമാണ്. അത്തരം സാഹചര്യങ്ങളില്‍ കുട്ടികളെ പുറത്ത് കളിക്കാന്‍ വിടരുത്. പനിയുള്ളപ്പോൾ പുറത്തുനിന്നുളള രോഗാണുക്കള്‍ വരാതെ പ്രത്യേകം ശ്രദ്ധിക്കണം. പനിയുള്ള സമയങ്ങളിൽ കുട്ടികളെ സ്കൂളുകളിൽ വിടാതിരിക്കുകയാണ് ഉത്തമം. 

മൂന്ന്...

പനിക്കായി നൽകുന്ന മരുന്നുകളുടെ കാര്യത്തിലും പ്രത്യേകം ശ്രദ്ധ വേണം. ചില മരുന്നുകൾ കുട്ടികളിൽ അലർജ്ജി ഉണ്ടാക്കാറുണ്ട്. ഗുളികകൾ ചൂടുവെള്ളം, ചായ, പാൽ എന്നിവ ഉപയോഗിച്ച് നൽകരുത്. തിളപ്പിച്ചാറ്റിയ വെള്ളമാണ് കുടിക്കാനും മരുന്ന് നൽകാനും ഉത്തമം.

നാല്...

പനിയുള്ളപ്പോൾ തണുത്തവെള്ളത്തിലോ അധികം ചൂടുള്ള വെള്ളത്തിലോ കുട്ടികളെ കുളിപ്പിക്കരുത്. ചെറു ചൂടുവെള്ളത്തിൽ കുളിപ്പിക്കുന്നതാണ് നല്ലത്. കുളിച്ചതിന് ശേഷം ഉടൻ തന്നെ ശരീരം നന്നായി തുടച്ച് ഉണക്കുക.

അഞ്ച്...

ഭക്ഷണം ഇടവിട്ട നേരങ്ങളിൽ നൽകുക. പനിയുള്ളപ്പോൾ പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണം വേണം  കുട്ടികൾക്ക് നൽകാൻ. മാംസാഹാരം ഇത്തരം സമയങ്ങളിൽ കുട്ടികൾക്ക് നൽകാതിരിക്കുക. 

ആറ്...

കുട്ടികൾ പനിയുള്ളപ്പോഴും അല്ലാത്ത സമയങ്ങളിലും ധാരാളം വെള്ളം കുടിക്കണം. ഇടവിട്ട് കുട്ടികൾക്ക് വെള്ളം നൽകാൻ ശ്രമിക്കുക. കഞ്ഞി വെള്ളം, ​ചെറു ചൂടുവെള്ളം, ജീരക വെള്ളം, ഏലയ്ക്ക വെള്ളം എന്നിവ കുട്ടികൾക്ക് നൽകുക. 

Follow Us:
Download App:
  • android
  • ios