ഈ വിഷയവുമായി ബന്ധപ്പെട്ട് രാജ്യത്ത് ഒരു പിടി പഠനങ്ങള്‍ നടന്നുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡാനന്തരം ഉയരുന്ന കാര്‍ഡിയാക് അറസ്റ്റ് കേസുകള്‍ എന്ന വിഷയത്തില്‍ ഐസിഎംആറിന്‍റെ  (ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) നേതൃത്വത്തില്‍ മൂന്ന് പഠനങ്ങളാണത്രേ നടക്കുന്നത്. 

കൊവിഡ് 19 മഹാമാരിക്ക് ശേഷം ഇതുമായി ബന്ധപ്പെട്ട് പല ആരോഗ്യപ്രശ്നങ്ങളും രോഗഭീഷണികളും ആളുകള്‍ നേരിടുന്നതായി പല പഠനങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിനിടെ കൊവിഡ് കാലത്തിന് ഇപ്പുറം യുവാക്കളില്‍ ഹൃദയാഘാതം, ഹൃദയസ്തംഭനം എന്നിവയെല്ലാം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് കൊവിഡുമായി ബന്ധപ്പെട്ടാണോ എന്ന സംശയം ശക്തിപ്പെട്ടിട്ടുണ്ട്.

ഈ ആശങ്കയ്ക്ക് മറുപടിയെന്നോണം ചില വിവരങ്ങള്‍ വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്ര ആരോഗ്യവകുപ്പ്. കൊവിഡ് ബാധിച്ചതിന് പിന്നാലെ ഹൃദയാഘാതം, ഹൃദയസ്തംഭനം എന്നിവ സംഭവിക്കാനുള്ള സാധ്യത ഉണ്ടോയെന്ന് പറയാൻ, ഇതുവരെയായും ശക്തമായ ഒരു തെളിവും ലഭിച്ചിട്ടില്ല എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിക്കുന്നത്. 

അതേസമയം ഈ വിഷയവുമായി ബന്ധപ്പെട്ട് രാജ്യത്ത് ഒരു പിടി പഠനങ്ങള്‍ നടന്നുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡാനന്തരം ഉയരുന്ന കാര്‍ഡിയാക് അറസ്റ്റ് കേസുകള്‍ എന്ന വിഷയത്തില്‍ ഐസിഎംആറിന്‍റെ (ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) നേതൃത്വത്തില്‍ മൂന്ന് പഠനങ്ങളാണത്രേ നടക്കുന്നത്. 

ഇതിന് പുറമെ 18നും നാല്‍പത്തിയ‍ഞ്ചിനും ഇടയില്‍ പ്രായം വരുന്നവര്‍ക്കിടയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പെട്ടെന്നുള്ള മരണങ്ങള്‍ സംബന്ധിച്ച് നാല്‍പതോളം കേന്ദ്രങ്ങളിലായി പഠനം നടന്നുവരുന്നു. കൊവിഡ് വാക്സിന്‍റെ പരിണിതഫലങ്ങളുമായി ബന്ധപ്പെട്ടുള്ള മറ്റൊരു പഠനം ഇവയ്ക്കെല്ലാം സമാന്തരമായി നടക്കുന്നു. 

ഇത്തരത്തില്‍ 18നും 45നും ഇടയ്ക്ക് പ്രായം വരുന്നവര്‍ക്കിടയില്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കാര്‍ഡിയാക് അറസ്റ്റ്, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍, മറ്റ് മരണങ്ങള്‍- ഇവയ്ക്കെല്ലാം കൊവിഡുമായുള്ള ബന്ധം എന്നീ വിഷയങ്ങളില്‍ പല പഠനങ്ങളും പുരോഗമിച്ചുരികയാണെന്നതാണ് ആരോഗ്യവകുപ്പിന്‍റെ വിശദീകരണം വ്യക്തമാക്കുന്നത്. 

അതേസമയം ഒരു പഠനത്തിന്‍റെയും നിഗമനങ്ങള്‍ സംബന്ധിച്ച വിവരങ്ങളൊന്നും സര്‍ക്കാര്‍ പങ്കിട്ടിട്ടില്ല. അതിനാല്‍ തന്നെ നിലവിലുള്ള ആശങ്കകള്‍ ഇനിയും തുടരുക തന്നെ ചെയ്യും. 

ഈ വിവരങ്ങള്‍ പങ്കിട്ടതിനൊപ്പം രാജ്യത്ത് ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ളവരുടെ ചികിത്സയ്ക്കായി തങ്ങള്‍ സഹായി ഉറപ്പുവരുത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. എൻപി- എൻസിഡി ( നാഷണല്‍ പ്രോഗ്രാം ഫോര്‍ പ്രിവൻഷൻ ആന്‍റ് കണ്‍ട്രോള്‍ ഓഫ് നോണ്‍ കമ്മ്യൂണിക്കബിള്‍ ഡിസീസ്) എന്ന പ്രോഗ്രാമിന്‍റെ കീഴില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സാങ്കേതികവും സാമ്പത്തികവുമായ സഹായങ്ങള്‍ ഇക്കാര്യങ്ങള്‍ക്ക് നല്‍കും. 

ചികിത്സാസൗകര്യങ്ങള്‍ വിപുലീകരിക്കുക, അവബോധം ശക്തിപ്പെടുത്തുക, രോഗനിര്‍ണയത്തിനുള്ള സംവിധാനങ്ങളൊരുക്കുകു- തുടങ്ങി പല പദ്ധതികളാണ് ഈ പ്രോഗ്രാമിന് കീഴില്‍ വിഭാവനം ചെയ്യുന്നത്. 

Also Read:- മറവിയുണ്ടോ? ഓര്‍മ്മശക്തി കൂട്ടാൻ ഈ അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിക്കൂ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

Kerala State Film Award 2023 | കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് |Asianet News Live |Kerala Live TV News