Asianet News MalayalamAsianet News Malayalam

Covid 19 : ചൈനയിലെ ഷാങ്ഹായ് നഗരത്തില്‍ കൊവിഡ് വ്യാപനം; വീണ്ടും ലോക്ഡൗണിലേക്ക്

ഒമിക്രോണിന്റെ ബിഎ.2 സബ് വേരിയന്റിനേക്കാൾ പത്തു ശതമാനം കൂടുതൽ കൈമാറ്റം ചെയ്യപ്പെടുന്ന 'എക്സ്ഇ' എന്ന പുതിയ വേരിയന്റ് കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ചൂണ്ടിക്കാട്ടുന്നു. ഷാങ്ഹായിലെ കൊവിഡ് ലോക്ക്ഡൗണിന്റെ രണ്ടാം ഘട്ടം വെള്ളിയാഴ്ച നഗരത്തിന്റെ പടിഞ്ഞാറൻ പകുതിയിലേക്ക് ഏർപ്പെടുത്തി. 

China Shanghai begins second phase of massive Covid 19 lock down
Author
Shanghai, First Published Apr 2, 2022, 10:36 AM IST

രാജ്യത്ത് കൊവിഡ് കേസുകൾ കുറഞ്ഞ് വരികയാണ്. അത് കൊണ്ട് തന്നെ നിരവധി രാജ്യങ്ങൾ കൊവിഡ് 19 നിയന്ത്രണങ്ങൾ നീക്കം ചെയ്ത് കഴിഞ്ഞു. എന്നാൽ വീ​ണ്ടും കൊ​വി​ഡ് ഭീ​ഷ​ണി ഭ​യ​ന്ന് ചൈനീസ് ന​ഗരമായ ഷാ​ങ്ഹാ​യി​യി​ൽ ലോ​ക്ഡൗ​ൺ തു​ട​ങ്ങി. വ​ൻ​തോ​തി​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​നും കൊ​വി​ഡ് വ്യാ​പ​ക​മാ​യി പ​ട​രു​ന്ന​ത് ചെ​റു​ക്കാ​നു​മാ​ണ് ലോ​ക്ഡൗ​ൺ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. താ​മ​സ​സൗ​ക​ര്യ​ങ്ങ​ളും ജോ​ലി സ്ഥ​ല​ങ്ങ​ളു​മു​ള്ള ഷാ​ങ്ഹാ​യ് ചെ​റു ലോ​ക്ഡൗ​ണു​ക​ളി​ലൂ​ടെ​യാ​ണ് മു​ൻ കൊ​വി​ഡ് ഭീ​ഷ​ണി​ക​ളെ നേ​രി​ട്ട​ത്. 

ഷാങ്ഹായിലെ മുഴുവൻ ആളുകളെയും പരിശോധിക്കുന്നതിനായി എട്ട് ദിവസങ്ങളിലായി രണ്ട് ഘട്ടങ്ങളിലായാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. യുകെയിലെ ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ഒഎൻഎസ്) 13 പേരിൽ ഒരാൾക്ക് കൊറോണ വൈറസ് ബാധയുണ്ടെന്ന് അവകാശപ്പെടുന്നു. കടുത്ത നിയന്ത്രണങ്ങളാണ് ചൈനയിലെ ഷാങ്ഹായിയില്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. 

ഒമിക്രോണിന്റെ ബിഎ2 സബ് വേരിയന്റിനേക്കാൾ പത്തു ശതമാനം കൂടുതൽ കൈമാറ്റം ചെയ്യപ്പെടുന്ന 'എക്സ്ഇ' എന്ന പുതിയ വേരിയന്റ് കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ചൂണ്ടിക്കാട്ടുന്നു. ഷാങ്ഹായിലെ കൊവിഡ് ലോക്ക്ഡൗണിന്റെ രണ്ടാം ഘട്ടം വെള്ളിയാഴ്ച നഗരത്തിന്റെ പടിഞ്ഞാറൻ പകുതിയിലേക്ക് ഏർപ്പെടുത്തി. 

ഷാങ്ഹായിലെ ലോക്ക്ഡൗൺ ആഗോള വിപണികളെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. അത് ഗുരുതരമായ സാമ്പത്തിക പ്രത്യാഘാതമുണ്ടാക്കും. ലോക്ക്ഡൗണുകളും മറ്റ് നിയന്ത്രണങ്ങളും ഫാക്ടറികളെ ഉൽപ്പാദനം നിർത്തിവയ്ക്കാൻ നിർബന്ധിതരായതിനാൽ ചൈനയുടെ നിർമ്മാണ പ്രവർത്തനങ്ങൾ മാർച്ചിൽ അഞ്ച് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നു.

 

China Shanghai begins second phase of massive Covid 19 lock down

 

13 പേരിൽ ഒരാൾക്ക് കൊറോണ വൈറസ് ഉണ്ടെന്നാണ് യുകെയിലെ ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ഒഎൻഎസ്) കണക്കുകൾ പ്രകാരം സൂചിപ്പിക്കുന്നത്. 2020 ഏപ്രിൽ അവസാനം സർവേ ആരംഭിച്ചതിന് ശേഷം കണ്ട ഏറ്റവും ഉയർന്ന സംഖ്യയാണിത്. 

ദക്ഷിണ കൊറിയയും അടുത്തയാഴ്ച മുതൽ അതിന്റെ ചില കൊവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കും. കാരണം ഒമിക്രോൺ വകഭേദത്തിന്റെ ഏറ്റവും മോശം അവസ്ഥ കടന്നുപോയി എന്ന് വിദ​ഗ്ധർ പറയുന്നു. സാമൂഹിക ഒത്തുചേരലുകളിൽ അനുവദനീയമായ ആളുകളുടെ എണ്ണം എട്ടിൽ നിന്ന് 10 ആയി ഉയർത്തുമെന്നും റെസ്റ്റോറന്റുകൾ, ബാറുകൾ, മറ്റ് ഇൻഡോർ ഇടങ്ങൾ എന്നിവ ഒരു മണിക്കൂർ കഴിഞ്ഞ് അർദ്ധരാത്രി വരെ തുറന്നിരിക്കാമെന്നും പ്രധാനമന്ത്രി കിം ബൂ-ക്യും വെള്ളിയാഴ്ച പറഞ്ഞു.

റഷ്യൻ ആരോഗ്യ മന്ത്രാലയം സ്പുട്നിക് വി യുടെ നാസൽ പതിപ്പ് രജിസ്റ്റർ ചെയ്തു. ഇത് കോവിഡ് -19 നെതിരായ ലോകത്തിലെ ആദ്യത്തെ നാസൽ വാക്സിൻ ആയി മാറി. നോവൽ കൊറോണ വൈറസ് അണുബാധയ്‌ക്കെതിരായ നാസൽ വാക്‌സിൻ 3-4 മാസത്തിനുള്ളിൽ റഷ്യക്കാർക്ക് ലഭ്യമാകുമെന്നും റഷ്യൻ വാർത്താ ഏജൻസിയായ ടാസ് ജനുവരിയിൽ റിപ്പോർട്ട് ചെയ്തു.

Read more കൊവിഡ് വൈറസായ ബിഎ.2 കൂടുന്നു; ആരെയാണ് കൂടുതലും ബാധിക്കാന്‍ സാധ്യത!

Follow Us:
Download App:
  • android
  • ios