വടക്ക് കിഴക്കൻ ചൈനയിലെ തായുവാനിലെ ശസ്‌ത്രക്രിയാ വിദഗ്ധർ രോ​ഗിയിൽ കണ്ടിരുന്ന തടിപ്പുള്ള പിണ്ഡം വിജയകരമായി നീക്കം ചെയ്യുകയും രോഗി പൂർണമായി സുഖം പ്രാപിച്ചതായും ഡോക്ടർമാർ പറയുന്നു. 

43കാരന്റെ ലിം​ഗത്തിൽ രണ്ട് ഇഞ്ച് നീളമുള്ള പിണ്ഡം വികസിച്ചതായി ഡോക്ടർമാർ കണ്ടെത്തി. ലിം​ഗത്തിൽ കഠിനമായ വേദനയും ലിം​ഗം മഞ്ഞ നിറമായപ്പോഴാണ് രോ​ഗി ഡോക്ടറെ കണ്ട് പരിശോധന നടത്തിയത്. വടക്ക് കിഴക്കൻ ചൈനയിലെ തായുവാനിലെ ശസ്‌ത്രക്രിയാ വിദഗ്ധർ രോ​ഗിയിൽ കണ്ടിരുന്ന തടിപ്പുള്ള പിണ്ഡം വിജയകരമായി നീക്കം ചെയ്യുകയും രോഗി പൂർണമായി സുഖം പ്രാപിച്ചതായും ഡോക്ടർമാർ പറയുന്നു. 

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ആറ് തവണ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ട ഈ അവസ്ഥയ്ക്ക് കാരണമെന്താണെന്ന് ഡോക്ടർമാർക്ക് അറിയില്ല. അത് വീണ്ടും വലുതായി വളരുകയും വലുതാകുന്തോറും കൂടുതൽ വേദനാജനകമാവുകയും ചെയ്തു.

ഷാങ്‌സി മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ സെക്കൻഡ് ഹോസ്പിറ്റലിലെ യൂറോളജിസ്റ്റുകൾ പരിശോധിച്ചപ്പോൾ രോ​ഗിയുടെ ലിം​ഗ ഭാ​ഗത്ത് പിണ്ഡം കണ്ടെത്തി. ചർമ്മത്തിൽ നിന്ന് നീണ്ടുനിൽക്കുന്ന കട്ടിയുള്ള കോൺ ആകൃതിയിലുള്ള മുഴയാണ് അതെന്ന് ഡോക്ടർമാർ പറയുന്നു. 

ഈ അവസ്ഥയെ പലപ്പോഴും മൃഗക്കൊമ്പിനോട് ഉപമിക്കാറുണ്ട്. കാരണം വളർച്ച തലയിലും മുഖത്തും കാണപ്പെടുന്നു. എന്നിരുന്നാലും, നെഞ്ചിലും കഴുത്തിലും തോളിലും ലിംഗത്തിലും ഈ മുഴകൾ പ്രത്യക്ഷപ്പെടുന്നതായി ഡോക്ടർമാർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏഷ്യൻ ജേണൽ ഓഫ് സർജറിയിൽ പഠനം പ്രസിദ്ധീകരിച്ചു. 

മൂന്ന് വർഷം മുമ്പ് ഇത് പോലൊരു അപൂർവ്വ കേസ് റിപ്പോർട്ട് ചെയ്തിരുന്നതായി ഡോക്ടർമാർ പറയുന്നു. ഇതിനെ 'Penile horns' എന്നാണ് വിളിക്കുന്നത്. 1990 മുതൽ Penile hornsന്റെ അഞ്ച് കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. ഈ മുഴകൾ അർബുദമാകാം, ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടതാണെന്നും ഡോക്ടർമാർ പറയുന്നു. ചൈനയിൽ മൂന്നെണ്ണവും ഇന്ത്യ, സ്പെയിൻ, യുഎസ് എന്നിവിടങ്ങളിൽ ഒരെണ്ണം വീതവും കണ്ടെത്തിയിട്ടുള്ളതായി വിദ​ഗ്ധർ പറയുന്നു. 

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പത്ത് ഭക്ഷണങ്ങള്‍...