കുട്ടിയിൽ ആവർത്തിച്ചുള്ള ചുമ, ശ്വാസതടസ്സം, അല്ലെങ്കിൽ മൂക്കടപ്പ് എന്നിവയുണ്ടോ? അത് കാലാവസ്ഥ മൂലമല്ലായിരിക്കാം. പൊടി മൂലമല്ലായിരിക്കാം എന്നെല്ലാം നിങ്ങൾ കരുതുന്നുണ്ടാകാം. എന്നാൽ, ഇത് പാറ്റ അലർജി കൊണ്ടാണ് ഉണ്ടാകുന്നത്.
കുട്ടികളുടെ സുരക്ഷയാണ് മാതാപിതാക്കൾക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കുട്ടികളിൽ ഇടവിട്ട് ചുമ ഉണ്ടാകുന്നത് വീട്ടിലെ പൊടി അലർജി കൊണ്ടാണെന്ന് മിക്ക രക്ഷിതാക്കളും കരുതുന്നു. എന്നാൽ പൊടി മാത്രമല്ല ചുമയ്ക്ക് കാരണമാകുന്നത്. വീട്ടിലെ പാറ്റ ശല്യം കുട്ടികളിൽ ചുമയും മറ്റ് അലർജി പ്രശ്നങ്ങൾക്കും ഇടയാക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
പൊടി അലർജി എന്നത് കൂടുതൽ ഗുരുതരമായ ഒന്നായിരിക്കാം. യഥാർത്ഥ കുറ്റവാളി പൊടിയല്ല, പാറ്റകളാണ്. നിങ്ങളുടെ അടുക്കളയിൽ എല്ലായിടത്തും അപകടമുണ്ട്. നിങ്ങളുടെ കുട്ടിക്ക് നിരന്തരം ചുമ, ശ്വാസതടസ്സം, അല്ലെങ്കിൽ മൂക്കടപ്പ് എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കിൽ, അത് പൊടി മൂലമാണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ അത് തെറ്റാണെന്നും പീഡിയാട്രിക് പൾമണോളജിസ്റ്റായ ഡോ. മൗനീഷ് ബാലാജി പറയുന്നു.
യഥാർത്ഥ കുറ്റവാളി പാറ്റകളാണ്. പാറ്റയുടെ ഉമിനീർ, തൊലി, പൊടി എന്നിവയായിരിക്കാം കുട്ടിയെ ഈ പ്രശ്‌നങ്ങളെല്ലാം അലട്ടുന്നത്. അടുക്കളകളിലും കുളിമുറികളിലും ചുമരുകളിലെ വിള്ളലുകളിലും ഇവ കൂടുതലായി കാണപ്പെടുന്നു. ഭക്ഷണാവശിഷ്ടങ്ങളോ മാലിന്യങ്ങളോ ഉണ്ടെങ്കിൽ അവിടെ പാറ്റശല്യം ഉണ്ടാകാം. സ്ഥലം വൃത്തിയായി സൂക്ഷിക്കുക, വായു കടക്കാത്ത പാത്രങ്ങളിൽ ഭക്ഷണം സൂക്ഷിക്കണം. മാത്രമല്ല, ചുവരുകളിലെ വിള്ളലുകൾ പരിഹരിക്കേണ്ടതും പ്രധാനമാണെന്നും ഡോ. മൗനീഷ് പറയുന്നു.
കുട്ടിയിൽ ആവർത്തിച്ചുള്ള ചുമ, ശ്വാസതടസ്സം, അല്ലെങ്കിൽ മൂക്കടപ്പ് എന്നിവയുണ്ടോ? അത് കാലാവസ്ഥ മൂലമല്ലായിരിക്കാം. പൊടി മൂലമല്ലായിരിക്കാം എന്നെല്ലാം നിങ്ങൾ കരുതുന്നുണ്ടാകാം. എന്നാൽ, ഇത് പാറ്റ അലർജി കൊണ്ടാണ് ഉണ്ടാകുന്നത്. അതെ, അവയുടെ ഉമിനീർ, ചർമ്മകണങ്ങൾ, വിയർപ്പ് എന്നിവയെല്ലാം അലർജിക്ക് കാരണമാകുമെന്ന് The Little Cough Doctor എന്ന ഇൻസ്റ്റഗ്രാമം പേജിൽ പങ്കുവച്ച പോസ്റ്റിൽ ഡോ. മൗനീഷ് പറയുന്നു.
വീട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
രാത്രി മുഴുവൻ പാത്രങ്ങളും നന്നായി കഴുകി മാറ്റിവയ്ക്കുക.
വായു കടക്കാത്ത പാത്രങ്ങളിൽ ഭക്ഷണം സൂക്ഷിക്കുക
ഭക്ഷണ അവശിഷ്ടങ്ങൾ ഉടനടി നീക്കം ചെയ്യുക
അടുക്കളയിലെയും കുളിമുറിയിലെയും ചുമരുകളിലെ വിള്ളലുകൾ അടയ്ക്കുക
ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ചർമ്മ അലർജി പരിശോധന നടത്തുക.

