Asianet News MalayalamAsianet News Malayalam

രക്തം കട്ടപിടിക്കുന്നത് ; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ഏട്രിയൽ ഫൈബ്രിലേഷൻ, കാൻസർ, വിട്ടുമാറാത്ത വീക്കം, പ്രമേഹം, രക്താതിമർദ്ദം (ഉയർന്ന രക്തസമ്മർദ്ദം), ഉയർന്ന കൊളസ്ട്രോൾ, പൊണ്ണത്തടി എന്നിവ ഉൾപ്പെടെയുള്ള ചില ആരോ​ഗ്യപ്രശ്നങ്ങൾ രക്തം കട്ടപിടിക്കുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. 
 

common causes of blood clotting
Author
First Published Feb 6, 2024, 5:28 PM IST

ശരീരത്തിൽ മുറിവേൽക്കുമ്പോൾ ശരീരത്തിൻ്റെ സ്വാഭാവിക പ്രതികരണമാണ് രക്തം കട്ടപിടിക്കുന്നത്. ശരീരത്തിന് കൂടുതൽ രക്തം നഷ്ടപ്പെടാതിരിക്കാൻ മുറിവുള്ള സ്ഥലത്ത് രക്തം കട്ടപിടിക്കുന്നു. ചില സമയങ്ങളിൽ രക്ത കട്ടകൾ അലിയാതിരിക്കുന്നു. ഇത് ചിലപ്പോൾ സങ്കീർണതകൾക്ക് കാരണമാകും. 

നീര് കാണപ്പെടുക, വേദന, ചർമ്മത്തിൽ ചുവപ്പ് കാണുക എന്നിവയെല്ലാം തന്നെ രക്തം കട്ടപിടിക്കുന്നതിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങളാമെന്ന് ഇൻ്റേണൽ മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ. സുചിസ്മിത രാജമാന്യ പറയുന്നു.

കൈകാലുകളിൽ ഈ ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ നിങ്ങൾ ഉടൻ വൈദ്യസഹായം തേടണമെന്നും ഡോ. സുചിസ്മിത പറഞ്ഞു. ഈ ലക്ഷണങ്ങള്‌ നേരത്തെ തിരിച്ചറിയുന്നത് രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട സങ്കീർണതകൾ തടയുന്നതിന് സഹായിക്കുന്നു. രക്തം കട്ടപിടിക്കുന്നത് ശരീരത്തിന്റെ ഒരു ഭാഗത്ത് മാത്രമല്ല, എവിടെയും സംഭവിക്കാം. അവ ആരോഗ്യത്തിന് ഗുരുതരമായ ഭീഷണികൾ ഉണ്ടാക്കും. 

തലച്ചോറിൽ രക്തം കട്ടപിടിക്കുന്നതിൻ്റെ ലക്ഷണങ്ങൾ...

കടുത്ത തലവേദന അനുഭവപ്പെടുക.
ബലഹീനത
സംസാരിക്കാൻ ബുദ്ധിമുട്ട്
കാഴ്ച പ്രശ്നങ്ങൾ
(നെഞ്ചുവേദന, ശ്വസിക്കാൻ ബുദ്ധിമുട്ട്, വേഗത്തിലുള്ള ഹൃദയമിടിപ്പ്, ചുമയ്ക്കുമ്പോൾ രക്തം കാണുക എന്നിവയും ലക്ഷണങ്ങളാണ്).

രക്തം കട്ടപിടിക്കുന്നതിനുള്ള കാരണങ്ങൾ...

ചലനമില്ലായ്മ അല്ലെങ്കിൽ മന്ദഗതിയിലുള്ള രക്തപ്രവാഹത്തിന് കാരണമാകുന്ന പ്രത്യേക ആരോഗ്യസ്ഥിതികൾ 
രക്തം കട്ടപിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ചില രോഗാവസ്ഥകൾ രക്തം കട്ടപിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

ഏട്രിയൽ ഫൈബ്രിലേഷൻ, കാൻസർ, വിട്ടുമാറാത്ത വീക്കം, പ്രമേഹം, രക്താതിമർദ്ദം (ഉയർന്ന രക്തസമ്മർദ്ദം), ഉയർന്ന കൊളസ്ട്രോൾ, പൊണ്ണത്തടി എന്നിവ ഉൾപ്പെടെയുള്ള ചില ആരോ​ഗ്യപ്രശ്നങ്ങൾ രക്തം കട്ടപിടിക്കുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. 

മുടി വളരാൻ കറിവേപ്പില ; ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ


 

Latest Videos
Follow Us:
Download App:
  • android
  • ios