ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോ​ഗിക്കപ്പെടുന്ന ലൈം​ഗിക ഉത്തേജക മരുന്നാണ് വയാ​ഗ്ര. ഉദ്ധാരണം ഇല്ലാത്തവരില്‍ അല്ലെങ്കില്‍ കുറയുമ്പോൾ ഉപയോഗിക്കുന്ന മരുന്നാണിത്. ‌ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ പലര്‍ക്കും അറിയില്ല. ഏതുനേരത്തും ആര്‍ക്കും കഴിക്കാവുന്ന മരുന്നല്ല വയാഗ്ര. വയാഗ്ര ചില അവസരങ്ങളിൽ ഉപയോ​ഗിക്കാൻ പാടില്ലെന്നാണ് വിദ​ഗ്ധർ പറയുന്നത്. 

ഒന്ന്...

അമിതരക്തസമ്മര്‍ദ്ദമുള്ളര്‍ക്ക് വയാ​ഗ്ര സുരക്ഷിതമല്ല. വയാ​ഗ്ര ഉപയോ​ഗിക്കുമ്പോൾ സ്വാഭാവികമായും ശരീരത്തിലെ രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കും. രക്തസമ്മര്‍ദ്ദരോ​ഗികളിലാകട്ടെ രക്തസമ്മര്‍ദ്ദം അപകടകരമാം വിധം ഉയരാന്‍ സാധ്യതയുണ്ട്.

രണ്ട്...

ഒപ്റ്റിക് നാഡിയിലേക്കുള്ള രക്തവിതരണം കുറയ്ക്കാൻ വയാഗ്രയ്ക്ക് കഴിയും. ഇത് പെട്ടെന്ന് കാഴ്ച നഷ്ടപ്പെടുന്നതിന് കാരണമാകും. വളരെ അപൂർവമായ ഇത് ഹൃദ്രോഗം, രക്താതിമർദ്ദം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ അല്ലെങ്കിൽ നേരത്തേ കണ്ണ് പ്രശ്നങ്ങൾ ഉള്ളവരിലാണ് സംഭവിക്കുന്നത്. 

മൂന്ന്...

 പ്രത്യേക മരുന്നുകള്‍ കഴിക്കുന്നവരും ഹൃദയത്തിനോ തലച്ചോറിനോ വൃക്കകള്‍ക്കോ തകരാറുളളവരും വയാഗ്ര കഴിക്കരുത്‌. രക്തപരിശോധനയും ഇസിജി പരിശോധനയും നടത്തി കുഴപ്പമൊന്നുമില്ലെന്ന്‌ ഹൃദ്രോഗവിദഗ്‌ധന്‍ ഉറപ്പു നല്‍കിയ ശേഷമേ വയാഗ്ര കഴിക്കാവൂ. ആരോഗ്യസ്ഥിതിയും ആവശ്യകതയും മനസിലാക്കി വേണം ഡോസ്‌ നിശ്ചയിക്കാന്‍. ‍ഡോക്ടറുടെ നിർദേശ പ്രകാരം മാത്രമേ വയാ​ഗ്ര ഉപയോ​ഗിക്കാൻ പാടുള്ളൂ..

നാല്...

ആവശ്യമില്ലാതെയും സെക്സ് ചെയ്യാത്ത സമയങ്ങളിലും വയാഗ്ര കഴിക്കരുത്. ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിന് മുപ്പതു മുതല്‍ ഒരു മണിക്കൂര്‍ മുൻപു വരെയാണ് വയാഗ്ര കഴിക്കേണ്ടത്‌. ലൈംഗികാവയവത്തിന്റെ ഉദ്ധാരണശക്തി കൂട്ടാന്‍ വയാഗ്ര സഹായിക്കുന്നു. ഉദ്ധാരണം തീരെ നടക്കാത്ത പുരുഷനില്‍ വയാഗ്രയുടെ ഫലം സീറോ ആയിരിക്കും.

അഞ്ച്...

എന്തെങ്കിലും തരത്തിലെ അലര്‍ജി ഉള്ളവര്‍ വയാഗ്ര ഒരുകാരണവശാലും വയാ​ഗ്ര ഉപയോഗിക്കരുത്. മരുന്ന്‌ ഓവര്‍ഡോസ്‌ കഴിക്കുന്നതു ഏറെ അപകടകരമാണ്‌. സൈക്യാട്രിസ്റ്റിന്റെയോ യൂറോളജിസ്റ്റിന്റെയോ എന്‍ഡോക്രൈനോളജിസ്റ്റിന്റെയോ കുറിപ്പ്‌ ഇല്ലാതെ വയാഗ്ര വില്‍ക്കരുതെന്നാണ്‌ നിയമം. വയാ​ഗ്രയുടെ ഡോസ്‌ കൂടിയാൽ ഛർദ്ദി, കാഴ്ച്ചമങ്ങൽ, വയറിളക്കം എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് മെഡ‍ിക്കൽ ന്യൂസ് ടുഡേയിൽ വന്ന റിപ്പോർട്ടിൽ പറയുന്നത്. 

 വയാഗ്രക്ക് പല പാർശ്വഫലങ്ങളും ഉണ്ടെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചതാണ്. തലവേദന മുതൽ വയറു വേദന വരെയുള്ള പാർശ്വഫലങ്ങൾ ഉണ്ടാകും. അതില്‍ അടങ്ങിയിരിക്കുന്ന സില്‍ഡെനാഫിന്‍ എന്ന ഘടകം നമ്മുടെ കാഴ്ചയെ പ്രതികൂലമായി ബാധിച്ചേക്കാം. കാഴ്ച മങ്ങല്‍, നിറം തിരിച്ചറിയാന്‍ ബുദ്ധിമുട്ട് വെളിച്ചം തട്ടുമ്പോഴുള്ള ബുദ്ധിമുട്ട് എന്നിവയെല്ലാം ഉണ്ടായേക്കാം.

ഹൃദയാഘാതം വന്നവർ, ഉയർന്ന രക്തസമ്മർദം ഉള്ളവർ, പക്ഷാഘാതം വന്നവർ, രക്തസംബന്ധമായ അസുഖമുള്ളർ, ഉദര സംബന്ധമായ പ്രശ്ശ്നങ്ങൾ ഉള്ളവർ എന്നിവരിലെല്ലാം വയാഗ്ര പ്രതികൂലമായ ഫലങ്ങളാണ് ഉണ്ടാക്കുക. അതുകൊണ്ടുതന്നെ പുതിയ ചികിത്സാ രീതികള്‍ കണ്ടെത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ടെക്സാസിലെ ഹ്യൂസ്റ്റണിലുള്ള ബെയ്ലർ കോളേജ് ഓഫ് മെഡിസിനിൽ ന്യൂറോളിസ്റ്റായ ഡോ. സമിത് സോണി പറയുന്നു.