ലോകമെങ്ങും കൊവിഡ് 19ന്റെ ഭീതിയിലാണ്. കൊവിഡ് 19മായി ബന്ധപ്പെട്ട് പലതരത്തിൽ തെറ്റിദ്ധരിക്കപ്പെടുന്ന  വാർത്തകൾ പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. അത്തരം തെറ്റിദ്ധരിക്കപ്പെടുന്ന വാർത്തകളിൽ നിന്നും മറ്റും മാറി നിൽക്കുകയാണ് ഈ അവസരത്തിൽ വേണ്ടത്. സോഷ്യൽ മീഡിയയിൽ കൊറോണയുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്ഒ) രംഗത്ത്. ...

ഒന്ന്...

വെളുത്തുള്ളി കഴിച്ചാൽ കൊറോണ വെെറസ് ഒരു പരിധി വരെ അകറ്റാനാകുമെന്നാണ് ഫേസ്ബുക്കിൽ ഇപ്പോൾ പ്രചരിക്കുന്ന വാർത്ത. ചില ആന്റിമൈക്രോബയൽ ഗുണങ്ങളുള്ള വെളുത്തുള്ളി കഴിക്കുന്നത് കൊറോണ വൈറസിൽ നിന്ന് ആളുകളെ സംരക്ഷിക്കുമെന്നതിന് തെളിവുകളൊന്നുമില്ലെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്താതെ ഇങ്ങനെയുള്ളവ പരീക്ഷിക്കുന്നത് ജീവന് പോലും ആപത്താണെന്നാണ് വിദ്​ഗധർ പറയുന്നു. 

തൊണ്ട വേദന അകറ്റാനായി സ്ഥിരമായി ധാരാളം വെളുത്തുള്ളി കഴിച്ച ഒരു യുവതിക്ക് തൊണ്ടയ്ക്ക് ഗുരുതരമായി വീക്കം സംഭവിച്ച വാർത്ത സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു. പച്ചക്കറികളും പഴവർ​ഗങ്ങളും ആരോ​ഗ്യത്തിന് വളരെ നല്ലതാണ്. എന്നാൽ, വെെറസുകളെ അകറ്റാനുള്ള കഴിവൊന്നും ഉണ്ടെന്നതിനെ പറ്റി പഠനങ്ങളോ മറ്റ് തെളിവുകളോ ഒന്നും തന്നെ ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് വിദ​​ഗ്ധർ പറയുന്നത്. 

രണ്ട്....

15 മിനിറ്റ് ഇടവിട്ട് വെള്ളം കുടിക്കുന്നത് കൊറോണ വെെറസിനെ തടയാനാകുമെന്നാണ് സോഷ്യൽ മീഡിയയിൽ പരക്കുന്ന മറ്റൊരു വാർത്ത. ഇത് വളരെ തെറ്റാണെന്നും മറ്റ് തെളിവുകളൊന്നും തന്നെയില്ലെന്നുമാണ് പ്രൊഫസർ ബ്ലൂംഫീൽഡ് പറയുന്നത്.

മൂന്ന്....

ചൂടുവെള്ളം കുടിക്കുന്നത് അല്ലെങ്കിൽ ചൂടുവെള്ളത്തിൽ കുളിക്കുന്നത് വൈറസിനെ ഇല്ലാതാക്കാൻ കഴിയുമെന്ന് തരത്തിലുള്ള മെസേജുകൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ പരക്കുന്നുണ്ട്. എന്നാൽ ഇതിന് മറ്റ് തെളിവുകളൊന്നുമില്ലെന്നാണ് യൂണിസെഫിലെ ​ഗവേഷക ഷാർലറ്റ് ഗോർണിറ്റ്‌സ്ക പറയുന്നത്. ഇത്തരം വാർത്തകൾ വിശ്വസിക്കരുതെന്നും ഇവ പരീക്ഷിക്കുന്നത് ഏറെ ദോഷം ചെയ്യുമെന്നും ഷാർലറ്റ് പറയുന്നു.

ചൂട് കൂടിയാൽ കൊറോണ വൈറസ് ചത്തുപോകും എന്നതിന് ശാസ്ത്രീയ തെളിവുകളില്ലെന്നാണു ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ശരീരോഷ്മാവ് സാധാരണയായി 36-37 ഡിഗ്രി സെൽഷ്യസായി ശരീരം ക്രമപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് പുറമേ കുറേ ചൂടുവെള്ളം ഒഴിച്ച് ശരീരം പൊള്ളിക്കാം എന്നല്ലാതെ വലിയ പ്രയോജനമില്ലെന്നാണു  മുന്നറിയിപ്പ് നൽകുന്നു.