Asianet News MalayalamAsianet News Malayalam

ഇന്ത്യയിലെ കൊവിഡ് മരണങ്ങൾക്ക് കാരണം ആശുപത്രിയിൽ എത്താനുള്ള കാലതാമസമെന്ന് സർക്കാർ

'ആരോ​ഗ്യ സ്ഥിതി വളരെ വഷളാകുമ്പോഴാണ് രോ​ഗികൾ ചികിത്സയ്ക്ക് എത്തുന്നത്. സങ്കീർണതകൾ ഒഴിവാക്കാൻ കൃത്യസമയത്ത് പരിശോധന നടത്തുകയും വൈദ്യസഹായം തേടുകയും ചെയ്യേണ്ടത് പ്രധാനമാണ്...' - നീതി ആയോഗ് അംഗം ഡോ. വി. കെ. പോൾ പറഞ്ഞു.

Covid 19 deaths in India largely due to patients reporting late at hospital Govt
Author
Delhi, First Published Dec 23, 2020, 1:20 PM IST

രോഗികൾ വൈകി ആശുപത്രിയിൽ എത്തുന്നതിനാലാണ് മരണങ്ങൾ കൂടുതലും സംഭവിക്കുന്നതെന്ന് സർക്കാർ.

'കൊവിഡ് മരണങ്ങളുടെ എണ്ണം കുറവാണ്, ഗുരുതരമായ കേസുകളിൽ ഭൂരിഭാ​ഗം രോ​ഗികളും വളരെ വൈകിയാണ്  ആശുപത്രിയിൽ എത്തുന്നതെന്നാണ് ഞങ്ങൾക്ക് മനസിലാകുന്നത്. ആരോ​ഗ്യ സ്ഥിതി വളരെ വഷളാകുമ്പോഴാണ് രോ​ഗികൾ ചികിത്സയ്ക്ക് എത്തുന്നത്. സങ്കീർണതകൾ ഒഴിവാക്കാൻ കൃത്യസമയത്ത് പരിശോധന നടത്തുകയും വൈദ്യസഹായം തേടുകയും ചെയ്യേണ്ടത് പ്രധാനമാണ്...' - നീതി ആയോഗ് അംഗം ഡോ. വി. കെ. പോൾ പറഞ്ഞു.

ദിനംപ്രതി റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ മരണങ്ങളുടെയും പുതിയ കേസുകളുടെയും എണ്ണത്തിൽ കുറവുണ്ടായതായി മനസിലാക്കുന്നു. കഴിഞ്ഞ ഏഴ് ദിവസത്തെ കൊവിഡ് -19 കേസുകളുടെ ഡാറ്റ താരതമ്യം ചെയ്യുമ്പോൾ, ശരാശരി ദൈനംദിന പുതിയ കേസുകൾ നവംബർ 4 നും 10 നും ഇടയിൽ 46,000 ൽ നിന്ന് ഡിസംബർ 16 നും 22 നും ഇടയിലുള്ള ആഴ്ചയിൽ 24,000 ആയി കുറഞ്ഞുവെന്ന് മനസിലാക്കുന്നു... - ഡോ. വി. കെ. പോൾ പറഞ്ഞു.

173 ദിവസത്തിനുശേഷം ഇന്ത്യയിൽ 20,000 ത്തിൽ താഴെ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്നുള്ള നിരന്തരമായ ശ്രമങ്ങളെ തുടർന്ന് രോഗികളുടെ എണ്ണത്തിൽ ക്രമാനുഗതമായ കുറവുണ്ടായതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

ഓരോ 33 സെക്കന്‍ഡിലും ഒരു മരണം; യുഎസില്‍ കൊവിഡ് താണ്ഡവം തുടരുന്നു

 

 

 

 

Follow Us:
Download App:
  • android
  • ios