കൊവിഡ് 19 ബാധ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയിലാണ് ലോകം. വൈറസ് ബാധ ഏറ്റവും കൂടുതല്‍ ബാധിച്ച ഇറ്റലിയിലെ ഒരു നഴ്സിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായത്.

കൊവിഡ് 19 ബാധ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയിലാണ് ലോകം. വൈറസ് ബാധ ഏറ്റവും കൂടുതല്‍ ബാധിച്ച ഇറ്റലിയിലെ ഒരു നഴ്സിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായത്. ഇറ്റലിയിലെ മിലൻസ് ഗ്രോസെറ്റോ ആശുപത്രിയിൽ ജോലി ചെയ്യുന്ന എലീസ ബൊനാരി എന്ന 23 കാരിയായ നഴ്സാണ് കൊവിഡ് 19 വാര്‍ഡില്‍ ജോലി ചെയ്യുന്ന തന്‍റെ അവസ്ഥയെ കുറിച്ച് പറഞ്ഞത്. ആശുപത്രിയിൽ ജോലിക്കിടെയുള്ള ചിത്രവും എലീസ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു.

'ശാരീകമായി ഞാൻ തളർന്നിരിക്കുകയാണ്. സുരക്ഷ ഉപകരണങ്ങളെല്ലാം വളരെ മോശമായതാണ് കാരണം. ധരിച്ചിരിക്കുന്ന കോട്ട് കൂടുതൽ ചൂടുള്ളതും വിയർക്കുന്നതുമാണ്. ഒരിക്കൽ വസ്ത്രം ധരിച്ചാൽ ആറുമണിക്കൂർ എനിക്ക് ബാത്ത്റൂമിൽ പോകാനോ വെള്ളം കുടിക്കാനോ കഴിയില്ല'- എലീസ കുറിച്ചു. എലീസയുടെ മുഖത്ത് ചുവന്നുതടിച്ച പാടുകളായതും ചിത്രത്തില്‍ വ്യക്തമാണ്. 

മണിക്കൂറുകളോളമാണ് ആശുപത്രികളില്‍ നഴ്സുമാര്‍ ജോലി ചെയ്യുന്നത്. രോഗബാധിതർ ദയവ് ചെയ്ത് പുറത്തിറങ്ങരുതെന്നും എലീസ അഭ്യർഥിച്ചു.

View post on Instagram