കൊവിഡ് ഭീതിയില്‍ ലോകമെമ്പാടുമുള്ള ആളുകള്‍ വീടിനകത്തേക്ക് ഔദ്യോഗിക കൃത്യങ്ങള്‍ മാറ്റിയപ്പോള്‍ ഇതിനൊന്നും കഴിയാത്ത വിഭാഗമാണ് ഡോക്ടര്‍മാരും നഴ്സുമാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും. സ്വന്തം ജീവന്‍ പോലും പണയം വച്ചാണ് അവര്‍ രോഗികളെ ദിവസവും പരിചരിക്കുന്നത്. 

കൊവിഡ് രോഗികളെ നേരിട്ട് പരിചരിക്കുന്നവര്‍ക്ക് വേണ്ടിയുള്ള  സുരക്ഷാ കവചമാണ് പിപിഇ കിറ്റ്. കൊവിഡ് വാര്‍ഡില്‍ ജോലി ചെയ്യുന്നവര്‍ നിര്‍ബന്ധമായി പിപിഇ (പേഴ്‌സണല്‍ പ്രൊട്ടക്റ്റീവ് എക്യുപ്‌മെന്റ്) കിറ്റ്  ധരിക്കണമെന്ന് ആരോഗ്യ വകുപ്പ് തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. 

Also Read: കൊവിഡ് യുദ്ധത്തിലെ സൂപ്പര്‍ ഹീറോസിന് ഇനി 'സൂപ്പര്‍ ഡ്രസ്സ്'

അപാകതകളൊന്നും ഇല്ലാതെയാണ് ഇത് ധരിക്കേണ്ടത്. 'ഡണ്ണിങ്' എന്നാണ് ഇത് അറിയപ്പെടുന്നത്. പിപിഇ കിറ്റ് എങ്ങനെ ധരിക്കാമെന്ന് വ്യക്തമാക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജ് എസ്എടി ഹോസ്പിറ്റലിലെ  സ്റ്റാഫ് നഴ്‌സ് അജോ സാം വര്‍ഗീസ് ആണ് ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

Also Read: കൊവിഡ് പ്രതിരോധം: പിപിഇ കിറ്റും വെന്‍റിലേറ്റ‍റും എന്‍ 95 മാസ്കും വികസിപ്പിച്ച് കേരളം...