ഹോം ക്വാറന്‍റൈനില്‍ കഴിയുന്ന കത്രീനയുടെ സെല്‍ഫി ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

കഠിനപ്രയത്നംകൊണ്ട് ബോളിവുഡിലെ മുൻനിര നായികമാരിലേയ്ക്ക് വളർന്ന ബോളിവുഡ് നടിയാണ് കത്രീന കൈഫ്. അടുത്തിടെയാണ് കത്രീനയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ നടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

സമീപ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ജാഗ്രത കാണിക്കണമെന്നും കത്രീന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇപ്പോഴിതാ ഹോം ക്വാറന്‍റൈനില്‍ കഴിയുന്ന കത്രീനയുടെ സെല്‍ഫി ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

View post on Instagram

ഐസൊലേഷനില്‍ കഴിയുമ്പോള്‍ അനുഭവപ്പെടുന്ന ഏകാന്തതയെ താരം വളരെ പോസിറ്റീവായി തന്നെ എടുക്കുന്നു എന്നാണ് ഈ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. കത്രീന തന്നെയാണ് സെല്‍ഫി ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 'സമയവും ക്ഷമയും' എന്നാണ് താരം ചിത്രങ്ങള്‍ക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. 

Also Read: ബിക്കിനിയില്‍ സുന്ദരി; മാലിദ്വീപിലെ സൂര്യാസ്തമയ കാഴ്ചകൾ ആസ്വദിച്ച് ജാന്‍വി കപൂര്‍; ചിത്രങ്ങള്‍ വൈറല്...