നമ്മൾ ദിവസേന തിരഞ്ഞെടുക്കുന്ന ഭക്ഷണങ്ങളാണ് പലപ്പോഴും കരളിലെ കൊഴുപ്പ് കൂട്ടുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്.
നമ്മുടെ മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണശീലങ്ങൾ ഫാറ്റി ലിവർ രോഗത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. പാരമ്പര്യവും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഇതിന് കാരണമാകാമെങ്കിലും നമ്മൾ ദിവസേന തിരഞ്ഞെടുക്കുന്ന ഭക്ഷണങ്ങളാണ് പലപ്പോഴും കരളിലെ കൊഴുപ്പ് കൂട്ടുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്. തികച്ചും സാധാരണമാണെന്ന് തോന്നുന്ന പല ശീലങ്ങളും കരളിന് കൂടുതൽ കേടുപാടുകൾ വരുത്തുന്നു. ഈ ഭക്ഷണങ്ങൾ ഒഴിവാക്കാം.
1. സംസ്കരിച്ച ഭക്ഷണങ്ങൾ
ചിപ്സ്, പാക്കറ്റ് സ്നാക്കുകൾ, ഫാസ്റ്റ് ഫുഡ്, ബേക്കറി പലഹാരങ്ങൾ എന്നിവ ഇന്ന് പലരുടെയും പ്രധാന ഭക്ഷണമായി മാറിയിരിക്കുന്നു. എളുപ്പത്തിൽ ലഭ്യമാകുന്നതും കഴിക്കാൻ സൗകര്യപ്രദവുമാണെന്നത് ഇത്തരം ഭക്ഷണങ്ങളുടെ ഉപയോഗം കൂട്ടുന്നു.
2. പഞ്ചസാരയടങ്ങിയ പാനീയങ്ങൾ
സോഫ്റ്റ് ഡ്രിങ്കുകൾ, പാക്കറ്റ് ജ്യൂസുകൾ, എനർജി ഡ്രിങ്കുകൾ എന്നിവയിലൂടെ ശരീരത്തിലെത്തുന്ന പഞ്ചസാരയുടെ അളവ് പലരും ശ്രദ്ധിക്കാറില്ല. ചായയിലോ കാപ്പിയിലോ ഇടുന്ന പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നവർ പോലും ഇത്തരം പാനീയങ്ങൾ കുടിക്കുമ്പോൾ ജാഗ്രത പുലർത്താറില്ല. ഇത് കരളിന് വലിയ രീതിയിൽ ദോഷം ചെയ്യും.
കരളിന്റെ ആരോഗ്യം എങ്ങനെ സംരക്ഷിക്കാം?
- ശരിയായ രീതിയിൽ ഭക്ഷണക്രമീകരണം ശീലിച്ചാൽ കരളിനെ സംരക്ഷിക്കാൻ സാധിക്കും. ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ.
2. പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, അണ്ടിപ്പരിപ്പുകൾ, കൊഴുപ്പ് കുറഞ്ഞ പ്രോട്ടീനുകൾ എന്നിവ അടങ്ങിയ ഭക്ഷണക്രമം കരളിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തും.
3. ഫൈബർ അടങ്ങിയ ഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവും ദഹനവും നിയന്ത്രിക്കാൻ സഹായിക്കും.
4. സംസ്കരിച്ചതും മധുരമുള്ളതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുന്നത് വഴി കരളിലെത്തുന്ന കൊഴുപ്പിന്റെ അളവ് കുറയ്ക്കാം.
5. കൃത്യമായ ശാരീരിക വ്യായാമവും ശരീരഭാരം നിയന്ത്രിക്കുന്നതും കരളിന്റെ ആരോഗ്യം ഇരട്ടിയാക്കും.
ഫാറ്റി ലിവർ രോഗം പെട്ടെന്നൊരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല. വർഷങ്ങളായി നമ്മൾ തുടരുന്ന ചെറിയ തെറ്റായ ശീലങ്ങളുടെ ഫലമായാണ് ഇത് സംഭവിക്കുന്നത്. എന്നാൽ ഈ ശീലങ്ങൾ മാറ്റിയെടുത്താൽ കരളിലെ കൊഴുപ്പ് കുറയ്ക്കാനും സാധിക്കും. മധുരമുള്ള പാനീയങ്ങൾക്ക് പകരം വെള്ളം കുടിക്കുക, സമീകൃതാഹാരം കഴിക്കുക, ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കുക തുടങ്ങിയ ചെറിയ മാറ്റങ്ങൾ കൃത്യമായി പിന്തുടരുന്നത് വഴി കരളിന്റെ ആരോഗ്യം സംരക്ഷിക്കാൻ സാധിക്കും.


