ഉറക്കക്കുറവ് രോഗപ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുകയും ജലദോഷം, പനി തുടങ്ങിയ അണുബാധകൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.  A strong immune system is an important way to fight bacterial or any other viral infection.  

ബാക്ടീരിയയോ അല്ലെങ്കിൽ മറ്റേതെങ്കിലും വൈറൽ അണുബാധയോടോ പോരാടുന്നതിനുള്ള ഒരു പ്രധാന മാർഗമാണ് ശക്തമായ രോഗപ്രതിരോധ സംവിധാനം. ചില ദൈനംദിന ശീലങ്ങൾ രോഗപ്രതിരോധ ശേഷി താറുമാറാക്കാം. നമ്മുടെ ശരീരത്തിന് അനുകൂലമായി പ്രവർത്തിക്കാത്ത ചില കാര്യങ്ങൾ നമ്മൾ ദിവസേന ചെയ്തു വരുന്നു. അത് നമ്മുടെ പ്രതിരോധശേഷിയെ ബാധിക്കുന്നു. ചില ദൈനംദിന തെറ്റുകൾ രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്താം.

ഒന്ന്

ഉറക്കക്കുറവ് രോഗപ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുകയും ജലദോഷം, പനി തുടങ്ങിയ അണുബാധകൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഉറക്കം വളരെ പ്രധാനമാണ്. കാരണം ഇത് ശരീരത്തിന് സ്വയം നന്നാക്കാനും സൈറ്റോകൈനുകൾ ഉത്പാദിപ്പിക്കാനും സഹായിക്കുന്നു. തുടർച്ചയായ ഉറക്കക്കുറവ് രോഗപ്രതിരോധ സംവിധാനത്തിന്റെ കഴിവിനെ പ്രതികൂലമായി ബാധിക്കും.

രണ്ട്

ഉറങ്ങുന്നതിന് തൊട്ടുമുമ്പ് പഞ്ചസാര കൂടുതലായി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഉറക്കമില്ലായ്മയ്ക്കും ഉറങ്ങാൻ ബുദ്ധിമുട്ടിനും കാരണമായേക്കാം.

മൂന്ന്

മണിക്കൂറോളം ഒറ്റയിരുപ്പ് ഇരിക്കുന്നത് പ്രതിരോധശേഷി കുറയ്ക്കാം. കൂടാതെ ഇത് നടുവേദയും മറ്റ് ആരോ​ഗ്യപ്രശ്നങ്ങൾക്കമുള്ള സാധ്യത കൂട്ടാം.

നാല്

മദ്യം സാധാരണ ഉറക്കചക്രത്തെ തടസ്സപ്പെടുത്തുന്നതിലൂടെയും REM ഉറക്കം കുറയ്ക്കുന്നതിലൂടെയും ഉറക്കത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇത് മോശം ഉറക്കം, നിർജ്ജലീകരണം, പകൽ ഉറക്കം എന്നിവയിലേക്ക് നയിച്ചേക്കാം. പതിവായി മദ്യപിക്കുന്നത് രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുമെന്ന് 'സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ' വ്യക്തമാക്കുന്നു.

അഞ്ച്

രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് 'മാനസിക സമ്മർദ്ദം'. ഇത് മനസിന്റെയും ശരീരത്തിന്റെയും രോഗപ്രതിരോധ ശേഷിയെ കാര്യമായി ബാധിക്കും.

ആറ്

ദിവസവും കുറച്ച് സമയം വ്യായാമത്തിനായി മാറ്റി വയ്ക്കുന്നത് നല്ല ആരോഗ്യത്തിനും പ്രതിരോധശേഷി കൂട്ടാനും മികച്ച മാർഗ്ഗമാണ്. പതിവായി വ്യായാമം ചെയ്യുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കുമെന്നാണ് ​പഠനങ്ങൾ പറയുന്നത്.