ഡിമെൻഷ്യ മൂലം കാര്യങ്ങള്‍ ഓർക്കാനും ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും സാധിക്കാതെ വരാം. ഡിമെൻഷ്യയുടെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

ഡിമെൻഷ്യ എന്നത് ഒരു മറവിരോഗമാണ്. തലച്ചോറിന്‍റെ വിവിധ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന ഒരു രോഗാവമാണിത്. ഡിമെൻഷ്യ മൂലം കാര്യങ്ങള്‍ ഓർക്കാനും ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും സാധിക്കാതെ വരാം. ഡിമെന്‍ഷ്യ പല തരത്തിലുണ്ട്. അൽഷിമേഴ്സ് രോഗം, വാസ്‌കുലര്‍ ഡിമെന്‍ഷ്യ, ലെവി ബോഡി ഡിമെന്‍ഷ്യ, ഫ്രോണ്ടോ-ടെമ്പറല്‍ ഡിമെന്‍ഷ്യ, മിക്സഡ് ഡിമെന്‍ഷ്യ, പാർക്കിൻസൺസ് ഡിമെൻഷ്യ തുടങ്ങിയവ അതില്‍പ്പെടുന്നു. ഡിമെൻഷ്യയുടെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

1. ഓർമ്മക്കുറവ്

ഡിമെന്‍ഷ്യയുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണമാണ് ഓർമ്മക്കുറവ്. ഓര്‍മ്മ നഷ്ടപ്പെടുക, ചിന്തയിലെ ബുദ്ധിമുട്ടുകൾ, സ്ഥലകാലബോധം ഇല്ലാതെ പെരുമാറുക, പരിചിതമായ പരിസരങ്ങൾ മറന്നുപോവുക, അടുത്ത കുടുംബാംഗങ്ങളുടെ പേരുകൾ മറക്കുക, പഴയ ഓർമകൾ മായുക എന്നിവയൊക്കെ ഇതുമൂലം ഉണ്ടാകാം. 

2. പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ബുദ്ധിമുട്ട്

തീരുമാനങ്ങളെടുക്കാനുള്ള കഴിവ് കുറയുന്നത്, പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ബുദ്ധിമുട്ട്, സ്വതന്ത്രമായി ഒരു കാര്യവും ചെയ്യാൻ സാധിക്കാത്ത അവസ്ഥ തുടങ്ങിയ ലക്ഷണങ്ങൾ ഡിമെൻഷ്യ ബാധിതരിൽ കാണപ്പെടാം.

3. ആശയവിനിമയ പ്രശ്‌നങ്ങൾ

പരസ്പരം ബന്ധമില്ലാതെ കാര്യങ്ങള്‍ പറയുക, ആശയവിനിമയ പ്രശ്‌നങ്ങൾ എന്നിവയും രോഗത്തിന്‍റെ സൂചനകളാണ്. 

4. ദൈനംദിന ജോലികൾ ചെയ്യുന്നതിൽ ബുദ്ധിമുട്ട്

ദൈനംദിന ജോലികൾ ചെയ്യുന്നതിൽ ബുദ്ധിമുട്ട് ഡിമെൻഷ്യ രോഗികളില്‍ ഉണ്ടാകാം. 

5. ഒന്നും ശ്രദ്ധിക്കാനാവാത്ത അവസ്ഥ

ഒന്നും ശ്രദ്ധിക്കാനാവാത്ത അവസ്ഥയും ഡിമെൻഷ്യ ബാധിതരിൽ കാണപ്പെടാം.

6. മാനസിക പ്രശ്നങ്ങള്‍

 വയലന്‍റായി പെരുമാറല്‍, മറ്റ് മാനസിക പ്രശ്നങ്ങളും സൂചനയാകാം. 

7. ഉറക്കം കുറയുക 

ഉറക്കം കുറയുന്നചും ഡിമെൻഷ്യ ബാധിതരിൽ കാണുന്ന ലക്ഷണമാണ്. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: ജിഞ്ചര്‍ ലെമണ്‍ ടീ കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍

youtubevideo