Asianet News MalayalamAsianet News Malayalam

തുടര്‍ച്ചയായ ചുമയുണ്ടെങ്കില്‍ നിങ്ങള്‍ ഭക്ഷണത്തില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക...

ചുമ തുടര്‍ച്ചയായി കാണുന്നുവെങ്കില്‍ നമ്മള്‍ നിര്‍ബന്ധമായും ആശുപത്രിയിലെത്തി വേണ്ട പരിശോധന നടത്തുകയും ചികിത്സ ആവശ്യമെങ്കില്‍ അത് തേടുകയുമെല്ലാം വേണം. ഒപ്പം ജീവിതരീതികളിലും ചിലത് ശ്രദ്ധിക്കുന്നത് നന്നായിരിക്കും

diet tips for those who have persistent cough
Author
First Published Dec 6, 2023, 4:42 PM IST

പനിയും ജലദോഷവും ചുമയുമെല്ലാം വ്യാപകമായിട്ടുള്ളൊരു അന്തരീക്ഷമാണ് നിലവിലുള്ളത്. കാലാവസ്ഥയും വലിയൊരു പരിധി വരെ ഇതിനെ സ്വാധീനിക്കാറുണ്ട്. ഇപ്പോള്‍ തണുപ്പുകാലമായതിനാല്‍ തന്നെ ചുമയും ജലദോഷവുമെല്ലാം കൂടാം. 

ഇങ്ങനെ ചുമ തുടര്‍ച്ചയായി കാണുന്നുവെങ്കില്‍ നമ്മള്‍ നിര്‍ബന്ധമായും ആശുപത്രിയിലെത്തി വേണ്ട പരിശോധന നടത്തുകയും ചികിത്സ ആവശ്യമെങ്കില്‍ അത് തേടുകയുമെല്ലാം വേണം. ഒപ്പം ജീവിതരീതികളിലും ചിലത് ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ഇത്തരത്തില്‍ ചുമ പതിവാണെങ്കില്‍ നിങ്ങള്‍ ഭക്ഷണകാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ട ചിലതിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

ചിലരില്‍ പാലോ പാലുത്പന്നങ്ങളോ വലിയ രീതിയില്‍ ചുമ കൂട്ടാറുണ്ട്. ഇത് പ്രത്യേകം ശ്രദ്ധിക്കണം. പാല്‍, തൈര്, ചീസ് എന്നിവയുടെയെല്ലാം ഉപയോഗം ഗണ്യമായി കുറയ്ക്കുന്നത് നന്നായിരിക്കും. പാലിന് പകരം ബദാം മില്‍ക്കോ ഓട്ട് മില്‍ക്കോ ഉപയോഗിക്കാവുന്നതാണ്. 

രണ്ട്...

ദിവസത്തില്‍ ആവശ്യത്തിന് വെള്ളം കുടിച്ചില്ല എന്നുണ്ടെങ്കിലും ചുമ കൂടാം. തിളപ്പിച്ച് ആറിയ വെള്ളമേ കുടിക്കാവൂ. ഇത് നിര്‍ബന്ധമാണ്. ചുമയുണ്ടെങ്കില്‍ ഇളം ചൂടില്‍ തന്നെ വെള്ളം കുടിക്കുന്നത് നല്ലതാണ്. ഇത് ചുമയ്ക്കും തൊണ്ടവേദനയ്ക്കുമെല്ലാം ആശ്വാസം പകരും. എന്തായാലും വെള്ളത്തിന്‍റെ അളവ് കുറയാതിരിക്കാൻ ശ്രദ്ധിക്കണം. 

മൂന്ന്...

പ്രോസസ്ഡ് ഫുഡ്സ്, അല്ലെങ്കില്‍ ഫ്രൈഡ് ഫുഡ്സ് എന്നിവയും ചുമയുള്ളപ്പോള്‍ കഴിക്കാതിരിക്കുന്നതാണ് നല്ലത്. പൊതുവെ ആരോഗ്യപ്രശ്നങ്ങളുള്ളപ്പോള്‍ ഇവ തീരെയും കഴിക്കാതിരിക്കുന്നതാണ് ഉചിതം. കാരണം  ഇവ ദഹനക്കുറവുണ്ടാക്കും. ആകെയും അസുഖം മാറുന്നത് വൈകിപ്പിക്കുകയും ചെയ്യും. 

നാല്...

വൈറ്റമിൻ -സി, കിട്ടിയാലേ നമ്മുടെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടൂ. വൈറ്റമിൻ സിയുടെ മികച്ച ഉറവിടമായി കരുതപ്പെടുന്ന ഒന്ന് സിട്രസ് ഫ്രൂട്ട്സ് ആണ്. നാരങ്ങ, ഓറഞ്ച് പോലുള്ളവ. എന്നാല്‍ ചുമ അധികമുള്ളപ്പോള്‍ ഇവ കഴിക്കുന്നത് വീണ്ടും തൊണ്ടയ്ക്ക് ചെറിയ പ്രയാസമുണ്ടാക്കും. എങ്കിലും മിതമായ അളവില്‍ കഴിക്കുന്നത് കൊണ്ട് യാതൊരു കുഴപ്പവുമില്ല. 

അഞ്ച്...

ചുമയും ജലദോഷവുമുള്ളപ്പോള്‍ ചൂടുള്ള ചായയും കാപ്പിയുമെല്ലാം കഴിക്കാൻ സുഖമാണ്. എന്നാല്‍ ചായയോ കാപ്പിയോ അമിതമാകാതെയും നോക്കണം. കാരണം ചായയിലും കാപ്പിയിലുമെല്ലാമുള്ള കഫീൻ അധികമാകുമ്പോള്‍ അത് വീണ്ടും അസുഖത്തെ ദീര്‍ഘിപ്പിക്കാം. കഫീൻ നമ്മുടെ ഉറക്കത്തെ അലോസരപ്പെടുത്തുന്നതിലൂടെയാണ് അസുഖം ഭേദമാകുന്നതിനും തിരിച്ചടിയാകുന്നത്. 

Also Read:- മഞ്ഞുകാലത്ത് നിങ്ങള്‍ക്ക് എളുപ്പത്തില്‍ ചെയ്യാവുന്ന ഏറ്റവും ഫലപ്രദമായ വ്യായാമം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios