ജിമ്മിൽ പോകുമ്പോൾ മേക്കപ്പ് ഇടുന്നത് ഒഴിവാക്കണമെന്ന് ഡോ കിരൺ പറയുന്നു. വ്യായാമം ചെയ്യുന്നത് ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകുന്നതിനും ചർമ്മത്തെ പുതുമയുള്ളതുമാക്കി നിലനിർത്തുന്നത് എല്ലായ്പ്പോഴും നല്ലതാണെന്നും ഡോ. കിരൺ പറഞ്ഞു.

ശരീരം ഫിറ്റായിരിക്കാൻ ജിമ്മിൽ പോകുന്നവരാണ് നമ്മളിൽ പലരും. ജിമ്മിൽ പോകുമ്പോൾ പ്രത്യേക വസ്ത്രങ്ങൾ തന്നെ ധരിക്കാറുണ്ട്. ജിമ്മിൽ പോകുമ്പോഴും മേക്കപ്പ് ചെയ്യുന്ന ചിലരെ നിങ്ങൾ കണ്ടിട്ടാവും. വസ്തവത്തിൽ ജിമ്മിൽ പോകുമ്പോൾ മേക്കപ്പ് ഇടേണ്ട ആവശ്യമുണ്ടോ?. വ്യായാമം ചെയ്യുമ്പോൾ മേക്കപ്പ് ഇടുന്നത് ചർമ്മത്തിന് കൂടുതൽ ദോഷം ചെയ്യുമെന്ന് ത്വക്ക് രോ​ഗ വിദഗ്ധൻ ഡോ. കിരൺ സേത്തി പറഞ്ഞു.

ജിമ്മിൽ പോകുമ്പോൾ മേക്കപ്പ് ഇടുന്നത് ഒഴിവാക്കണമെന്ന് ഡോ കിരൺ പറയുന്നു. വ്യായാമം ചെയ്യുന്നത് ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകുന്നതിനും ചർമ്മത്തെ പുതുമയുള്ളതുമാക്കി നിലനിർത്തുന്നത് എല്ലായ്പ്പോഴും നല്ലതാണെന്നും ഡോ. കിരൺ പറഞ്ഞു.

നിങ്ങൾ വ്യായാമം ചെയ്യുമ്പോൾ വിയർക്കുന്നു. തുടർന്ന്, നിങ്ങളുടെ സുഷിരങ്ങൾ വിയർപ്പ് പുറത്തുവിടാൻ തുടങ്ങുമ്പോൾ കണങ്ങൾ സുഷിരങ്ങളിൽ പ്രവേശിച്ച് കൂടുതൽ മുഖക്കുരുവും ബ്ലാക്ക്ഹെഡുകളും ഉണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ ദൈനംദിന ജിം സമയത്ത് കൺസീലറുകൾ, ക്രീമുകൾ, ഫൗണ്ടേഷൻ എന്നിവയിൽ നിന്ന് അകന്നുനിൽക്കാൻ ഡോ. കിരൺ പറഞ്ഞു. നിങ്ങൾ വ്യായാമം ചെയ്യുമ്പോൾ നിങ്ങളുടെ ശരീരം ചൂടാകുകയു വിയർപ്പ് ഗ്രന്ഥികൾ കൂടുതൽ വിയർപ്പ് ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ആ നിമിഷം സുഷിരങ്ങളിൽ എന്തെങ്കിലും മേക്കപ്പ് ചെയ്യുന്നത് ചർമ്മത്തിന് ദോഷം ചെയ്യും. അതിനാൽ, പകരം ഒരു ടോണർ ഉപയോഗിച്ച് വീര്യം കുറഞ്ഞ ഒരു ക്ലെൻസർ ഉപയോഗിച്ച് മുഖം വൃത്തിയാക്കുന്നത് ഉറപ്പാക്കുക. മേക്കപ്പ് ലെയർ തുറന്ന സുഷിരങ്ങൾ അടയ്‌ക്കുകയും മുഖക്കുരുവിന് കാരണമാവുകയും ചെയ്യും. മേക്കപ്പ്, അഴുക്ക്, വിയർപ്പ് എന്നിവയെല്ലാം ആ സുഷിരങ്ങളിലേക്ക് തിരിച്ചുവരുന്നു. ഇത് വിവിധ ചർമ്മ പ്രശ്നങ്ങൾക്ക് നയിക്കുന്നു.

ജിമ്മുകൾ ബാക്ടീരിയകളുടെ പ്രജനന കേന്ദ്രമാണ്. മുഖക്കുരു ഉണ്ടാകുന്നതിനൊപ്പം, നിങ്ങളുടെ തുറന്ന സുഷിരങ്ങൾ ബ്ലാക്ക്‌ഹെഡ്‌സിന്റെ വികാസത്തിനും കാരണമാകുമെന്ന് ഡോ. സേത്തി പറയുന്നു. മുഖം നന്നായി കഴുകി വൃത്തിയാക്കിയ ശേഷം മറ്റ് ക്രീമുകളൊന്നും ഉപയോ​ഗിക്കാതെ വ്യായാമം ചെയ്യുന്നതാണ് കൂടുതൽ നല്ലതെന്നും അദ്ദേഹം പറഞ്ഞു. 

ജിമ്മിൽ മേക്കപ്പ് ഒഴിവാക്കുന്നതാണ് നല്ലത്,' കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റും ബ്രിട്ടീഷ് സ്കിൻ ഫൗണ്ടേഷൻ വക്താവുമായ ഡോ. അഞ്ജലി മഹ്തോ പറയുന്നു. 'വ്യായാമം മൂലമുണ്ടാകുന്ന വിയർപ്പും വർദ്ധിച്ച താപനിലയും മേക്കപ്പിന്റെ കണികകളാൽ അടഞ്ഞ സുഷിരങ്ങൾ തുറക്കാൻ ഇടയാക്കും. ഇത് ബ്ലക്ക് ഹെഡ്സ് . മുഖക്കുരു പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ഡോ. അഞ്ജലി പറയുന്നു

സൂക്ഷിക്കുക, പഞ്ചസാര അധികം കഴിക്കേണ്ട, കാരണം ഇതാണ്