വായു മലിനീകരണം മാനസികാരോഗ്യത്തെ ബാധിക്കുമോ ? പഠനം പറയുന്നത്
ഹാർബിൻ മെഡിക്കൽ യൂണിവേഴ്‌സിറ്റിയും ക്രാൻഫീൽഡ് യൂണിവേഴ്‌സിറ്റിയും ചേർന്ന് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 45 വയസ്സിനു മുകളിലുള്ള ചൈനക്കാരിലാണ് പഠനം നടത്തിയത്.

വായു മലിനീകരണം മാനസികാരോഗ്യത്തെ ബാധിക്കാനുള്ള സാധ്യത കൂടൂതലാണെന്ന് പഠനം. വായു മലിനീകരണം വിഷാദരോഗ സാധ്യത വർദ്ധിക്കുന്നത് തമ്മിൽ നേരിട്ട് ബന്ധമുണ്ടെന്ന് എൻവയോൺമെന്റൽ സയൻസ് ആൻഡ് ഇക്കോടെക്നോളജിയിൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
ഹാർബിൻ മെഡിക്കൽ യൂണിവേഴ്‌സിറ്റിയും ക്രാൻഫീൽഡ് യൂണിവേഴ്‌സിറ്റിയും ചേർന്ന് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 45 വയസ്സിനു മുകളിലുള്ള ചൈനക്കാരിലാണ് പഠനം നടത്തിയത്. ആറ് പ്രധാന വായു മലിനീകരണങ്ങൾ മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കുകയും ചെയ്തു.
വിഷാദരോഗ സാധ്യത വർദ്ധിപ്പിക്കുന്ന ഏറ്റവും ശക്തമായ മലിനീകരണ ഘടകം സൾഫർ ഡൈ ഓക്സൈഡ് (SO₂) ആണെന്ന് പഠനം കണ്ടെത്തി. കൂടാതെ, സൂക്ഷ്മ കണിക മലിനീകരണവും (PM2.5) കാർബൺ മോണോക്സൈഡും (CO) മാനസികാരോഗ്യ പ്രശ്‌നങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിച്ചു. കൂടാതെ, ഈ മാലിന്യങ്ങളുടെ സംയോജനവുമായി സമ്പർക്കം പുലർത്തുന്നത് വിഷാദരോഗം വരാനുള്ള സാധ്യത വളരെയധികം വർദ്ധിപ്പിക്കുമെന്ന് ഗവേഷകർ പറയുന്നു.
വായു മലിനീകരണം വീക്കം, ഓക്സിഡേറ്റീവ് സമ്മർദ്ദം എന്നിവ ഉണ്ടാക്കുന്നതിലൂടെ കേന്ദ്ര നാഡീവ്യവസ്ഥയെ ബാധിച്ചേക്കാമെന്ന് ഗവേഷകർ വ്യക്തമാക്കി. വായു മലിനീകരണം മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്ന് പൂർണ്ണമായി മനസ്സിലാക്കാൻ, കൂടുതൽ ഗവേഷണം ആവശ്യമാണെന്ന് പഠനത്തിൽ പറയുന്നു.
അടുക്കള ഇങ്ങനെ വൃത്തിയാക്കരുത്; ഇത് ഗുണത്തേക്കാൾ ദോഷം ചെയ്യും
