പീനട്ട് ബട്ടറിലെ പ്രോട്ടീനും നാരുകളും രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നതും താഴുന്നതും തടയുന്നു. ഇത് ദീർഘനേരം വയർ നിറഞ്ഞതായി തോന്നിക്കാനും അമിതമായി ആഹാരം കഴിക്കുന്നത് ഒഴിവാക്കാനും സഹായിക്കും.

പീനട്ട് ബട്ടറിൽ ഉയർന്ന അളവിൽ കലോറി അടങ്ങിയിട്ടുള്ളതിനാൽ ശരീരഭാരം കൂടിമെന്നാണ് പലരും കരുതുന്നത്? യഥാർത്ഥത്തിൽ പീനട്ട് ബട്ടർ ശരീരഭാരം കൂട്ടുന്നതിന് ഇടയാക്കുമോ? വളരെ കുറഞ്ഞ അളവിൽ കഴിച്ചാൽ പോലും ഇതിൽ നിന്ന് ഉയർന്ന അളവിൽ കലോറി ലഭിക്കുന്നു. ഏകദേശം രണ്ട് ടേബിൾസ്പൂൺ പീനട്ട് ബട്ടറിൽ നിന്ന് 180 മുതൽ 200 വരെ കലോറി ലഭിച്ചേക്കാം.

പീനട്ട് ബട്ടറിന്റെ ഏറ്റവും വലിയ ഗുണങ്ങളിലൊന്ന് അതിലെ കൊഴുപ്പിന്റെ അംശമാണ്. നിലക്കടലയിൽ പ്രധാനമായും മോണോഅൺസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ ഉൾപ്പെടെയുള്ള അൺസാച്ചുറേറ്റഡ് കൊഴുപ്പുകളാണ് അടങ്ങിയിരിക്കുന്നത്. സമീകൃതാഹാരത്തിന്റെ ഭാഗമായി ഉൾപ്പെടുത്താവുന്ന ഇവ ഊർജ്ജത്തിന്റെ മികച്ച ഉറവിടമാണ്.

പ്രോട്ടീനെയോ കാർബോഹൈഡ്രേറ്റിനെയോ അപേക്ഷിച്ച് ഗ്രാമിന് കൂടുതൽ കലോറി നൽകുന്നത് കൊഴുപ്പായതിനാൽ, മിതമായ അളവിൽ പീനട്ട് ബട്ടർ കഴിക്കുന്നത് കലോറി ഉപഭോഗം വർദ്ധിപ്പിക്കാൻ സഹായിക്കും. ഇതിൽ പ്രോട്ടീനും അടങ്ങിയിട്ടുണ്ട്.

പീനട്ട് ബട്ടറിലെ പ്രോട്ടീനും നാരുകളും രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നതും താഴുന്നതും തടയുന്നു. ഇത് ദീർഘനേരം വയർ നിറഞ്ഞതായി തോന്നിക്കാനും അമിതമായി ആഹാരം കഴിക്കുന്നത് ഒഴിവാക്കാനും സഹായിക്കും. കൃത്യമായ അളവിൽ കഴിച്ചാൽ പീനട്ട് ബട്ടർ ശരീരഭാരം കൂടില്ലെന്നും വി​ദ​ഗ്ധർ പറയുന്നു. ഒരു ദിവസം 1-2 ടേബിൾ സ്പൂൺ എന്ന അളവിൽ മാത്രം ഇത് പരിമിതപ്പെടുത്തുക.

പീനട്ട് ബട്ടർ മാത്രമായി കഴിക്കുന്നതിനേക്കാൾ നല്ലത് ആപ്പിൾ കഷ്ണങ്ങൾ, ഉണങ്ങിയ മുന്തിരി, അല്ലെങ്കിൽ ഹോൾ-ഗ്രെയ്ൻ ബ്രെഡ് എന്നിവയ്ക്കൊപ്പം കഴിക്കുന്നതാണ് നല്ലത്.