Asianet News MalayalamAsianet News Malayalam

Prostate Cancer Symptoms : പ്രോസ്റ്റേറ്റ് ക്യാൻസർ; പ്രാരംഭ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ (prostate cancer) ലക്ഷണങ്ങൾ പലപ്പോഴും അവഗണിക്കാറാണ് പതിവ്. ഇത് ക്യാൻസറിന്റെ വിപുലമായതും ചികിത്സിക്കാനാവാത്തതുമായ ഘട്ടത്തിലേക്ക് നയിക്കുന്നു. മൂത്രാശയത്തിനും മൂത്രനാളിക്കും അടുത്തായി ഗ്രന്ഥി സ്ഥിതി ചെയ്യുന്നതിനാൽ മൂത്രാശയ സംവിധാനവുമായി ബന്ധപ്പെട്ട ചില ലക്ഷണങ്ങൾ രോഗികൾക്ക് അനുഭവപ്പെടാം. 

dont miss these early symptoms of prostate cancer
Author
Trivandrum, First Published Aug 7, 2022, 8:37 PM IST

പുരുഷന്മാരിൽ ഏറ്റവും പൊതുവായി കാണുന്ന അർബുദമാണ് പ്രോസ്റ്റേറ്റ് ക്യാൻസർ (prostate cancer). 65 വയസ്സിനു മുകളിലുള്ള പുരുഷന്മാരിൽ ഇത് കൂടുതലാണെങ്കിലും ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലും കേസുകൾ വർദ്ധിക്കുന്നതായി സൈറ്റ്കെയർ ക്യാൻസർ ഹോസ്പിറ്റലിന്റെ റിപ്പോർട്ടിൽ പറയുന്നു.

പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ ഉണ്ടാകുന്ന ഒരു രോഗമാണിത്. ബീജത്തിന്റെ പോഷണത്തിന് സഹായിക്കുന്ന ദ്രാവകം സ്രവിക്കാൻ ഗ്രന്ഥി സഹായിക്കുന്നു. രോഗനിർണയത്തിലും ചികിത്സയിലും കാലതാമസം വരുത്തുന്നത് മാരകമായേക്കാമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ ലക്ഷണങ്ങൾ പലപ്പോഴും അവഗണിക്കാറാണ് പതിവ്. ഇത് ക്യാൻസറിന്റെ വിപുലമായതും ചികിത്സിക്കാനാവാത്തതുമായ ഘട്ടത്തിലേക്ക് നയിക്കുന്നു. മൂത്രാശയത്തിനും മൂത്രനാളിക്കും അടുത്തായി ഗ്രന്ഥി സ്ഥിതി ചെയ്യുന്നതിനാൽ മൂത്രാശയ സംവിധാനവുമായി ബന്ധപ്പെട്ട ചില ലക്ഷണങ്ങൾ രോഗികൾക്ക് അനുഭവപ്പെടാം. ഇവയിൽ ചിലത് മൂത്രമൊഴിക്കുന്നതിൽ ബുദ്ധിമുട്ട്, മൂത്രമൊഴിക്കുമ്പോൾ കത്തുന്ന സംവേദനം അല്ലെങ്കിൽ വേദന, രാത്രിയിൽ ഇടയ്ക്കിടെ മൂത്രമൊഴിക്കൽ അല്ലെങ്കിൽ മൂത്രാശയ നിയന്ത്രണം പൂർണ്ണമായി നഷ്ടപ്പെടൽ എന്നിവ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നതായി ക്യാൻസർ ട്രീറ്റ്‌മെന്റ് സെന്റർസ് ഓഫ് അമേരിക്ക വ്യക്തമാക്കുന്നു.

പ്രമേഹരോ​ഗികൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 6 പച്ചക്കറികൾ

ഇതുകൂടാതെ, മൂത്രത്തിലോ ശുക്ലത്തിലോ രക്തം കാണുന്നതും ലക്ഷണമായി കണക്കാക്കപ്പെടുന്നു. ഉദ്ധാരണക്കുറവ് അല്ലെങ്കിൽ വേദനാജനകമായ സ്ഖലനം എന്നിവയും പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ ചില പ്രാരംഭ ലക്ഷണങ്ങളാണ്. ഈ പ്രാരംഭ ലക്ഷണങ്ങൾ അവഗണിക്കുന്നത് എല്ലുകളും ലിംഫ് നോഡും ഉൾപ്പെടെയുള്ള ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ക്യാൻസർ പടരുന്നതിനും ഗുരുതരമായ സങ്കീർണതകൾ ഉണ്ടാക്കുന്നതിനും ഇടയാക്കും. ഇതിനെ അഡ്വാൻസ്ഡ് അല്ലെങ്കിൽ മെറ്റാസ്റ്റാറ്റിക് പ്രോസ്റ്റേറ്റ് കാൻസർ എന്ന് വിളിക്കുന്നു.

പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ ലക്ഷണങ്ങളിൽ കാലുകളിലോ പെൽവിക് ഏരിയയിലോ വീക്കം, ഇടുപ്പിലെ മരവിപ്പ് അല്ലെങ്കിൽ വേദന, അസ്ഥി വേദന എന്നിവ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. മുകളിൽ സൂചിപ്പിച്ച ഏതെങ്കിലും ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ പരിശോധന നടത്തേണ്ടത് പ്രധാനമാണ്. നേരത്തെയുള്ള രോഗനിർണയം ക്യാൻസർ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടർന്ന് മാരകമാകാനുള്ള സാധ്യത കുറയ്ക്കുന്നു.

പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ കാരണം വ്യക്തമല്ല. പ്രായം ഇതിന്റെ സാധ്യത കൂട്ടുന്നു. ചുവന്ന മാംസവും കൊഴുപ്പുകൂടിയ ഭക്ഷണങ്ങളും അമിതമായി കഴിക്കുന്നതും പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് കുറയുന്നതുമൊക്കെ പ്രോസ്റ്റേറ്റ് കാൻസർ സാധ്യത വർധിപ്പിക്കാം. അമിതവണ്ണം, പുകവലി, വ്യായാമക്കുറവ് തുടങ്ങിയവയും പ്രോസ്റ്റേറ്റ് കാൻസർ സാധ്യത കൂട്ടുന്നു. 

ഉയർന്ന രക്തസമ്മർദ്ദമുള്ളവർ ഒഴിവാക്കേണ്ട ഏഴ് ഭക്ഷണങ്ങൾ

 

Follow Us:
Download App:
  • android
  • ios