Asianet News MalayalamAsianet News Malayalam

High Blood Pressure : ഉയർന്ന രക്തസമ്മർദ്ദമുള്ളവർ ഒഴിവാക്കേണ്ട ഏഴ് ഭക്ഷണങ്ങൾ

സമ്മർദ്ദം നിയന്ത്രിക്കുക, വ്യായാമം ചെയ്യുക, ശരിയായ ഭക്ഷണക്രമം പിന്തുടരുക എന്നിവ ഉയർന്ന രക്തസമ്മർദ്ദത്തെ നേരിടാൻ വളരെയധികം സഹായിക്കും. ശരിയായ രക്തസമ്മർദ്ദം നിലനിർത്തുന്നതിൽ നിങ്ങളുടെ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദമുള്ളവർ ഏതൊക്കെ ഭക്ഷണങ്ങളാണ് ഒഴിവാക്കേണ്ടതെന്ന് അറിഞ്ഞിരിക്കണം. 

foods to avoid for people with high blood pressure
Author
Trivandrum, First Published Aug 7, 2022, 6:53 PM IST

അനാരോഗ്യകരമായ ജീവിതശൈലി, സമ്മർദ്ദം,തെറ്റായ ഭക്ഷണക്രമം എന്നിവ ഉയർന്ന രക്തസമ്മർദ്ദത്തിന് (high blood pressure) കാരണമാകുന്നു. ഉയർന്ന രക്തസമ്മർദ്ദം ഹൃ​ദ്രോ​ഗങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ജീവിതശൈലിയിൽ മാറ്റം വരുത്തിക്കൊണ്ട് മിക്ക ആളുകൾക്കും ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ കഴിയുമെങ്കിലും മറ്റുള്ളവർക്ക് വൈദ്യസഹായം ആവശ്യമായി വന്നേക്കാം.

യുഎസിലെ മുതിർന്നവരിൽ 45 ശതമാനം പേർക്ക് ഉയർന്ന രക്തസമ്മർദ്ദമുള്ളതായി സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) വ്യക്തമാക്കുന്നു. സമ്മർദ്ദം നിയന്ത്രിക്കുക, വ്യായാമം ചെയ്യുക, ശരിയായ ഭക്ഷണക്രമം പിന്തുടരുക എന്നിവ ഉയർന്ന രക്തസമ്മർദ്ദത്തെ നേരിടാൻ വളരെയധികം സഹായിക്കും.

ശരിയായ രക്തസമ്മർദ്ദം നിലനിർത്തുന്നതിൽ നിങ്ങളുടെ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദമുള്ളവർ ഏതൊക്കെ ഭക്ഷണങ്ങളാണ് ഒഴിവാക്കേണ്ടതെന്ന് അറിഞ്ഞിരിക്കണം. 

ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ...

ഒന്ന്...

ഉയർന്ന രക്തസമ്മർദ്ദമുള്ളവർ മധുരമുള്ള ഭക്ഷണ പദാർത്ഥങ്ങളും ശീതളപാനീയങ്ങളും കഴിക്കരുത്.

രണ്ട്...

ഐസ്ക്രീം, ചോക്ലേറ്റ്, കേക്ക്, കാപ്പി തുടങ്ങിയ മധുരമുള്ള ഭക്ഷണങ്ങളിലും പാനീയങ്ങളിലും അടങ്ങിയിരിക്കുന്ന കഫീൻ രക്തസമ്മർദ്ദം വർദ്ധിപ്പിക്കും. ഈ ഭക്ഷണ പദാർത്ഥങ്ങൾ ശരീരഭാരം വർദ്ധിപ്പിക്കുകയും രക്തസമ്മർദ്ദത്തിലേക്ക് നയിക്കുകയും ചെയ്യും.

ക്യാന്‍സര്‍ രോഗികള്‍ക്ക് എന്ത് കഴിക്കാന്‍ കൊടുക്കണം?

മൂന്ന്...

പിസ്സ, സാൻഡ്‌വിച്ചുകൾ, ബർഗറുകൾ, മറ്റ് സംസ്‌കരിച്ച ഭക്ഷണങ്ങൾ തുടങ്ങിയ ഭക്ഷ്യവസ്തുക്കളിൽ സോഡിയം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർ ഈ ഭക്ഷണ പദാർത്ഥങ്ങൾ ഒഴിവാക്കണം. 

നാല്...

മധുരമുള്ള ഭക്ഷണ പദാർത്ഥങ്ങൾ ശരീരഭാരം വർദ്ധിപ്പിക്കുക മാത്രമല്ല, ഉയർന്ന ബിപിയിലേക്ക് നയിക്കുകയും ചെയ്യുന്നു. സ്ത്രീകൾ ഒരു ദിവസം 6 ടീസ്പൂൺ പഞ്ചസാരയിൽ കൂടുതൽ കഴിക്കരുത്, പുരുഷന്മാർക്ക് 9 ടീസ്പൂൺ പഞ്ചസാരയിൽ കൂടുതൽ കഴിക്കാരുതെന്നും ഹാർട്ട് ഓർഗനൈസേഷൻ റിപ്പോർട്ടിൽ പറയുന്നു.

അഞ്ച്...

പൂരിത കൊഴുപ്പ് കഴിക്കുമ്പോൾ, ചീത്ത കൊളസ്ട്രോൾ വർദ്ധിക്കുകയും നല്ല കൊളസ്ട്രോൾ കുറയുകയും ചെയ്യുന്നു. ഇത് ഉയർന്ന ബിപിയിലേക്ക് നയിക്കുന്നു. ചുവന്ന മാംസവും രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. ഉയർന്ന ബിപി ഉള്ളവർ ബീഫ്, പന്നിയിറച്ചി, മട്ടൻ എന്നിവ ഒഴിവാക്കണം. 

ആറ്...

അമിതമായി മദ്യം കഴിക്കുന്നത് വ്യക്തിയുടെ രക്തസമ്മർദ്ദം വർദ്ധിപ്പിക്കും. അമിതമായ മദ്യപാനം ഹൃദ്രോഗത്തിനുള്ള സാധ്യതയും കൂട്ടുന്നതായി അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പറയുന്നു.

ഏഴ്...

കഫീന് രക്തസമ്മർദ്ദം ഉയർത്താൻ കഴിയും. ഇത് വളരെ ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകുന്നു. ഉയർന്ന രക്തസമ്മർദ്ദം ഇല്ലെങ്കിൽപ്പോലും കഫീൻ രക്തസമ്മർദ്ദത്തിൽ വർദ്ധനവിന് കാരണമാകും. കഫീനോടുള്ള രക്തസമ്മർദ്ദ പ്രതികരണം ഓരോ വ്യക്തിക്കും വ്യത്യസ്തമാണ്. ഒരു ദിവസം 4 കപ്പിൽ കൂടുതൽ കാപ്പി കുടിക്കുന്നത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നതായി നാഷണൽ ഹെൽത്ത് സർവീസ് വ്യക്തമാക്കി.

കഴുത്തുവേദന പതിവാണോ? കാരണം മനസിലാക്കാം...

 

Follow Us:
Download App:
  • android
  • ios