Asianet News MalayalamAsianet News Malayalam

ഉയർന്ന അളവിൽ സോഡിയം അടങ്ങിയ ഭക്ഷണങ്ങൾ അമിതമായി കഴിക്കരുത്, കാരണം

ഉയർന്ന സോഡിയം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഹൈപ്പർടെൻഷന്റെ ലക്ഷണങ്ങളെ വർദ്ധിപ്പിക്കുകയും ഹൃദയാരോഗ്യത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. 
 

dont overeat foods that are high in sodium
Author
First Published Jan 26, 2024, 7:56 PM IST

ഉയർന്ന അളവിൽ സോഡിയം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതും കുറഞ്ഞ അളവിലുള്ള പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതും ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനം. കൂടാതെ സ്ട്രോക്ക്, ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യത കൂട്ടുന്നതായി പഠനത്തിൽ പറയുന്നു. 

നാഡികളുടെ പ്രവർത്തനം, പേശികളുടെ സങ്കോചം എന്നിവ നിലനിർത്തുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്ന ഒരു അവശ്യ ധാതുവാണ് സോഡിയം. എന്നിരുന്നാലും, അമിതമായ സോഡിയം കഴിക്കുന്നത് വിവിധ ആരോഗ്യ സങ്കീർണതകളിലേക്ക് നയിച്ചേക്കാം. പ്രത്യേകിച്ചും ഇതിനകം ഉയർന്ന രക്തസമ്മർദ്ദമുണ്ടെങ്കിൽ സോഡിയ അടങ്ങിയ ഭക്ഷണങ്ങൾ അമിതമായി കഴിക്കരുത്.

ഉയർന്ന സോഡിയം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഹൈപ്പർടെൻഷന്റെ ലക്ഷണങ്ങളെ വർദ്ധിപ്പിക്കുകയും ഹൃദയാരോഗ്യത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. 

ഉയർന്ന സോഡിയം അടങ്ങിയ ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ...

ഒന്ന്...

ചീസ് കാൽസ്യത്തിൻ്റെയും പ്രോട്ടീൻ്റെയും മികച്ച ഉറവിടമാണെങ്കിലും അതിൽ പലപ്പോഴും ഉപ്പും പൂരിത കൊഴുപ്പും അടങ്ങിയിട്ടുണ്ട്. അമിതമായി ചീസ് കഴിക്കുന്നത് രക്തസമ്മർദ്ദവും കൊളസ്ട്രോളും വർദ്ധിപ്പിക്കുന്നതിലൂടെ ഹൃദയ സംബന്ധമായ അസുഖങ്ങൾ വർദ്ധിപ്പിക്കും.

രണ്ട്...

അച്ചാറുകൾ, മറ്റ് പുളിപ്പിച്ച ഭക്ഷണങ്ങൾ എന്നിവയിൽ ധാരാളം ഉപ്പ് അടങ്ങിയിട്ടുണ്ട്. ഹോട്ട് ഡോഗ്, സോസേജുകൾ, ബേക്കൺ തുടങ്ങിയ സംസ്കരിച്ച മാംസങ്ങളിലും ഗണ്യമായ അളവിൽ സോഡിയം അടങ്ങിയിട്ടുണ്ട്. 

മൂന്ന്...

ചില ബ്രെഡുകളിലും ഗണ്യമായ അളവിൽ സോഡിയം അടങ്ങിയിരിക്കാം. ലേബലുകൾ പരിശോധിച്ച ശേഷം മാത്രം വാങ്ങുക.

നാല്...

സോയ സോസ്, കെച്ചപ്പ്, ബാർബിക്യൂ സോസ് തുടങ്ങിയവയിൽ സോഡിയം അധികമായി അടങ്ങിയിരിക്കുന്നു. അവ മിതമായി ഉപയോഗിക്കാൻ ശ്രമിക്കുക. 

അഞ്ച്...

സംസ്കരിച്ച ഭക്ഷണങ്ങളിൽ ഉയർന്ന അളവിൽ പഞ്ചസാരയോ കൊഴുപ്പോ ചേർത്തിരിക്കുന്നതിനാൽ ഈ ഭക്ഷണങ്ങളിൽ കലോറിയും കൂടുതലായിരിക്കും.

മോശം കൊളസ്ട്രോൾ കുറയ്ക്കണോ ? ഇക്കാര്യങ്ങള്‍ മനസില്‍ സൂക്ഷിച്ചോളൂ

 


 

Latest Videos
Follow Us:
Download App:
  • android
  • ios