Asianet News MalayalamAsianet News Malayalam

മോശം കൊളസ്ട്രോൾ കുറയ്ക്കണോ ? ഇക്കാര്യങ്ങള്‍ മനസില്‍ സൂക്ഷിച്ചോളൂ

വ്യായാമം ചെയ്യുന്നത് കൊളസ്‌ട്രോളിൻ്റെ അളവ് നിയന്ത്രിക്കുന്നതിന് പ്രധാനമാണ്. വേഗത്തിലുള്ള നടത്തം അല്ലെങ്കിൽ സൈക്ലിംഗ് പോലുള്ള വ്യായാമങ്ങൾ ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു.

tips to control bad cholesterol easily
Author
First Published Jan 26, 2024, 6:23 PM IST

ജീവിതശെെലി രോ​ഗങ്ങളിലൊന്നാണ് കൊളസ്ട്രോൾ. ശരീരത്തിലെ എല്ലാ കോശങ്ങളിലും കാണപ്പെടുന്ന ഒരു ഫാറ്റി-മെഴുക് പദാർത്ഥമാണ് കൊളസ്ട്രോൾ. ആരോഗ്യകരമായ കോശങ്ങൾ രൂപപ്പെടുന്നതിന് കൊളസ്ട്രോൾ പ്രധാനമാണെങ്കിലും കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് നിരവധി ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കാം. എൽഡിഎൽ അല്ലെങ്കിൽ 'മോശം' കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നത് ഹൃദ്രോഗത്തിനും സ്ട്രോക്കിനുമുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. കൊളസ്ട്രോൾ നിയന്ത്രിക്കാൻ ദിവസവും ചെയ്യേണ്ട ചില കാര്യങ്ങൾ...

ഒന്ന്...

രാവിലെ വെറും വയറ്റിൽ ചെറുചൂടുള്ള നാരങ്ങ വെള്ളം കുടിക്കുന്നത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായിക്കും. വിറ്റാമിൻ സി അടങ്ങിയ നാരങ്ങ എൽഡിഎൽ കൊളസ്‌ട്രോൾ എളുപ്പം അകറ്റുന്നതിന് സഹായിക്കുന്നു.

രണ്ട്...

കൊളസ്‌ട്രോൾ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് ഒരു ദിവസത്തെ ആദ്യ ഭക്ഷണമായ പ്രാതലാണ്. ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. വറുത്ത ഭക്ഷണങ്ങളുടെയും സംസ്കരിച്ച ലഘുഭക്ഷണങ്ങളുടെയും പൂരിത കൊഴുപ്പുകളും ട്രാൻസ് ഫാറ്റുകളും ഒഴിവാക്കുക.

മൂന്ന്...

വ്യായാമം ചെയ്യുന്നത് കൊളസ്‌ട്രോളിൻ്റെ അളവ് നിയന്ത്രിക്കുന്നതിന് പ്രധാനമാണ്. വേഗത്തിലുള്ള നടത്തം അല്ലെങ്കിൽ സൈക്ലിംഗ് പോലുള്ള വ്യായാമങ്ങൾ ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. രക്തത്തിൽ നിന്ന് എൽഡിഎൽ കൊളസ്ട്രോളിനെ ഇല്ലാതാക്കാൻ സഹായിക്കുന്ന എച്ച്ഡിഎൽ അല്ലെങ്കിൽ 'നല്ല' കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കാൻ പതിവ് വ്യായാമങ്ങൾ സഹായിക്കുന്നു.

നാല്...

ഒമേഗ-3 ഫാറ്റി ആസിഡുകൾ എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിന് പ്രധാന പങ്കാണ് വഹിക്കുന്നത്. ഫാറ്റി ഫിഷ് സാൽമൺ, അയല, മത്തി, ഫ്ളാക്സ് സീഡുകൾ, ചിയ വിത്തുകൾ, വാൽനട്ട് എന്നിവ പോലെയുള്ള ഭക്ഷണങ്ങൾ ഒമേഗ -3 ഫാറ്റി ആസിഡിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

അഞ്ച്...

സംസ്കരിച്ച ഭക്ഷണങ്ങൾ, ഫാസ്റ്റ് ഫുഡ്, പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങൾ, മധുരമുള്ള പാനീയങ്ങൾ എന്നിവ കഴിക്കുന്നത് കുറയ്ക്കുക. 

ആറ്...

ഗ്രീൻ ടീ ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമാണ്.  ഗ്രീൻ ടീ രക്തത്തിൽ നിന്ന് ചീത്ത കൊളസ്ട്രോൾ പുറന്തള്ളാൻ സഹായിക്കുകയും ഹൃദയാരോഗ്യത്തിന് സഹായം നൽകുകയും ചെയ്യുന്നു.

ഏഴ്...

സമ്മർദ്ദം ഒഴിവാക്കുന്നത് കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും. ദിനചര്യയിൽ ആഴത്തിലുള്ള ശ്വസന വ്യായാമങ്ങൾ, ധ്യാനം അല്ലെങ്കിൽ യോഗ എന്നിവ സമ്മർദ്ദം കുറയ്ക്കുന്നതിന് ​ഗുണം ചെയ്യും. 

ആദ്യത്തെ ആര്‍ത്തവം : അറിയാം പ്രധാനപ്പെട്ട ലക്ഷണങ്ങൾ

 

 
 

Latest Videos
Follow Us:
Download App:
  • android
  • ios