മഴക്കാലത്ത് കുടലിന്റെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. കാരണം ഇത് ദഹനത്തിനും രോഗപ്രതിരോധത്തിനും പൊതുവായ ആരോഗ്യത്തിനും പ്രധാനമാണ്. ദഹനപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്ന ഒരു ചായയെ കുറിച്ചാണ് കുറിച്ച് പോഷകാഹാര വിദഗ്ധ ലവ്‌നീത് ബത്ര പറയുന്നത്. 

ടൈഫോയ്ഡ്, കോളറ, ഇൻഫ്ലുവൻസ തുടങ്ങിയ രോഗങ്ങൾക്കുള്ള സാധ്യത കൂടുതലാണ് മഴക്കാലം. ഈ സമയത്ത്, പ്രതിരോധശേഷി ദുർബലമാകാൻ സാധ്യത കൂടുതലാണ്. മഴക്കാലം എത്തുന്നതോടെ വിവിധ രോ​ഗങ്ങളും അണുബാധകളും ഉണ്ടാകുന്നു. മഴക്കാലത്ത് ബാക്ടീരിയയും അണുക്കളും എളുപ്പത്തിൽ പടരുന്നത് പല സാഹചര്യങ്ങളാലും ഉണ്ടാകാം.

കാലാവസ്ഥാ വ്യതിയാന സമയത്ത് ദഹന പ്രശ്നങ്ങൾ സാധാരണയേക്കാൾ കൂടുതലാണ്. ദഹനക്കേട്, വയറുവീർപ്പ്, വിള്ളൽ, നെഞ്ചെരിച്ചിൽ, വയറ്റിലെ അസ്വസ്ഥത, അൾസർ, ഓക്കാനം തുടങ്ങിയവ പലപ്പോഴും പ്രകടമാകുന്നു. 

മഴക്കാലത്ത് കുടലിന്റെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. കാരണം ഇത് ദഹനത്തിനും രോഗപ്രതിരോധത്തിനും പൊതുവായ ആരോഗ്യത്തിനും പ്രധാനമാണ്. ദഹനപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്ന ഒരു ചായയെ കുറിച്ചാണ് കുറിച്ച് പോഷകാഹാര വിദഗ്ധ ലവ്‌നീത് ബത്ര പറയുന്നത്.

വേണ്ട ചേരുവകൾ...

പെരുംജീരകം 1 ടീസ്പൂൺ
ജീരകം ഒരു ടീസ്പൂൺ
‌ഇഞ്ചി ഒരു കഷ്ണം
ഏലയ്ക്ക 2 എണ്ണം

തയ്യാറാക്കുന്ന വിധം...

മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകൾ എല്ലാം ഒരു ലിറ്റർ വെള്ളത്തിൽ തിളപ്പിച്ചെടുക്കുക. വെള്ളം തിളച്ച് കഴിഞ്ഞാൽ അരിച്ചെടുത്ത ശേഷം തണുപ്പിച്ച ശേഷം കുക്കുക.

ഏലയ്ക്ക...

ആസിഡ് റിഫ്ലക്സ്, ദഹനക്കേട്, വയറുവേദന തുടങ്ങിയ ദഹനസംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കാൻ ഏലയ്ക്കയിലെ മെത്തനോളിക് എക്സ്ട്രാക്റ്റ് സഹായിക്കുന്നു.

പെരുംജീരകം...

പെരുംജീരകത്തിൽ അനെത്തോൾ, ഫെൻചോൺ, എസ്ട്രാഗോൾ എന്നിങ്ങനെയുള്ള ആന്റിസ്പാസ്മോഡിക്, ആൻറി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ ദഹനപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു.

ജീരകം...

ജീരകത്തിൽ തൈമോൾ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ദഹനപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു. 

ഇഞ്ചി...

ഇഞ്ചി ചേർക്കുന്നത് മലബന്ധ പ്രശ്നം ലഘൂകരിക്കുന്നു. മാത്രമല്ല ഡിസ്പെപ്‌സിയ, വയറു വീർക്കൽ എന്നിവ ഒഴിവാക്കുന്നു.

ഈ ഭക്ഷണങ്ങൾ കരൾ കാൻസർ ഉണ്ടാകാനുള്ള സാധ്യത ‌വർദ്ധിപ്പിക്കുന്നു ; പഠനം


Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala Live TV News | Malayalam News Live