Asianet News MalayalamAsianet News Malayalam

Herbal tea for weight loss| ഹെർബൽ ടീകൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ?

വണ്ണം കുറയ്ക്കാൻ സഹായിക്കുമെന്ന് പറയപ്പെടുന്ന മരുന്നുകളും വിവിധതരം പാനീയങ്ങളും ഇന്നുണ്ട്. പലരും അത്തരം പാനീയങ്ങൾ ഉപയോ​ഗിക്കുന്നു. എന്നാൽ അത് ആരോ​ഗ്യത്തിന് കൂടുതൽ ദോഷം ചെയ്യുമെന്ന കാര്യം പലരും അറിയാതെ പോകുന്നുണ്ടെന്ന് പൂജ പറയുന്നു. 

drinking herbal tea help lose weight?
Author
Trivandrum, First Published Nov 10, 2021, 1:36 PM IST

ശരീരഭാരം കുറയ്ക്കുന്നതിന്(weight loss) ഡയറ്റും വ്യായാമവും ചെയ്യുന്നവരാണ് ഇന്ന് പലരും. എന്നാൽ ഭാരം കുറയില്ലെന്ന് ചിലർ പരാതി പറയാറുമുണ്ട്. വണ്ണം കുറയ്ക്കാൻ സഹായിക്കുമെന്ന് പറയപ്പെടുന്ന നിരവധി ഹെർബൽ ടീകൾ(herbal tea) ഇന്ന് ലഭ്യമാണ്. എന്നാൽ അവ വണ്ണം കുറയ്ക്കാൻ സഹായിക്കില്ലെന്നാണ് പോഷകാഹാര വിദഗ്ധ പൂജ ബംഗ പറയുന്നത്.

വണ്ണം കുറയ്ക്കാൻ സഹായിക്കുമെന്ന് പറയപ്പെടുന്ന മരുന്നുകളും വിവിധതരം പാനീയങ്ങളും ഇന്നുണ്ട്. പലരും അത്തരം പാനീയങ്ങൾ ഉപയോ​ഗിക്കുന്നു. എന്നാൽ അത് ആരോ​ഗ്യത്തിന് കൂടുതൽ ദോഷം ചെയ്യുമെന്ന കാര്യം പലരും അറിയാതെ പോകുന്നുണ്ടെന്ന് പൂജ പറയുന്നു. 

വണ്ണം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കൊഴുപ്പ്, വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, വെള്ളം എന്നിവയുടെ ആരോഗ്യകരമായ മിശ്രിതം ഉൾപ്പെടുന്ന സമീകൃതാഹാരം കഴിക്കേണ്ടത് അത്യാവശ്യമാണ്. കാർബോഹൈഡ്രേറ്റുകൾ പൂർണ്ണമായും ഒഴിവാക്കുന്നത് ക്ഷീണം തോന്നും, കാരണം കാർബോഹൈഡ്രേറ്റുകൾ ശരീരത്തിന് ആവശ്യമായ മാക്രോ ന്യൂട്രിയന്റുകളാൽ നൽകുന്നു. മാത്രമല്ല അത് മുഴുവൻ ഭക്ഷണത്തിന്റെ 40 ശതമാനം മാത്രമായിരിക്കണമെന്നും പൂജ ബംഗ പറയുന്നു. 

പഴങ്ങൾ, ആരോഗ്യകരമായ ഭക്ഷണങ്ങളിൽ ഒന്നാണെങ്കിലും, മനുഷ്യ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും നൽകാൻ പര്യാപ്തമല്ല. അവയിൽ ചെറിയ അളവിൽ പ്രോട്ടീനും കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാൻ പഴങ്ങൾ മാത്രമുള്ള ഭക്ഷണക്രമം പര്യാപ്തമല്ലെന്നും അവർ പറയുന്നു. മണിക്കൂറുകളോളം കാർഡിയോ ചെയ്താൽ കൂടുതൽ കലോറി കുറയ്ക്കാമെന്നും അതിനാൽ കൂടുതൽ ഭാരം കുറയുമെന്നും പൂജ ബംഗ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios