കാപ്പി അമിതമായി ഉപയോഗിക്കുന്നത് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് പഠനങ്ങൾ വ്യകതമാക്കുന്നത്. ദീർഘകാലം നീണ്ടുനിൽക്കുന്ന തുടർച്ചയായ കോഫി ഉപഭോഗം ആളുകളുടെ ഹൃദയ രക്തചംക്രമണ സാധ്യത ഗണ്യമായി വർദ്ധിപ്പിക്കുന്നതിനും അതുവഴി ഗുരുതരമായ ഹൃദയ സംബന്ധിയായ അസുഖങ്ങൾ ഉണ്ടാകാനും കാരണമാവും.

ദിവസേന മൂന്നോ അതിലധികമോ കപ്പ് കാപ്പി കുടിക്കുന്നത് വൃക്കകളുടെ പ്രവർത്തനം തകരാറിലാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനം. ചില ഗവേഷണങ്ങൾ കാപ്പിയുടെ ഉപഭോഗത്തെ വൃക്ക തകരാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിലും മറ്റ് ഗവേഷണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കഫീൻ കഴിക്കുന്നതും വിട്ടുമാറാത്ത വൃക്കരോഗത്തിന്റെ വികാസവും തമ്മിൽ യാതൊരു ബന്ധവുമില്ല എന്നാണ്. 

കാനഡയിലെ ടൊറന്റോ, ഇറ്റലിയിലെ പഡോവ എന്നീ സർവകലാശാലകളിലെ ഗവേഷകരിൽ നിന്നുള്ള ഒരു പുതിയ പഠനം വ്യത്യസ്ത നിഗമനങ്ങൾക്ക് വിശദീകരണം നൽകിയേക്കാം. ചില ആളുകൾക്ക് കാപ്പി തീർച്ചയായും വൃക്കകളെ ദോഷകരമായി ബാധിക്കുമെന്നും ​ഗവേഷകർ പറയുന്നു.

ഒരു പ്രത്യേക ജീൻ വേരിയന്റിന്റെ സാന്നിദ്ധ്യം കാപ്പിയുടെ വൃക്കകളുടെ പ്രവർത്തനം തകരാറിലാകാൻ മൂന്നിരട്ടി സാധ്യതയുണ്ടെന്ന് പുതിയ പഠനം കണ്ടെത്തി. പഠനത്തിൽ,പങ്കെടുത്തവരിൽ പകുതിയോളം പേർക്കും CYP1A2 ജീനിന്റെ rs762551 വകഭേദം ഉണ്ടായിരുന്നു. ഇത് കഫീൻ കൂടുതൽ സാവധാനത്തിൽ മെറ്റബോളിസ് ചെയ്യാൻ കാരണമായി. ഈ ഗ്രൂപ്പിന് വൃക്കകൾ തകരാറിലാകാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തി. ദിവസവും മൂന്നോ അതിലധികമോ കപ്പ് കാപ്പി കുടിക്കുകയും ചെയ്യുന്ന ആളുകൾക്ക് വൃക്കകളുടെ പ്രവർത്തനം തകരാറിലാകാനുള്ള സാധ്യത 2.7 മടങ്ങ് കൂടുതലാണ്.

കാപ്പിയിൽ അടങ്ങിയിട്ടുള്ള പദാർത്ഥമാണ് കഫീൻ. ചായ, കോള, എനർജി ഡ്രിങ്കുകൾ തുടങ്ങിയ മറ്റ് പാനീയങ്ങളിലും ഇത് കാണാവുന്നതാണ്. കാപ്പിയിൽ ധാരാളം പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ട്. അവ ശരീരത്തിൽ പലതരത്തിലുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാക്കും, അത് ഗുണകരവും ദോഷകരവുമാണെന്ന് ​ടൊറന്റോ സർവകലാശാലയിലെ കമ്മ്യൂണിറ്റി ആൻഡ് ഫാമിലി മെഡിസിൻ വകുപ്പിലെ ഗവേഷക ഡോ. സാറാ മഹ്ദവി പറഞ്ഞു. 

കാപ്പി അമിതമായി ഉപയോഗിക്കുന്നത് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് പഠനങ്ങൾ വ്യകതമാക്കുന്നത്. ദീർഘകാലം നീണ്ടുനിൽക്കുന്ന തുടർച്ചയായ കോഫി ഉപഭോഗം ആളുകളുടെ ഹൃദയ രക്തചംക്രമണ സാധ്യത ഗണ്യമായി വർദ്ധിപ്പിക്കുന്നതിനും അതുവഴി ഗുരുതരമായ ഹൃദയ സംബന്ധിയായ അസുഖങ്ങൾ ഉണ്ടാകാനും കാരണമാവും.

വാതമുള്ളവര്‍ ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് ഗുണകരം; ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍...