സന്ധികള്‍ ബലപ്പെട്ട് ഇരിക്കുന്നത് മൂലവും വേദന മൂലവും എന്തെങ്കിലും എടുക്കുക, പൊക്കുക, പിടിക്കുക ഇങ്ങനെയുള്ള ചലനങ്ങള്‍ക്കെല്ലാം പ്രയാസം നേരിടാം. വാതരോഗത്തിന് ചികിത്സ തേടാവുന്നതാണ്. അതുപോലെ തന്നെ ഭക്ഷണത്തില്‍ ചിലത് ശ്രദ്ധിക്കാം. ചില ഭക്ഷണങ്ങള്‍ വാതരോഗ ലക്ഷണങ്ങള്‍ക്ക്, പ്രത്യേകിച്ച് വേദനയ്ക്ക് ആശ്വാസം നല്‍കുന്നുവെങ്കില്‍ മറ്റ് ചില ഭക്ഷണങ്ങളാകട്ടെ വാതരോഗ വേദന വര്‍ധിപ്പിക്കാനും ഇടയാക്കുന്നു. 

വാതരോഗം പല വിധത്തലുമുള്ളതുണ്ട്. ഇതില്‍ സന്ധിവാതം ബാധിച്ചവരാണെങ്കില്‍ അവര്‍ നിത്യേന ഏറെ വേദന അനുഭവിച്ചാണ് തങ്ങളുടെ ദൈനംദിന കാര്യങ്ങള്‍ തന്നെ ചെയ്യുക. അത്രയും രൂക്ഷമായ വേദന സന്ധിവാതത്തിന്‍റെ പ്രധാന പ്രശ്നമാണ്.

സന്ധികള്‍ ബലപ്പെട്ട് ഇരിക്കുന്നത് മൂലവും വേദന മൂലവും എന്തെങ്കിലും എടുക്കുക, പൊക്കുക, പിടിക്കുക ഇങ്ങനെയുള്ള ചലനങ്ങള്‍ക്കെല്ലാം പ്രയാസം നേരിടാം. വാതരോഗത്തിന് ചികിത്സ തേടാവുന്നതാണ്. അതുപോലെ തന്നെ ഭക്ഷണത്തില്‍ ചിലത് ശ്രദ്ധിക്കാം. ചില ഭക്ഷണങ്ങള്‍ വാതരോഗ ലക്ഷണങ്ങള്‍ക്ക്, പ്രത്യേകിച്ച് വേദനയ്ക്ക് ആശ്വാസം നല്‍കുന്നുവെങ്കില്‍ മറ്റ് ചില ഭക്ഷണങ്ങളാകട്ടെ വാതരോഗ വേദന വര്‍ധിപ്പിക്കാനും ഇടയാക്കുന്നു. 

ഇത്തരത്തില്‍ വാതരോഗ വേദന കൂട്ടാൻ കാരണമാകുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

വാതരോഗമുണ്ടെങ്കില്‍ പൊതുവെ മധുരം കുറച്ച് ഉപയോഗിക്കുന്നതാണ് നല്ലത്. പഞ്ചസാര മാത്രമല്ല മിഠായികള്‍, ഐസ്ക്രീം, മധരപാനീയങ്ങള്‍ (ബോട്ടില്‍ഡ് ഡ്രിംഗ്സ്), സോസുകള്‍, എന്നിങ്ങനെയുള്ള വിഭവങ്ങളെല്ലാം പരമാവധി നിയന്ത്രിക്കുക. കാരണം ഇവയിലെല്ലാം ആഡഡ് ഷുഗര്‍ അടങ്ങിയിട്ടുണ്ട്. 

രണ്ട്...

കാര്യമായി ഉപ്പ് അടങ്ങിയ ഭക്ഷണങ്ങളും വാതരോഗ വേദനയെ വര്‍ധിപ്പിക്കാം. പ്രോസസ്ഡ് ഫുഡ് ആണ് ഇതില്‍ പ്രധാനമായും ഉള്‍പ്പെടുന്നത്. പാക്കറ്റ് വിഭവങ്ങളെല്ലാം ഭൂരിഭാഗവും ഈ പട്ടികയിലുള്‍പ്പെടുത്താവുന്നവ തന്നെ. 

മൂന്ന്...

റെഡ് മീറ്റ് ഗണത്തില്‍ പെടുന്ന മാംസവും വാതരോഗ വേദന കൂട്ടാം. ഇവയിലടങ്ങിയിരിക്കുന്ന ചില ഘടകങ്ങളാണ് ഇതിന് കാരണമാകുന്നത്. 

നാല്...

ചിലയിനം പച്ചക്കറികളും വാതരോഗ വേദന വര്‍ധിപ്പിക്കാം. 'നൈറ്റ്ഷേയ്ഡ്സ്' ഗണത്തില്‍ പെടുന്ന പച്ചക്കറികളാണ് ഇത്തരത്തില്‍ വേദന കൂട്ടാൻ കാരണമാകുന്നത്. തക്കാളി, കാപ്സിക്കം, വഴുതന, ഉരുളക്കിഴങ്ങ് എന്നിവയെല്ലാം ഇതിന് ഉദാഹരണമാണ്. 

അഞ്ച്...

റിഫൈൻഡ് കാര്‍ബ്സ് അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതും നല്ലതാണ്. വൈറ്റ് ബ്രഡ്, ചില ബേക്കറി ഉത്പന്നങ്ങള്‍, മിക്ക സ്വീറ്റ്സും എല്ലാം റിഫൈൻഡ് കാര്‍ബ് കാര്യമായി അടങ്ങിയ ഭക്ഷണങ്ങളാണ്. 

ആറ്...

മദ്യപിക്കുന്ന ശീലമുണ്ടെങ്കില്‍ വാതരോഗമുള്ളവര്‍ ഉടൻ തന്നെ ഈ ശീലമുപേക്ഷിക്കണം. കാരണം മദ്യവും വലിയ രീതിയില്‍ വേദന കൂട്ടാൻ ഇടയാക്കും. വാതരോഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മാത്രമല്ല, പല ആരോഗ്യപ്രശ്നങ്ങളും ശാരീരിക വേദനകളും കൂട്ടാൻ മദ്യം കാരണമാകുന്നുണ്ട്. 

Also Read:- മലബന്ധം തടയാൻ കിടക്കും മുമ്പ് ഇതൊന്ന് കഴിച്ചുനോക്കൂ...

ഏഴ്...

ചിലയിനം എണ്ണകളും വാതരോഗ വേദന കൂട്ടാൻ കാരണമായി വരാറുണ്ട്. ഒമേഗ - 3 ഫാറ്റ് കുറവും ഒമേഗ- 6 ഫാറ്റ് കൂടുതലും ആകുമ്പോഴാണ് വാതരോഗം സംബന്ധിച്ച പ്രയാസങ്ങള്‍ ഏറുന്നത്. ഇക്കാര്യവും ഡയറ്റില്‍ ശ്രദ്ധിക്കാവുന്നതാണ്.

Rheumatism | രക്ത വാതം | Doctor Live 16 May 2017