Asianet News MalayalamAsianet News Malayalam

ഇടയ്ക്കിടെ ആവി പറക്കുന്ന ചൂട് ചായ കുടിക്കാറുണ്ടോ; പഠനം പറയുന്നത്

ഇടയ്ക്കിടെ ആവി പറക്കുന്ന ചൂട് ചായ കുടിച്ചാൽ അന്നനാള ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനം. 2004 മുതൽ 2017 വരെ 50,000 പേരിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.  60 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ചൂടുള്ള ചായ കുടിക്കുന്നതാണ് ആരോ​ഗ്യത്തിന് ദോഷം ചെയ്യുന്നതെന്ന് ​ഗവേഷകർ പറയുന്നു..

Drinking very hot tea almost doubles risk of cancer, new study says
Author
Trivandrum, First Published Jun 24, 2019, 3:06 PM IST

ആവി പറക്കുന്ന ചൂട് ചായ ഇടയ്ക്കിടെ കുടിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതല്ലെന്നാണ് പഠനം പറയുന്നത്. അന്നനാള ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് അമേരിക്കൻ ക്യാൻസർ സൊസെെറ്റിയിലെ ​ഗവേഷകനായ ഡോ. ഫർഹാദ് ഇസ്ലാമി പറയുന്നു.

ഇന്റർനാഷണൽ ജേർണൽ ഓഫ് ക്യാൻസറിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 2004 മുതൽ 2017 വരെ 50,000 പേരിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.  60 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ചൂടുള്ള ചായ കുടിക്കുന്നതാണ് ആരോ​ഗ്യത്തിന് ദോഷം ചെയ്യുന്നതെന്ന് ​ഗവേഷകർ പറയുന്നു..

ചെറുചൂട് ചായ കുടിക്കുന്നത് വലിയ പ്രശ്നങ്ങളുണ്ടാക്കില്ലെന്നും പഠനത്തിൽ പറയുന്നു. ചായ മാത്രമല്ല, കാപ്പിയും ചൂടോടെ കുടിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതല്ലെന്ന് ​ഗവേഷകർ പറയുന്നു. 

Follow Us:
Download App:
  • android
  • ios