Asianet News MalayalamAsianet News Malayalam

Health Tips: കുട്ടികളിലെ അപ്പെന്‍ഡിസൈറ്റിസ്; ഒരിക്കലും ഈ ലക്ഷണങ്ങളെ അവഗണിക്കരുത്

അടിവയറ്റില്‍ ഉണ്ടാകുന്ന കഠിനമായ വേദനയാണ് അപ്പെന്‍ഡിസൈറ്റിസിന്‍റെ പ്രധാന ലക്ഷണം. ആദ്യം പൊക്കിളിന് ചുറ്റുമാണ് വേദന ഉണ്ടാകുന്നത്. പിന്നീട് അത് അടിവയറില്‍ നിന്ന് മുകളിലേക്ക് വ്യാപിക്കും. 

Early Warning Signs of Appendicitis In Children
Author
First Published Aug 28, 2024, 7:51 AM IST | Last Updated Aug 28, 2024, 7:51 AM IST

വയറിന്‍റെ വലതുഭാഗത്ത് വൻകുടലിന്‍റെ തുടക്കത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ട്യൂബ് പോലെയുള്ള ഘടനയായ അപ്പന്‍ഡിക്സിനുണ്ടാകുന്ന വീക്കം ആണ് അപ്പെൻഡിസൈറ്റിസ്. ഏത് പ്രായത്തിലും അപ്പെന്‍ഡിസൈറ്റിസ് ഉണ്ടാകാം എങ്കിലും കുട്ടികളില്‍ ഇത് കൂടുതലായി കാണപ്പെടുന്നു.   അടിവയറ്റില്‍ ഉണ്ടാകുന്ന കഠിനമായ വേദനയാണ് അപ്പെന്‍ഡിസൈറ്റിസിന്‍റെ പ്രധാന ലക്ഷണം. ആദ്യം പൊക്കിളിന് ചുറ്റുമാണ് വേദന ഉണ്ടാകുന്നത്. പിന്നീട് അത് അടിവയറില്‍ നിന്ന് മുകളിലേക്ക് വ്യാപിക്കും.

അടിവയറിൽ വലതുവശത്ത് താഴെയായി അമർത്തിയാൽ ശക്തമായ വേദന ഉണ്ടാകും. അതിനാല്‍ കുട്ടികള്‍ വയറു വേദനിക്കുന്നു എന്ന് പറയുമ്പോള്‍, അതിനെ നിസാരമായി കാണേണ്ട. അതുപോലെ വിശപ്പില്ലായ്മ, ഓക്കാനം, ഛർദ്ദി, വയറിളക്കം, മലബന്ധം, ഗ്യാസ് കയറി വയറു വീര്‍ത്തിരിക്കുക, മൂത്രമൊഴിക്കുമ്പോള്‍ വേദന, ക്ഷീണം എന്നിവയൊക്കെ അപ്പെന്‍ഡിസൈറ്റിസിന്‍റെ മറ്റ് ലക്ഷണങ്ങളാണ്. ചെറിയതോതിലുള്ള പനിയും ഉണ്ടാകാം. 

ഇത്തരം ലക്ഷണങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ ഉടനെ ഡോക്ടറുടെ സേവനം തേടുകയാണ് വേണ്ടത്. വേദനയുള്ള ഭാഗത്ത് ഡോക്ടർ പതിയെ അമർത്തിനോക്കും. സമ്മർദ്ദം നൽകുമ്പോൾ വേദനയുണ്ടാകുന്നത് അടിവയറിന്‍റെ ഭിത്തിയിൽ ഉണ്ടാകുന്ന കോശജ്വലനത്തിന്‍റെ സൂചനയായിരിക്കും. ഇത് ചിലപ്പോൾ അപ്പെൻഡിസൈറ്റിസ് സൂചനയാകാം. അപ്പെൻഡിക്സിൽ എന്തെങ്കിലും അടിഞ്ഞിട്ടുണ്ടോയെന്ന് മനസ്സിലാക്കുന്നതിനായി അടിവയറിന്‍റെ എക്സ്-റേ എടുക്കാം. തുടക്കത്തിലെ കാണിച്ചാല്‍ മരുന്നുകളുടെ സഹായത്തോടെ രോഗം ഭേദമാകും. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: മഗ്നീഷ്യത്തിന്‍റെ കുറവുണ്ടോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios