ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പരിപ്പ്, മുട്ട എന്നിവയടങ്ങിയ ഭക്ഷണക്രമം ശീലമാക്കുക. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് കാൻസർ, ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, നാഡീസംബന്ധമായ തകരാറുകൾ എന്നിവ മൂലം മരിക്കാനുള്ള സാധ്യത കുറയ്ക്കുമെന്ന് ഗവേഷകർ പറയുന്നു.
നമ്മുടെ ശരീരത്തിന് ഊർജവും പോഷണവും നൽകുന്നതിൽ ഭക്ഷണം പ്രധാന പങ്കാണ് വഹിക്കുന്നത്. ആരോഗ്യകരമായ ഭക്ഷണം ശരിയായ രീതിയിൽ കഴിക്കുന്നത് ഭക്ഷണങ്ങളുടെ പോഷകമൂല്യം പൂർണമായും ലഭിക്കാൻ സഹായിക്കും.
ധാന്യങ്ങൾ, പഴങ്ങൾ, അന്നജം അടങ്ങിയിട്ടില്ലാത്ത പച്ചക്കറികൾ, പരിപ്പ്, മുട്ട എന്നിവയടങ്ങിയ ഭക്ഷണക്രമം ശീലമാക്കുക. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് കാൻസർ, ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, നാഡീസംബന്ധമായ തകരാറുകൾോ എന്നിവ മൂലം മരിക്കാനുള്ള സാധ്യത കുറയ്ക്കുമെന്ന് ഗവേഷകർ പറയുന്നു.
'ആരോഗ്യത്തിലും പരിസ്ഥിതിയിലും ഭക്ഷ്യഫലങ്ങളുടെ ഏറ്റവും മികച്ച ശാസ്ത്രീയ തെളിവുകൾ ഉൾക്കൊള്ളുന്ന ഒരു പുതിയ ഡയറ്റ് സ്കോർ ഞങ്ങൾ നിർദ്ദേശിച്ചു...' - ഹാർവാർഡ് ടി.എച്ചിലെ ന്യൂട്രീഷൻ ഡിപ്പാർട്ട്മെന്റിലെ പിഎച്ച്ഡി കാൻഡിഡേറ്റ് ലിൻ ബുയി പറഞ്ഞു.
ജൂലൈ 22ന് തീയതികളിൽ ബോസ്റ്റണിൽ നടന്ന അമേരിക്കൻ സൊസൈറ്റി ഫോർ ന്യൂട്രീഷന്റെ വാർഷിക യോഗമായ NUTRITION 2023-ൽ കണ്ടെത്തലുകൾ അവതരിപ്പിച്ചു. സസ്യാധിഷ്ഠിത ഭക്ഷണങ്ങൾ ഹൃദ്രോഗം, വൻകുടൽ കാൻസർ, പ്രമേഹം, പക്ഷാഘാതം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ കുറഞ്ഞ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഗവേഷകർ പറയുന്നു.
ആരോഗ്യത്തിനായി ഈ ഭക്ഷണങ്ങൾ കഴിക്കാം...
സാൽമൺ ഒരു ഫാറ്റി മത്സ്യമായി കണക്കാക്കപ്പെടുന്നു. അതായത് ഒമേഗ -3 ഫാറ്റി ആസിഡുകൾ നിറഞ്ഞതാണ്. പ്രോട്ടീന്റെ മികച്ച ഉറവിടം കൂടിയാണ് സാൽമൺ മത്സ്യം.
ബീൻസ്, പയർ എന്നിവ ആരോഗ്യകരമായ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളായി കണക്കാക്കപ്പെടുന്നു. 100 ഗ്രാം ബീൻസിൽ ആറ് ഗ്രാം പ്രോട്ടീനുണ്ട്. അതേസമയം 100 ഗ്രാം വേവിച്ച പയർ 9 ഗ്രാം പ്രോട്ടീനുണ്ട്.
ജീവകം സി, പ്രോട്ടീൻ, ഫോളേറ്റ് എന്നിവയുടെ കലവറയാണ് സോയാബീൻ. സാച്ചുറേറ്റഡ് ഫാറ്റ് ഇതിൽ തീരെ കുറവാണ്. കാൽസ്യം, ഫൈബർ, അയൺ, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം ഇവ സോയാബീനിൽ ധാരാളം ഉണ്ട്. ഒരു ബൗൾ വേവിച്ച സോയാബീനിൽ 26 ഗ്രാം പ്രോട്ടീൻ ഉണ്ട്.
അര കപ്പ് പനീറിൽ ഏകദേശം 15 ഗ്രാം പ്രോട്ടീനുണ്ട്. ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിലും കുറയ്ക്കുന്നതിലും പനീർ പ്രധാന പങ്ക് വഹിക്കുന്നു.
മുഖക്കുരു തടയാൻ പരീക്ഷിക്കാം ഈ ആറ് പാക്കുകള്‍...

