Asianet News MalayalamAsianet News Malayalam

Health Tips : ഈ ഭക്ഷണങ്ങൾ കഴിച്ചുനോക്കൂ, മലബന്ധം അകറ്റാം

ആപ്പിളാണ് മറ്റൊരു ഭക്ഷണം. നാരുകളാൽ സമ്പുഷ്ടമാണ് ആപ്പിൾ. തൊലിയുള്ള ഒരു ഇടത്തരം ആപ്പിളിൽ (ഏകദേശം 200 ഗ്രാം) 4.8 ഗ്രാം അടങ്ങിയിരിക്കുന്നു. ആപ്പിളിൽ പെക്റ്റിൻ അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിലെ ഫൈബർ ഉള്ളടക്കം വർദ്ധിപ്പിക്കാനും മലബന്ധം ലഘൂകരിക്കാനും സഹായിക്കുന്ന ഭക്ഷണമാണ് ആപ്പിൾ.

eat these foods to get rid of constipation
Author
First Published Mar 21, 2024, 8:23 AM IST

മലബന്ധ പ്രശ്നം ഇന്ന് പലരിലും കണ്ട് വരുന്ന ആരോ​ഗ്യപ്രശ്നമാണ്. പല കാരണങ്ങൾ കൊണ്ട് മലബന്ധം ഉണ്ടാകാം.
നല്ല ഭക്ഷണങ്ങളുടെ പോരായ്മ മുതൽ അസുഖങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നു. മലബന്ധം അകറ്റുന്നതിന് സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങളെ കുറിച്ചറിയാം...

ഒന്ന്...

ഉണക്കമുന്തിരിയാണ് ആദ്യത്തെ ഭക്ഷണം എന്ന് പറയുന്നത്. ഉണക്കമുന്തിരി മലബന്ധത്തിനുള്ള പ്രകൃതിദത്ത പരിഹാരമായി ഉപയോഗിക്കുന്നു. 1/4-കപ്പ് ഉണക്ക മുന്തിരിയിൽ 3 ഗ്രാം ഫൈബർ അടങ്ങിയിട്ടുള്ളത്. സെല്ലുലോസ് എന്നറിയപ്പെടുന്ന പ്രൂണിലെ ലയിക്കാത്ത നാരുകൾ മലത്തിലെ ജലത്തിൻ്റെ അളവ് വർദ്ധിപ്പിക്കും. ദിവസവും വെറും വയറ്റിൽ ഉണക്ക മുന്തിരി വെള്ളം കുടിക്കുന്നത് മലബന്ധ പ്രശ്നം അകറ്റുന്നതിന് സഹായിക്കുന്നു.

രണ്ട്...

ആപ്പിളാണ് മറ്റൊരു ഭക്ഷണം. നാരുകളാൽ സമ്പുഷ്ടമാണ് ആപ്പിൾ. തൊലിയുള്ള ഒരു ഇടത്തരം ആപ്പിളിൽ (ഏകദേശം 200 ഗ്രാം) 4.8 ഗ്രാം അടങ്ങിയിരിക്കുന്നു. ആപ്പിളിൽ പെക്റ്റിൻ അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിലെ ഫൈബർ ഉള്ളടക്കം വർദ്ധിപ്പിക്കാനും മലബന്ധം ലഘൂകരിക്കാനും സഹായിക്കുന്ന ഭക്ഷണമാണ് ആപ്പിൾ.

മൂന്ന്...

ചെറുനാരങ്ങയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കുടലിലേക്ക് വെള്ളം വലിച്ചെടുക്കുന്ന ഒരു ആൻ്റിഓക്‌സിഡൻ്റ് സംയുക്തമാണ്. കുടലിലെ ജലാംശം വർദ്ധിപ്പിക്കുന്നത് മലം മൃദുവാക്കാനും മലവിസർജ്ജനത്തെ ഉത്തേജിപ്പിക്കാനും സഹായിക്കും. നേരിയ നിർജ്ജലീകരണം മലബന്ധത്തിന് കാരണമാകും. ജലാംശം വർദ്ധിപ്പിക്കുന്നത് മലബന്ധം ഒഴിവാക്കാൻ സഹായിക്കും.

നാല്...

മലബന്ധം അകറ്റുന്ന മറ്റൊരു ഭക്ഷണമാണ് പിയർ. ഒരു ഇടത്തരം വലിപ്പമുള്ള പിയറിൽ (178 ഗ്രാം) 5.5 ഗ്രാം അടങ്ങിയിരിക്കുന്നു. പിയേഴ്സിൽ സോർബിറ്റോൾ, ഫ്രക്ടോസ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

അഞ്ച്...

കിവിപ്പഴം മലബന്ധ പ്രശ്നം അകറ്റുന്നതിന് സഹായകമാണ്. ഒരു കിവിയിൽ (75 ഗ്രാം) ഏകദേശം 2.3 ഗ്രാം അടങ്ങിയിരിക്കുന്നു. കിവിപ്പഴം പതിവായി കഴിക്കുന്നത് വയറുവേദന,  അസ്വസ്ഥത എന്നിവ കുറയ്ക്കുന്നു.

ആറ്...

സിട്രെസ് പഴങ്ങളാണ് മറ്റൊന്ന്. സിട്രസ് പഴങ്ങളുടെ തൊലികളിൽ പെക്റ്റിൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം കുറയ്ക്കാനും സഹായിക്കും.

ഏഴ്...

ഫൈബർ അടങ്ങിയ ആഹാരങ്ങൾ മലബന്ധം അകറ്റുന്നു. നട്സ്, ഓട്സ്, പൾസസ് എന്നിവയെല്ലാം ഇതിനു സഹായിക്കും.

വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം

 

Follow Us:
Download App:
  • android
  • ios