രോഗബാധയുള്ള വ്യക്തിയുമായി നേരിട്ട് സമ്പർക്കത്തിൽ വരുന്നതിലൂടെയാണ് എബോള അതിവേഗം പകരുന്നത്. എബോള വൈറസ് ബാധിച്ച ഒരാളുടെ രക്തം, വിയർപ്പ്, ഉമിനീര്, ഛർദ്ദി, മൂത്രം, മുലപ്പാൽ, ബീജം (Semen) തുടങ്ങിയവ പുരണ്ട വസ്ത്രങ്ങളിലോ മെഡിക്കൽ ഉപകരണങ്ങളിലോ പ്രതലങ്ങളിലോ തൊടുന്നതിലൂടെയും മറ്റുമാണ് എബോള പടരുന്നത്.
ദക്ഷിണാഫ്രിക്കയിൽ ആശങ്ക ഉയർത്തി എബോള പടർന്നുപിടിക്കുന്നു. ഇതുവരെ 80 മരണങ്ങൾ സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രോഗം അതിവേഗം പടർന്നുപിടിക്കുന്നത് ആഫ്രിക്കയിലുടനീളം വലിയ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. കിഴക്കൻ ഇട്ടൂരി പ്രവിശ്യയിൽ 246 ഓളം സംശയാസ്പദമായ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

വ്യാഴാഴ്ച പരിശോധിച്ച സാമ്പിളുകളിൽ റുവാമ്പാറ, മോങ്‌വാലു, ബുനിയ എന്നിവിടങ്ങളിലെ എബോള വൈറസിൻ്റെ പുതിയ വകഭേദത്തിൽ എട്ട് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി സാമുവൽ റോജർ കമ്പ മുലംബ പറഞ്ഞു. പനി, രക്തസ്രാവം, ഛർദ്ദി, കടുത്ത ബലഹീനത തുടങ്ങിയ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് ബുനിയയിലെ ഇവാഞ്ചലിക്കൽ മെഡിക്കൽ സെന്ററിൽ മരിച്ച ഒരു നഴ്‌സിനാണ് സംശയിക്കപ്പെടുന്ന ആദ്യ ലക്ഷണങ്ങൾ പ്രകടമായത്. നേരത്തെ ഡിആർസിയിലെ ഇറ്റൂരി പ്രവിശ്യയിൽ എബോള പൊട്ടിപ്പുറപ്പെട്ടതായി സ്ഥിരീകരിച്ചു ഇതോടെ ഇതുവരെ മരണസംഖ്യ 65 ആയി.
അതിർത്തി കടന്നുള്ള നിരീക്ഷണം, തയ്യാറെടുപ്പ്, പ്രതികരണ ശ്രമങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്നതിനായി കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ, ആഗോള പങ്കാളികൾ എന്നിവരുമായി അടിയന്തര യോഗം വിളിക്കുകയാണെന്ന് ആഫ്രിക്ക സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വ്യക്തമാക്കി. മോങ്‌വാലു, റുവാമ്പാറ ആരോഗ്യ മേഖലകളിലാണ് പ്രധാനമായും മരണങ്ങളും സംശയാസ്പദമായ കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നും ലബോറട്ടറി സ്ഥിരീകരിച്ച കേസുകളിൽ നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അധികൃതർ പറയുന്നു.
എന്താണ് എബോള വെെറസ്?
എബോള രോഗം മനുഷ്യരിൽ അപൂർവവും എന്നാൽ ഗുരുതരവുമായ ഒരു രോഗമാണ്. ഓർത്തോബോലവൈറസിൽ പെടുന്ന വൈറസുകൾ മൂലമാണ് എബോള രോഗം ഉണ്ടാകുന്നത്. ശരീരത്തിലേയ്ക്ക് പ്രവേശിക്കുന്ന വൈറസ് മനുഷ്യ ശരീരത്തിലെ രോഗപ്രതിരോധ വ്യവസ്ഥയെ തകരാറിലാക്കുന്നു. എബോള രോഗ മരണനിരക്ക് ശരാശരി 50% ആണ്. മുൻകാല പൊട്ടിപ്പുറപ്പെടലുകളിൽ മരണനിരക്ക് 25–90% മുതൽ വ്യത്യാസപ്പെട്ടിട്ടുണ്ട്. 1976-ൽ ഇന്നത്തെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലുള്ള എബോള നദിക്ക് സമീപമാണ് ഈ രോഗം ആദ്യമായി തിരിച്ചറിഞ്ഞത്,.
രോഗബാധയുള്ള വ്യക്തിയുമായി നേരിട്ട് സമ്പർക്കത്തിൽ വരുന്നതിലൂടെയാണ് എബോള അതിവേഗം പകരുന്നത്. എബോള വൈറസ് ബാധിച്ച ഒരാളുടെ രക്തം, വിയർപ്പ്, ഉമിനീര്, ഛർദ്ദി, മൂത്രം, മുലപ്പാൽ, ബീജം (Semen) തുടങ്ങിയവ പുരണ്ട വസ്ത്രങ്ങളിലോ മെഡിക്കൽ ഉപകരണങ്ങളിലോ പ്രതലങ്ങളിലോ തൊടുന്നതിലൂടെയും മറ്റുമാണ് എബോള പടരുന്നത്. പെട്ടെന്നുണ്ടാകുന്ന പനി, കടുത്ത ക്ഷീണം / തളർച്ച, തലവേദന, പേശി വേദന, വയറിളക്കം എന്നിവയെല്ലാം എബോളയുടെ ലക്ഷണങ്ങളാണ്.


