രണ്ട് സ്പൂൺ നാരങ്ങ നീരും രണ്ടഡ് മൂട്ടയുടെ വെള്ളയും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.
മുഖക്കുരു, കറുത്ത പാടുകൾ, കരിവാളിപ്പ്, ബ്ലാക്ക് ഹെഡ്സ്, പിഗ്മൻ്റേഷൻ എന്നിവയെല്ലാം മാറുന്നതിന് ഏറ്റവും മികച്ചതാണ് മുട്ട കൊണ്ടുള്ള ഫേസ് പാക്കുകൾ. മുട്ടയിലെ പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ചർമ്മത്തിന് ഗുണം ചെയ്യും. മുട്ടയുടെ വെള്ള പ്രധാനമായും സുഷിരങ്ങൾ മുറുക്കാനും എണ്ണമയം കുറയ്ക്കാനും ഉപയോഗിക്കുന്നു. അതേസമയം മുട്ടയുടെ മഞ്ഞക്കരു വരണ്ട ചർമ്മത്തെ പോഷിപ്പിക്കുകയും ജലാംശം നൽകുകയും ചെയ്യുന്നു.
മുട്ടയുടെ വെള്ളയിൽ ആൽബുമിൻ അടങ്ങിയിട്ടുണ്ട്. ഇത് സുഷിരങ്ങൾ മുറുക്കാനും, നേർത്ത വരകളുടെയും ചുളിവുകളുടെയും രൂപം കുറയ്ക്കാനും കഴിയുന്ന ഒരു പ്രോട്ടീനാണ്. മുട്ടയുടെ വെള്ളയുടെ ആസ്ട്രിജന്റ് ഗുണങ്ങൾ അധിക എണ്ണ ആഗിരണം ചെയ്യാനും മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ ചെറുക്കാനും സഹായിക്കും. മുഖക്കുരുവിനെ ചെറുക്കുന്നതിനും എണ്ണമയം നിയന്ത്രിക്കുന്നതിനും മുട്ടയിലെ സിങ്ക് ഫലപ്രദമാണ്.
വരണ്ടതും പ്രായമാകുന്നതുമായ ചർമ്മത്തിന് മുട്ട ഫലപ്രദമാണ്. മുട്ടയുടെ മഞ്ഞക്കരുവിൽ ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിനുകൾ (എ, ഡി, ഇ, കെ), കോളിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് വരണ്ട ചർമ്മത്തിന് ഈർപ്പം നൽകുകയും പോഷിപ്പിക്കുകയും കൂടുതൽ യുവത്വം നൽകുകയും ചെയ്യും. മുട്ടയിൽ പ്രോട്ടീനുകളും വിറ്റാമിനുകളും (എ, ഡി, ഇ പോലുള്ളവ) അടങ്ങിയിട്ടുണ്ട്. ഇത് കേടായ ചർമ്മം നന്നാക്കാനും ഇലാസ്തികത മെച്ചപ്പെടുത്താനും സഹായിക്കുന്നു.
മുട്ടയിലെ എൻസൈമുകൾ കറുത്ത പാടുകൾ കുറയ്ക്കാനും മുഖക്കുരു തടയാനും സഹായിക്കും. മുഖക്കുരുവും കറുത്ത പാടുകളും എളുപ്പത്തിൽ മാറ്റാൻ പരീക്ഷിക്കാം മുട്ട കൊണ്ടുള്ള മൂന്ന് തരം ഫേസ് പാക്കുകൾ...
ഒന്ന്
രണ്ട് സ്പൂൺ നാരങ്ങ നീരും രണ്ടഡ് മൂട്ടയുടെ വെള്ളയും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.
രണ്ട്
ചെറിയ ബൗളിൽ ഒരു മുട്ട പൊട്ടിച്ച് ഒഴിക്കുക. ഇനി അതിലേക്ക് ഒരു ടേബിൾ സ്പൂൺ കാപ്പിപൊടിയും കുറച്ച് തുള്ളി നാരങ്ങ നീരും ചേർത്ത് പായ്ക്ക് തയാറാക്കുക. ഇനി ഇത് മുഖത്തിട്ട് 20 മിനിറ്റിന് ശേഷം കഴുകി കളയുക.
മൂന്ന്
രണ്ട് സ്പൂൺ അരി പൊടിയും ഒരു മുട്ടയുടെ വെള്ളയും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങിയതിന് ശേഷം കഴുകി കളയുക.


