രണ്ട് മുട്ടയുടെ വെള്ളയിലേക്ക് അൽപം വെളിച്ചെണ്ണ ചേർത്ത് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.

പ്രോട്ടീൻ, ആൻറി ഓക്‌സിഡൻറ്, കാത്സ്യം, അമിനോ ആസിഡുകൾ, ധാതുക്കൾ എന്നിവ അടങ്ങിയ മുട്ട ചർമ്മത്തെ സംരക്ഷിക്കാൻ മികച്ചതാണ്. ചർമ്മത്തിൻറെ ഇലാസ്‌തികത വർധിപ്പിക്കാനും അമിത എണ്ണകൾ നീക്കം ചെയ്യാനും മുട്ടയുടെ വെള്ള സഹായിക്കും. മുഖക്കുരു പാടുകൾ എന്നിവ അകറ്റി ചർമ്മം തിളക്കമുള്ളതാക്കാൻ മികച്ചൊരു മാർഗമാണിത്. ചർമ്മ സംരക്ഷണത്തിന് പരീക്ഷിക്കാം മുട്ട കൊണ്ടുള്ള ഫേസ് പാക്കുകൾ.

ഒന്ന്

രണ്ട് മുട്ടയുടെ വെള്ളയിലേക്ക് അൽപം വെളിച്ചെണ്ണ ചേർത്ത് യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.

 രണ്ട്

രണ്ട് മുട്ടയുടെ വെള്ളയും അൽപം നാരങ്ങാനീരും ചേർത്ത് യോജിപ്പിക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. 20 മിനുട്ടിന് ശേഷം കഴുകി കളയുക.,

മൂന്ന്

ഒരു മുട്ടയുടെ വെള്ള, ഒരു പഴുത്ത അവോക്കാഡോ പേസ്റ്റ്, ഒരു ടീസ്പൂൺ തൈര് എന്നിവ ചേർത്ത് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. 20 മിനുട്ടിന് ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടുക. 

നാല്

ഒരു മുട്ടയുടെ വെള്ള, ഒരു ടീസ്പൂൺ തൈര്, കുറച്ച് തുള്ളി നാരങ്ങ നീര് എന്നിവയെല്ലാം ഒരുമിച്ച് ചേർത്ത് നന്നായി മിക്സ് ചെയ്യാം. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി ഇടുക. 15 മിനുട്ടിന് ശേഷം കഴുകുക. തൈരിൽ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്‍. ഇത് ചർമ്മത്തിന് ജലാംശം നൽകുക ചെയ്യുന്നു.