Asianet News MalayalamAsianet News Malayalam

മുഖത്തെ ചുളിവുകൾ മാറാൻ മുട്ട കൊണ്ടുള്ള ഫേസ് പാക്കുകൾ

മുട്ടയുടെ വെള്ളയിൽ ആൽബുമിൻ എന്ന പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് അമിതമായ എണ്ണ നീക്കം ചെയ്യുന്നതിന് സഹായിക്കുന്നു.

egg face pack for natural and glow skin
Author
Trivandrum, First Published Oct 28, 2021, 12:32 PM IST

തിളക്കമുള്ളതും അതോടൊപ്പം ആരോഗ്യമുള്ളതുമായ ഒരു ചർമ്മം(skin) വേണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. മുഖത്തെ ചുളിവുകൾ, കറുത്ത പാടുകൾ(black spots), വരണ്ട ചർമ്മം (dry skin) എന്നിവയാണ് പലേരയും അലട്ടുന്ന പ്രശ്നങ്ങൾ. ഇവയെല്ലാം മാറാൻ മികച്ചതാണ് മുട്ട. മുട്ടയുടെ വെള്ളയിൽ ആൽബുമിൻ എന്ന പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് അമിതമായ എണ്ണ നീക്കം ചെയ്യുന്നതിന് സഹായിക്കുന്നു. മുഖ സൗന്ദര്യത്തിനായി മുട്ട കൊണ്ടുള്ള രണ്ട് ഫേസ് പാക്കുകൾ(face pack) പരിചയപ്പെടാം...

ഒന്ന്...

മുട്ടയുടെ വെള്ളയും രണ്ട് ടീ സ്പൂൺ തണുത്ത പാലും മിക്സ് ചെയ്യുക. ശേഷം ഈ പാക്ക് മുഖത്തിടുക.15 മിനുട്ടിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക.( ഈ ഫേസ് പാക്ക് ഉപയോഗിക്കുന്നതിന് മുൻപ് പഞ്ഞി ഉപയോഗിച്ച് മുഖം ക്ലീൻ ചെയ്യാൻ മറക്കരുത്).

രണ്ട്...

രണ്ട് മുട്ടയുടെ വെള്ളയും രണ്ട് ടീ സ്പൂൺ നാരങ്ങാ നീരും രണ്ട് ടീ സ്പൂൺ ഒലിവ് ഓയിലും നല്ല പോലെ മിക്സ് ചെയ്യുക. 30
മിനുട്ട് നേരം ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച ശേഷം മുഖത്തിടുക. ആഴ്ചയിൽ രണ്ട് തവണ ഈ പാക്ക് ഇടാം.

മൂന്ന്...

ഒരു മുട്ടയുടെ വെള്ളയും ഒരു ടീസ്പൂൺ പാലും ഒരു ചെറിയ കാരറ്റും പേസ്റ്റാക്കിയ ശേഷം യോജിപ്പിക്കുക. മുഖം നന്നായി വൃത്തിയാക്കിയ ശേഷം ഈ പാക്ക് ഇടാം. 15 – 20 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകുക.

മുഖക്കുരു തടയാം, ചുളിവുകൾ അകറ്റാം; നാല് കാര്യങ്ങൾ ശ്രദ്ധിക്കാം
 

Follow Us:
Download App:
  • android
  • ios