Asianet News MalayalamAsianet News Malayalam

മുടിയുടെ ആരോ​ഗ്യത്തിനായി മുട്ട കൊണ്ടുള്ള മൂന്ന് തരം ഹെയർ പാക്കുകൾ

അവശ്യധാതുക്കളായ സെലീനിയം, കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവയെല്ലാം മുട്ടയിൽ അടങ്ങിയിട്ടുണ്ട്. മുടിയുടെ ആരോ​ഗ്യത്തിനായി മുട്ട കൊണ്ടുള്ള ഹെയർ പാക്കുകൾ പരിചയപ്പെടാം...

egg hair pack for healthy hair
Author
Trivandrum, First Published Sep 21, 2021, 3:41 PM IST

പോഷകങ്ങൾ ധാരാളം  അടങ്ങിയിട്ടുള്ള സൂപ്പർഫുഡാണ് മുട്ട. ഇതിലെ പ്രധാന ചേരുവയായ പ്രോട്ടീനുകൾ നമ്മുടെ ചർമ്മത്തിന് മാത്രമല്ല മുടിയിഴകൾക്കും ഒട്ടനേകം ഗുണങ്ങൾ നൽകുന്നു. അവശ്യധാതുക്കളായ സെലീനിയം, കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവയെല്ലാം മുട്ടയിൽ അടങ്ങിയിട്ടുണ്ട്. മുടിയുടെ ആരോ​ഗ്യത്തിനായി മുട്ട കൊണ്ടുള്ള ഹെയർ പാക്കുകൾ പരിചയപ്പെടാം...

ഒന്ന്...

മുട്ട, തേൻ, ഒലിവ് ഓയിൽ, പാൽ എന്നിവ യോജിപ്പിച്ച ശേഷം മാറ്റിവയ്ക്കുക. ശേഷം തലയോട്ടിയിൽ പുരട്ടി മസാജ് ചെയ്യുക. ഇതിലെ പ്രോട്ടീൻ മുടിയുടെ ആരോ​ഗ്യത്തിന് സഹായിക്കുന്നു. മുട്ടയുടെ വെള്ള ഉപയോ​ഗിക്കുന്നത് തലയോട്ടി വൃത്തിയാക്കുകയും മുടി ശക്തിപ്പെടുത്തുകയും വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും താരനെ പ്രതിരോധിക്കുകയും ചെയ്യുന്നുവെന്ന് പഠനങ്ങൾ പറയുന്നു.

രണ്ട്...

രണ്ട് ടീസ്പൂൺ ബദാം ഓയിൽ പേസ്റ്റ്, 4 ടേബിൾസ്പൂൺ മുട്ടയുടെ വെള്ള, ഒന്നോ രണ്ടോ ടേബിൾസ്പൂൺ വെളിച്ചെണ്ണ എന്നിവ കലർത്തി നന്നായി മിക്സ് ചെയ്ത് ഹെയർ മാസ്ക് തയ്യാറാക്കുക. മുടിയിലും തലയോട്ടിയിലും ഈ മാസ്ക് പുരട്ടി മസാജ് ചെയ്യുക. ഉണങ്ങി കഴിഞ്ഞാൽ ഷാംപൂ ഉപയോഗിച്ച് കഴുകുക. ബദാമിൽ വിറ്റാമിൻ ബി -7 അല്ലെങ്കിൽ ബയോട്ടിൻ അടങ്ങിയിട്ടുണ്ട്. അതിനാൽ ബദാം ഓയിൽ മുടിയുടെയും നഖങ്ങളുടെയും ആരോഗ്യവും കരുത്തും നിലനിർത്താൻ സഹായിക്കുന്നു.

മൂന്ന്...

മുട്ടയുടെ മഞ്ഞക്കരുവിൽ പ്രോട്ടീൻ ഫാറ്റി ആസിഡുകളും എ, ഡി, ഇ തുടങ്ങിയ വിറ്റാമിനുകളും അടങ്ങിയിരിക്കുന്നു. ഈ പോഷകങ്ങൾ മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടി കൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യുന്നു. ഒരു പാത്രത്തിൽ രണ്ട് മുട്ടയുടെ മഞ്ഞക്കരു, 2 ടേബിൾസ്പൂൺ തെെര് എന്നിവ ചേർത്ത് നന്നായി പേസ്റ്റ് ഉണ്ടാക്കുക. ഈ മിശ്രിതം തലയോട്ടിയിലുടനീളം പുരട്ടുക. 15-20 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകുക.

മുഖത്തെ ചുളിവുകൾ, മുഖക്കുരു, പാടുകൾ; പരീക്ഷിക്കാം ഈ മൂന്ന് ഫേസ് പാക്കുകള്‍...

 

Follow Us:
Download App:
  • android
  • ios