മദ്യപാനമാണ് കരളിന്റെ ആരോഗ്യത്തെ തകര്‍ക്കുന്ന പ്രധാന വില്ലന്‍. മദ്യപാനത്തിന് പുറമേ പോഷകക്കുറവ്, ചില മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗം, കൃത്രിമ ഭക്ഷണം, അമിത ഭക്ഷണം, വ്യായാമത്തിന്റെയും വിശ്രമത്തിന്റെയും കുറവ്, പിരിമുറുക്കം തുടങ്ങിയവയും കരളിന്റെ ആരോഗ്യത്തെ ബാധിക്കാം. 

ശരീരത്തിലെ നിരവധി പ്രവർത്തനങ്ങൾ നിർവഹിക്കുന്ന സുപ്രധാന അവയവമാണ് കരൾ. അമിതമായി കൊഴുപ്പുള്ള ആഹാരം കഴിച്ചും നിയന്ത്രണമില്ലാതെ മദ്യപിച്ചുമെല്ലാം കരളിന് നാം ഏൽപ്പിക്കുന്ന ആഘാതം ചില്ലറയല്ല. മദ്യപാനമാണ് കരളിന്റെ ആരോഗ്യത്തെ തകർക്കുന്ന പ്രധാന വില്ലൻ. മദ്യപാനത്തിന് പുറമേ പോഷകക്കുറവ്, ചില മരുന്നുകളുടെ തുടർച്ചയായ ഉപയോഗം, കൃത്രിമ ഭക്ഷണം, അമിത ഭക്ഷണം, വ്യായാമത്തിന്റെയും വിശ്രമത്തിന്റെയും കുറവ്, പിരിമുറുക്കം തുടങ്ങിയവയും കരളിന്റെ ആരോഗ്യത്തെ ബാധിക്കാം. ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെ കരൾ രോഗങ്ങളെ ഒരു പരിധി വരെ കുറയ്ക്കാനാകുമെന്ന് വിദ​ഗ്ധർ പറയുന്നു.

ഒന്ന്...

മുന്തിരിപ്പഴത്തിൽ വിറ്റാമിൻ സി, നാരുകൾ, വിറ്റാമിൻ എ, കാൽസ്യം, ഇരുമ്പ് തുടങ്ങിയവ അടങ്ങിയിട്ടുണ്ട്, ഇത് വിട്ടുമാറാത്ത വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. മുന്തിരിയിൽ naringenin, naringin തുടങ്ങിയ രണ്ട് പ്രധാന ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഹെപ്പാറ്റിക് ഫൈബ്രോസിസ് കുറയ്ക്കാൻ സഹായിക്കുന്നു.

രണ്ട്...

ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള പോളിഫെനോൾസ് കാപ്പിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഗവേഷണമനുസരിച്ച്, കരളിലെ വീക്കം കുറയ്ക്കാനും ലിവർ സിറോസിസിന്റെ വികസനത്തിൽ നിന്ന് സംരക്ഷണ ഫലമുണ്ടാക്കാനും കാപ്പി സഹായിക്കുന്നു.

ഹൃദയാഘാതത്തിന്റെ പ്രധാനകാരണങ്ങൾ എന്തൊക്കെ? ​ഗവേഷകർ പറയുന്നത്...

മൂന്ന്...

ബീറ്റ്‌റൂട്ടിൽ ആന്റിഓക്സിഡന്റുകൾ, വിറ്റാമിൻ എ, വിറ്റാമിൻ ബി -6, ഇരുമ്പ് എന്നിവ അടങ്ങിയിരിക്കുന്നു. ഈ സംയുക്തങ്ങൾ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാനുള്ള കഴിവ് വർദ്ധിപ്പിക്കുന്നതോടൊപ്പം വീക്കം, ഓക്‌സിഡേറ്റീവ് സമ്മർദ്ദം എന്നിവയിൽ നിന്ന് കരളിനെ സംരക്ഷിക്കാൻ സഹായിക്കുന്നു.

നാല്...

ബ്രോക്കോളിഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഫാറ്റി ലിവർ രോഗത്തിൽ നിന്ന് നിങ്ങളെ സംരക്ഷിക്കാൻ ബ്രോക്കോളി സഹായിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. മാത്രമല്ല ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും കരളിന്റെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

അഞ്ച്...

സിട്രസ് പഴങ്ങളിൽ വിറ്റാമിൻ സി കൂടുതലായി അടങ്ങിയിട്ടുണ്ട്. കരളിന്റെ ആരോഗ്യത്തിനായി സിട്രസ് പഴങ്ങളായ മുന്തിരി, ഓറഞ്ച് എന്നിവ കഴിക്കണമെന്ന് ഡോക്ടർമാർ പറയുന്നു. ‘പോളിഫെനോൾസ്’ എന്ന ആന്റിഓക്സിഡന്റുകൾ ഇവയിൽ അടങ്ങിയിട്ടുണ്ട്. ഇത് കരളിൽ ഉണ്ടാകുന്ന വീക്കം കുറയ്ക്കാനും കരളിന് കേടുപാടുകൾ വരുത്താതിരിക്കാനും സഹായിക്കുന്നു.

ആറ്...

മോണോസാച്ചുറേറ്റഡ്, പോളിസാച്ചുറേറ്റഡ് കൊഴുപ്പുകൾ പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകളുടെ മികച്ച ഉറവിടമാണ് നട്‌സ്. വാൽനട്ടിൽ അർജിനൈൻ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ നിന്ന് അമോണിയ നീക്കം ചെയ്യാൻ സഹായിക്കുന്നു.

ഏഴ്...

ഓട്‌സിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ കരളിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഓട്‌സിൽ ബീറ്റഗ്ലൂക്കൻ എന്ന സംയുക്തം കൂടുതലാണ്. ഇത് കരളിൽ സംഭരിക്കുന്ന കൊഴുപ്പിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നുവെന്ന് ‘ഇന്റർനാഷണൽ ജേണൽ ഓഫ് മോളിക്യുലർ സയൻസസി’ ൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.

എട്ട്...

വെളുത്തുള്ളി അല്ലിസിൻ, വിറ്റാമിൻ ബി6, സെലിനിയം എന്നിവയാൽ സമ്പന്നമായ ഉറവിടമാണ്. വെളുത്തുള്ളിയിലെ സൾഫർ സംയുക്തം ആന്റിബയോട്ടിക്, ആന്റിഫംഗൽ, ആന്റിഓക്‌സിഡന്റ് എന്നിവയാണ്. വെളുത്തുള്ളിയിലെ സെലിനിയം വിഷവസ്തുക്കളെ പുറന്തള്ളാൻ കരളിനെ പ്രേരിപ്പിക്കുന്നു.

തലമുടി കൊഴിച്ചിൽ തടയാം; പരീക്ഷിക്കാം ഈ എട്ട് ഹെയര്‍ മാസ്കുകൾ...