Asianet News MalayalamAsianet News Malayalam

fatigue| ക്ഷീണം അകറ്റാം; ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

അമിതമായ ഭക്ഷണക്രമം, പ്രത്യേകിച്ചും, ഉയര്‍ന്ന കൊഴുപ്പുള്ള ഭക്ഷണങ്ങള്‍, ഉറങ്ങുന്നതിന് തൊട്ട് മുന്‍പ്  കഴിക്കുന്നത് ക്ഷീണത്തിന് കാരണമാകുമെന്ന് പോഷകാഹാര വിദഗ്ധയായ ഷോണാലി സബേർവാൾ പറഞ്ഞു. എന്നാൽ പോഷക​ഗുണങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങൾ ക്ഷീണം പെട്ടെന്ന് അകറ്റാന്‍ സഹായിക്കും. 

Energy Boosting Foods Reduce Fatigue
Author
Trivandrum, First Published Nov 13, 2021, 11:44 AM IST

പല രോഗങ്ങളുടെയും പൊതുവായ ലക്ഷണമായി ക്ഷീണം(fatigue) അനുഭവപ്പെടാം. ക്ഷീണത്തിലേക്ക് നയിക്കുന്ന കാരണങ്ങൾ ഒരു‌പക്ഷേ നിസ്സാരമാകാം. ചിലപ്പോൾ ഗുരുതരരോഗങ്ങളുടെ മുന്നറിയിപ്പുമാകാം. ദീർഘദൂര യാത്രകൾ, രാത്രിയിൽ ഉറക്കമില്ലാതിരിക്കുക(lack of sleep) തുടങ്ങിയവയെല്ലാം ആരിലും ക്ഷീണമുണ്ടാക്കുന്ന കാര്യങ്ങളാണ്. എന്നാൽ പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ ഉണ്ടാകുന്ന ക്ഷീണമാണെങ്കിൽ ശ്രദ്ധിക്കണം.

അമിതമായ ഭക്ഷണക്രമം, പ്രത്യേകിച്ചും, ഉയർന്ന കൊഴുപ്പുള്ള ഭക്ഷണങ്ങൾ, ഉറങ്ങുന്നതിന് തൊട്ട് മുൻപ് കഴിക്കുന്നത് ക്ഷീണത്തിന് കാരണമാകുമെന്ന് പോഷകാഹാര വിദഗ്ധയായ ഷോണാലി സബേർവാൾ പറഞ്ഞു. എന്നാൽ പോഷക​ഗുണങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ ക്ഷീണം പെട്ടെന്ന് അകറ്റാൻ സഹായിക്കും. 

ധാന്യങ്ങൾ, ബീൻസ്, ചെറുപയർ, പയർ എന്നിവയെല്ലാം നാരുകളാൽ സമ്പുഷ്ടമാണ്. ഇവ ഊജ്ജം നൽകുന്നതിന് സഹായിക്കുന്ന ചില ഭക്ഷണങ്ങളാണ്. വിവിധതരം പഴങ്ങളും പച്ചക്കറികളും കഴിക്കുക. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, നല്ല കൊഴുപ്പ് എന്നിവ അടങ്ങിയ ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക.

 

Energy Boosting Foods Reduce Fatigue

 


നിർജ്ജലീകരണത്തെ തുടർന്നും ക്ഷീണം അനുഭവപ്പെടാം. ദിവസവും കുറഞ്ഞത് 12 ​ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാൻ ശ്രമിക്കുക. ശരീരത്തിൽ ഉർജ്ജം ഉത്പാദിപ്പിക്കുന്നതിന്  ഏറെ സഹായകമാണ് നട്സ്. ബദാം, വാൾനട്ട്, കശുവണ്ടി എന്നിവയുൾപ്പെടെയുള്ള മിക്ക നട്സുകളും പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പന്നമാണ്.  

ഗ്രീൻ ടീയിൽ പോളിഫിനോളുകൾ അടങ്ങിയിട്ടുണ്ട്. ഇത് ക്ഷീണവും സമ്മർദ്ദവും നേരിടാൻ സഹായിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകളാണ്. കൂടാതെ, നല്ല ഉറക്കം കിട്ടാനും ​ഗ്രീൻടീ സഹായിക്കും. വാഴപ്പഴത്തിലെ കാർബോഹൈഡ്രേറ്റുകൾ ശരീരത്തിലെ നിരവധി ഹോർമോണുകൾ പുറത്തുവിടാൻ സഹായിക്കുന്നു. വിശപ്പ് കുറയ്ക്കാനുള്ള കഴിവ് വാഴപ്പഴത്തിനുണ്ടെന്ന് ഷോണാലി സബേർവാൾ പറഞ്ഞു. 

എപ്പോഴും ക്ഷീണവും തളര്‍ച്ചയും ഒപ്പം വിശപ്പില്ലായ്മയും; കാരണമിതാകാം

Follow Us:
Download App:
  • android
  • ios