രാവിലെയോ വെെകിട്ടോ അരമണിക്കൂറെങ്കിലും നടക്കാൻ സമയം മാറ്റിവയ്ക്കുന്ന നിരവധി പേരുണ്ട്. ചിലർ വളരെ പതുക്കെയാകും നടക്കുക, മറ്റ് ചിലർ വളരെ വേ​ഗത്തിലും. വളരെ വേ​ഗത്തിൽ നടക്കുന്ന ആളുകൾക്ക് കൂടുതൽ കാലം ജീവിക്കാൻ സാധിക്കുമെന്ന് പഠനം. യുകെയിലെ എൻഐഎച്ച്ആർ ലെയ്സെസ്റ്റർ ബയോമെഡിക്കൽ റിസർച്ച് സെന്ററിലെ ​ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 

474,919 ആളുകളിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ഭാരക്കുറവുള്ള ചില ആളുകൾ വളരെ പതുക്കെയാകും നടക്കുക. അങ്ങനെയുള്ളവർക്ക് ഏറ്റവും കുറഞ്ഞ ജീവിത ദൈർഘ്യമായിരിക്കാമെന്നും  (പുരുഷൻമാർക്ക് 64 വയസും സ്ത്രീകളിൽ 72 വയസും) പഠനത്തിൽ പറയുന്നു. വളരെ വേ​ഗത്തിലുള്ള നടത്തവും ജീവിത ദൈർഘ്യവും ശരീരഭാരവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ​ഗവേഷകർ പറയുന്നു. 

വേ​ഗത്തിലുള്ള നടത്തം ഉയർന്ന ജീവിത ദൈർഘ്യം നൽകുമെന്ന് മാത്രമല്ല മറ്റ് ആരോ​ഗ്യപ്രശ്നങ്ങളില്ലാതാക്കുകയും ചെയ്യുമെന്ന് ​യുകെയിലെ ലീസെസ്റ്ററിന്റെ യൂണിവേഴ്സിറ്റിയിലെ ​​പ്രൊഫസറായ ടോം യെറ്റ്സ് പറയുന്നു. മായോ ക്ലീനിക്ക് പ്രൊസീഡിങ്ങിസിൽ പഠനം പ്രസിദ്ധീകരിച്ചു. വളരെ വേ​ഗത്തിൽ നടക്കുന്നവരെ അപേക്ഷിച്ച് പതുക്കെ നടക്കുന്ന ആളുകൾക്ക് ഹൃദയസംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ടോം പറയുന്നു.