Asianet News MalayalamAsianet News Malayalam

Menthol Cigarette Ban : മെന്തോൾ സിഗരറ്റ് നിരോധിക്കാനൊരുങ്ങി എഫ്ഡിഎ

മെന്തോൾ സി​ഗരറ്റ് നിരോധിക്കുന്നതിനേക്കാൾ പുകയിലയുടെ അപകടസാധ്യത കുറയ്ക്കാൻ കൂടുതൽ ഫലപ്രദമായ മാർഗങ്ങളുണ്ടെന്ന് കമ്പനി വിശ്വസിക്കുന്നതായി യുഎസിലെ ബ്രിട്ടീഷ് അമേരിക്കൻ ടുബാക്കോയുടെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ കിംഗ്സ്ലി വീറ്റൺ പറഞ്ഞു.‌

fda Moves to Ban Sales of Menthol Cigarettes
Author
USA, First Published Apr 29, 2022, 3:12 PM IST

മെന്തോൾ (menthol) രുചിയുള്ള സിഗരറ്റുകളുടെ (Cigarettes) വിൽപ്പന നിരോധിക്കാനൊരുങ്ങി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA). 85 ശതമാനം പേരും മെന്തോൾ സിഗരറ്റ് ഉപയോ​ഗിക്കുന്നതായി കണ്ടെത്താനായെന്ന് എഫ്ഡിഎ വ്യക്തമാക്കി. സി​ഗരറ്റ് നിരോധനം വിട്ടുമാറാത്ത രോഗങ്ങളുടെ ഭാരം ഗണ്യമായി കുറയ്ക്കുമെന്നും അധികൃതർ വ്യക്തമാക്കി. 

പുതിന ചെടിയിൽ നിന്ന് ഉണ്ടാക്കുന്ന രാസവസ്തുവാണ് മെന്തോൾ. പുകവലിയുടെ കാഠിന്യം കുറയ്ക്കാനും തൊണ്ടയിൽ തണുപ്പ് നൽകാനും സിഗരറ്റിൽ ഇത് ചേർക്കുന്നു. 80 ബില്യൺ യുഎസ് സിഗരറ്റ് വിപണിയുടെ മൂന്നിലൊന്ന് മെന്തോൾ സിഗരറ്റുകളാണ്. ഏകദേശം 18.5 ദശലക്ഷം അമേരിക്കക്കാർ ഇത് ഉപയോ​ഗിക്കുന്നു. മുതിർന്നവരിൽ പുകവലി ശീലം ഒഴിവാക്കാൻ സി​ഗരറ്റിന്റെ നിരോധനം സഹായിച്ചേക്കുമെന്ന് ഹെൽത്ത് ഹ്യൂമൻ സർവീസ് സെക്രട്ടറി സേവ്യർ ബെസെറ പറഞ്ഞു.

മെന്തോൾ സി​ഗരറ്റ് നിരോധിക്കുന്നതിനേക്കാൾ പുകയിലയുടെ അപകടസാധ്യത കുറയ്ക്കാൻ കൂടുതൽ ഫലപ്രദമായ മാർഗങ്ങളുണ്ടെന്ന് കമ്പനി വിശ്വസിക്കുന്നതായി യുഎസിലെ ബ്രിട്ടീഷ് അമേരിക്കൻ ടുബാക്കോയുടെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ കിംഗ്സ്ലി വീറ്റൺ പറഞ്ഞു.‌

നോൺ-മെന്തോൾ സിഗരറ്റുകളെ അപേക്ഷിച്ച് മെന്തോൾ സിഗരറ്റുമായി ബന്ധപ്പെട്ട ആരോഗ്യപരമായ അപകടസാധ്യതകളിൽ ശാസ്ത്രീയ തെളിവുകൾ ഒരു വ്യത്യാസവും കാണിക്കുന്നില്ലെന്നും വീറ്റൺ പറഞ്ഞു. ആഫ്രിക്കൻ അമേരിക്കൻ പുരുഷന്മാർക്കാണ് അമേരിക്കയിൽ ഏറ്റവും കൂടുതൽ ശ്വാസകോശ അർബുദം ഉള്ളതായി കണ്ടെത്തിയതെന്ന് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വ്യക്തമാക്കി.

മെന്തോൾ സിഗരറ്റുകൾ വിപണിയിൽ നിന്ന് ഒഴിവാക്കുന്നത് പുകവലിയുടെ അളവ് ഇനിയും കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന് ശേഷം 1.3 ദശലക്ഷം ആളുകൾ പുകവലി ഉപേക്ഷിക്കുമെന്നും ലക്ഷക്കണക്കിന് അകാല മരണങ്ങൾ ഒഴിവാക്കാനാകുമെന്നും ഇന്റർനാഷണൽ ടുബാക്കോ കൺട്രോൾ പോളിസി ഇവാലുവേഷൻ പ്രോജക്റ്റിന്റെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ജെഫ്രി ഫോംഗ് പറഞ്ഞു.

Read more പുകവലിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, ഈ ലക്ഷണം ഹൃദ്രോഗത്തിന്റെ ആദ്യ സൂചനയാകാം

Follow Us:
Download App:
  • android
  • ios