Asianet News MalayalamAsianet News Malayalam

Reduce Cholesterol : കൊളസ്ട്രോളും ഷുഗറും കുറയ്ക്കാൻ ഉലുവ വെള്ളം?

ഉലുവയ്ക്ക് കൊളസ്ട്രോളും ഷുഗറും നിയന്ത്രിക്കാൻ കഴിവുണ്ട്, അതിനാല്‍ ഈ അസുഖങ്ങളുള്ളവര്‍ ഉലുവ കഴിക്കുകയോ ഉലുവ വെള്ളം കുടിക്കുകയോ നല്ലതാണെന്ന് പലരും പറഞ്ഞ് നിങ്ങള്‍ കേട്ടിരിക്കാം. എന്നാല്‍ എന്താണ് ഇതിലെ യാഥാര്‍ത്ഥ്യമെന്ന് ഒരുപക്ഷെ നിങ്ങള്‍ക്ക് അറിയുമായിരിക്കില്ല. 

fenugreek water helps to reduce cholesterol and diabetes
Author
First Published Sep 3, 2022, 7:40 AM IST

ഷുഗര്‍ (പ്രമേഹം), കൊളസട്രോള്‍ എന്നിവയെല്ലാം ജീവിതശൈലീ രോഗങ്ങളായാണ് നാം കണക്കാക്കുന്നത്. വലിയൊരു പരിധി വരെ ഇത് ജീവിതരീതികളിലെ പ്രശ്നങ്ങള്‍ മൂലം തന്നെയാണ് പിടിപെടുന്നത്. അതിനാല്‍ തന്നെ ജീവിതരീതികള്‍ മെച്ചപ്പെടുത്തുന്നത് വഴി ഇവയില്‍ നിന്ന് ആശ്വാസവും ലഭിക്കാം. പ്രത്യേകിച്ച് ഭക്ഷണകാര്യങ്ങളില്‍ തന്നെയാണ് വ്യത്യാസം വരുത്തേണ്ടത്. 

കൊളസ്ട്രോളും ഷുഗറുമെല്ലാം നിയന്ത്രിക്കാൻ സ്വാഭാവകമായും ഭക്ഷണം നിയന്ത്രിക്കുകയാണ് വേണ്ടത്. എന്നാല്‍ ചില ഭക്ഷണ-പാനീയങ്ങള്‍ കഴിക്കുന്നത് വഴിയും ഇവ നിയന്ത്രിക്കാൻ സാധിക്കും. ഇത്തരത്തില്‍ ഉലുവയ്ക്ക് കൊളസ്ട്രോളും ഷുഗറും നിയന്ത്രിക്കാൻ കഴിവുണ്ട്, അതിനാല്‍ ഈ അസുഖങ്ങളുള്ളവര്‍ ഉലുവ കഴിക്കുകയോ ഉലുവ വെള്ളം കുടിക്കുകയോ നല്ലതാണെന്ന് പലരും പറഞ്ഞ് നിങ്ങള്‍ കേട്ടിരിക്കാം. എന്നാല്‍ എന്താണ് ഇതിലെ യാഥാര്‍ത്ഥ്യമെന്ന് ഒരുപക്ഷെ നിങ്ങള്‍ക്ക് അറിയുമായിരിക്കില്ല. 

സത്യത്തില്‍ ഉലുവ കൊളസ്ട്രോളിനും പ്രമേഹത്തിനുമെല്ലാം നല്ലത് തന്നെയാണ്. രാവിലെ മറ്റെന്തെങ്കിലും ഭക്ഷണം കഴിക്കുന്നതിന് മുമ്പായി തന്നെ, തലേന്ന് കുതിര്‍ത്തുവച്ച ഉലുവ അരിച്ച് ഈ വെള്ളം കുടിക്കുന്നതോ, ഉലുവ ചവച്ചരച്ച് (അല്‍പം മാത്രം ) കഴിക്കുന്നതോ കൊളസ്ട്രോളോ പ്രമേഹമോ നിയന്ത്രിക്കാൻ സഹായിക്കും. എന്നാലിത് കൊണ്ട് മാത്രം ഇവ നിയന്ത്രിക്കാൻ സാധിക്കുമെന്ന് ചിന്തിക്കരുത്. 

ശരീരത്തിലെ ചീത്ത കൊഴുപ്പ്, അഥവാ കൊളസ്ട്രോള്‍ കുറയ്ക്കാനാണ് പ്രധാനമായും ഉലുവ സഹായിക്കുന്നത്. ഉലുവയിലടങ്ങിയിരിക്കുന്ന 'സ്റ്റിറോയിഡല്‍ സാപോനിൻസ്' കുടല്‍ കൊളസ്ട്രോളിനെ ആഗിരണം ചെയ്യുന്നത് കുറയ്ക്കുകയും ചെയ്യുമത്രേ. ഇതും പ്രയോജനപ്രദമാകുന്നു. 

ഉലുവയില്‍ കാണുന്നൊരു അമിനോ ആസിഡ് ആണെങ്കില്‍ രക്തത്തിലെ ഷുഗര്‍നല നിയന്ത്രിക്കുന്നതിനും സഹായകമാണ്. പ്രമേഹചികിത്സയ്ക്ക് തന്നെ ഉലുവ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന പഠനറിപ്പോര്‍ട്ടുകള്‍ പോലും നമുക്ക് കാണാം. 

രാവിലെ ഉലുവവെള്ളം കുടിക്കുന്നതോ ഉലുവ കഴിക്കുന്നതോ പല ഗുണങ്ങളും നമുക്ക് നല്‍കും. താരൻ, മുടി കൊഴിച്ചില്‍, കഷണ്ടി എന്നിങ്ങനെയുള്ള മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, മലബന്ധം, ജലദോഷം- തൊണ്ടവേദന പോലുള്ള അസുഖങ്ങള്‍ എന്നിവ അകറ്റുന്നതിനുമെല്ലാം ഇത് സഹായകമാണ്. മുലയൂട്ടുന്ന അമ്മമാര്‍ക്കും ഇത് വളരെ നല്ലതാണ്. 

Also Read:- രാവിലെ ഉണര്‍ന്നയുടൻ കാപ്പിക്കും ചായയ്ക്കും പകരം ഇത് കഴിച്ചുനോക്കൂ...

Follow Us:
Download App:
  • android
  • ios