ഗർഭധാരണവും ഗർഭകാല ആരോഗ്യവും സ്ത്രീയെ മാത്രം ആശ്രയിച്ചിരിക്കുന്നില്ല. മാതാപിതാക്കളാകാൻ തയ്യാറെടുക്കുന്നത് സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരു പോലെ പ്രധാനം തന്നെയാണ്. രണ്ട് പങ്കാളികളും ഗർഭധാരണത്തിന് മുമ്പ് ആരോഗ്യ പരിശോധനക ആരംഭിക്കുന്നതെന്നും ഫെർട്ടിലിറ്റി വിദഗ്ധർ പറയുന്നു.
ഒരു കുഞ്ഞിനായി ശ്രമിക്കുന്നത് വലിയൊരു മാറ്റവും സന്തോഷകരവുമായ ഘട്ടമാണ്. ഗർഭധാരണത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിന് അണ്ഡോത്പാദന സമയം (Ovulation Period) കൃത്യമായി മനസ്സിലാക്കി ആ ദിവസങ്ങളിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക. കൂടാതെ, ആരോഗ്യകരമായ ഭക്ഷണക്രമം ശീലമാക്കുകയും വേണം.

ഗർഭധാരണവും ഗർഭകാല ആരോഗ്യവും സ്ത്രീയെ മാത്രം ആശ്രയിച്ചിരിക്കുന്നില്ല. മാതാപിതാക്കളാകാൻ തയ്യാറെടുക്കുന്നത് സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരു പോലെ പ്രധാനം തന്നെയാണ്. രണ്ട് പങ്കാളികളും ഗർഭധാരണത്തിന് മുമ്പ് ആരോഗ്യ പരിശോധനക ആരംഭിക്കുന്നതെന്നും ഫെർട്ടിലിറ്റി വിദഗ്ധർ പറയുന്നു.
ഗർഭധാരണത്തിന് മുമ്പ് രണ്ട് വ്യക്തികളുടെയും ആരോഗ്യസ്ഥിതി മനസ്സിലാക്കുന്നത് അപകടസാധ്യതകൾ നേരത്തേ തിരിച്ചറിയാനും പ്രത്യുൽപാദന ഫലങ്ങൾ മെച്ചപ്പെടുത്താനും സഹായിക്കും. ഗർഭധാരണത്തിനു മുമ്പുള്ള ആരോഗ്യ വിലയിരുത്തലുകൾ ഫെർട്ടിലിറ്റി പ്രശ്നം തടയുക മാത്രമല്ല, സങ്കീർണതകളെ തടയാനും സഹായകമാണെന്ന് നോയിഡയിലെ യാതാർത്ത് ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റും റോബോട്ടിക് സർജനും ഐവിഎഫ് & ഫെർട്ടിലിറ്റി വിഭാഗം മേധാവിയുമായ ഡോ. നീലം ബാനർജി പറയുന്നു.
ഗർഭധാരണത്തിനു മുമ്പുള്ള ആരോഗ്യ പരിശോധനകൾ ഒരു സ്ത്രീയുടെ മാത്രം ഉത്തരവാദിത്തമല്ല. അവ രണ്ട് പങ്കാളികൾക്കും ഒരുപോലെ പ്രധാനമാണ്. ഗർഭധാരണത്തിന് വളരെ മുമ്പുതന്നെ ആരോഗ്യകരമായ ഗർഭധാരണം ആരംഭിക്കുന്നു. കൂടാതെ രണ്ട് വ്യക്തികളുടെയും ആരോഗ്യസ്ഥിതി മനസ്സിലാക്കുന്നത് അമ്മയ്ക്കും കുഞ്ഞിനും ഉള്ള അപകടസാധ്യതകളെ ഗണ്യമായി കുറയ്ക്കുമെന്നും ഡോ. നീലം ബാനർജി പറഞ്ഞു. വന്ധ്യത സ്ത്രീകളുടെ മാത്രം പ്രശ്നമല്ല. വാസ്തവത്തിൽ, പുരുഷ ഘടകങ്ങൾ ഗർഭധാരണ വെല്ലുവിളികൾക്ക് ഗണ്യമായ സംഭാവന നൽകുന്നുണ്ടെന്ന് ഡോക്ടർമാർ പറയുന്നു.
ഫെർട്ടിലിറ്റിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഏകദേശം 20 ശതമാനത്തിനും പുരുഷ ഘടകങ്ങളാണ് കാരണമാകുന്നതെന്ന് ഗുരുഗ്രാമിലെ മാരെൻഗോ ഏഷ്യ ഹോസ്പിറ്റൽസിലെ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി ക്ലിനിക്കൽ ഡയറക്ടർ ഡോ. പല്ലവി വാസൽ ചൂണ്ടിക്കാണിക്കുന്നു.
ഗർഭം ധരിക്കുന്നതിന് മുമ്പ് സ്ത്രീകൾ ചെയ്തിരിക്കേണ്ട പരിശോധനകൾ
സിബിസി ടെസ്റ്റ് (Complete blood count)
രക്തത്തിലെ പഞ്ചസാര പരിശോധന
തൈറോയ്ഡ് ടെസ്റ്റ്
എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബി, സി, റുബെല്ല തുടങ്ങിയ അണുബാധകൾക്കായുള്ള സ്ക്രീനിംഗ്.
ഹോർമോൺ വിലയിരുത്തൽ
ആർത്തവ ആരോഗ്യ വിലയിരുത്തൽ
പാപ് സ്മിയർ ടെസ്റ്റ്
ചിക്കൻപോക്സ്, റുബെല്ല തുടങ്ങിയ അണുബാധകൾക്കുള്ള രോഗപ്രതിരോധ പരിശോധന.
ഗർഭം ആസൂത്രണം ചെയ്യുന്നതിന് മുമ്പ് പുരുഷന്മാർ എന്തൊക്കെ പരിശോധനകൾ നടത്തണം?
ബീജങ്ങളുടെ എണ്ണം (Sperm count)
അടിസ്ഥാന രക്തപരിശോധന
അണുബാധയ്ക്കുള്ള സ്ക്രീനിംഗ്
ജീവിതശൈലി വിലയിരുത്തൽ
പുകവലി, മദ്യപാനം, പൊണ്ണത്തടി, സമ്മർദ്ദം, പോഷകാഹാരക്കുറവ് തുടങ്ങിയ ഘടകങ്ങൾ ബീജത്തിന്റെ ഗുണനിലവാരത്തെയും മൊത്തത്തിലുള്ള പ്രത്യുത്പാദന ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു.


