Asianet News MalayalamAsianet News Malayalam

ഈ വർഷം അവസാനത്തോടെ കൊവിഡ് വാക്സിൻ വികസിപ്പിക്കും; ശുഭപ്രതീക്ഷ പങ്കുവച്ച് കേന്ദ്ര ആരോ​ഗ്യമന്ത്രി

ഇന്ന് ഇന്ത്യയിലാകെ 1500 ലധികം പരിശോധനാ ലാബുകളുണ്ട്. വെള്ളിയാഴ്ചയോടെ ഒരു മില്യണിലധികം പരിശോധനകൾ നടത്തിക്കഴിഞ്ഞു. 

first vaccine of india developed in this year
Author
Delhi, First Published Aug 23, 2020, 12:16 PM IST

ദില്ലി: കൊറോണ വൈറസിനെതിരെയുള്ള ഇന്ത്യയുടെ ആദ്യ വാക്സിൻ ഈ വർഷം അവസാനത്തോടെ വികസിപ്പിക്കുമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രി ഹർഷവർദ്ധൻ. കൊവിഡിനെതിരെയുള്ള വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം നടന്നു കൊണ്ടിരിക്കുകയാണ്. ഈ വർഷം അവസാനത്തോടെ വാക്സിൻ  വികസിപ്പിച്ചെടുക്കാൻ സാധിക്കുമെന്നുള്ള ശുഭപ്രതീക്ഷയിലാണ് ഞങ്ങൾ. ഡോ. ഹർഷവർദ്ധൻ പറഞ്ഞു. 

'കൊവിഡിനെതിരെയുള്ള പോരാട്ടത്തിന്റെ എട്ടാം മാസത്തിൽ ഇന്ത്യയിലെ രോ​ഗമുക്തി നിരക്ക് 75 ശതമാനമാണ് എന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ട്. 2.2 മില്യൺ ജനങ്ങളാണ് കൊവിഡിൽ നിന്ന് മുക്തരായി വീട്ടിലേക്ക് മടങ്ങിയത്. ഏഴ് ലക്ഷത്തിലധികം പേർ വളരെ വേ​ഗം സുഖം പ്രാപിക്കുമെന്ന് ഉറപ്പുണ്ട്.

പൂനയിൽ ഒരു പരിശോധനാ ലാബ് മാത്രമാണുണ്ടായിരുന്നത്. എന്നാൽ പരിശോധനാ ശേഷിയും രോ​ഗനിർണയ ശേഷിയും വർദ്ധിപ്പിക്കാൻ സാധിച്ചു. ഇന്ന് ഇന്ത്യയിലാകെ 1500 ലധികം പരിശോധനാ ലാബുകളുണ്ട്. വെള്ളിയാഴ്ചയോടെ ഒരു മില്യണിലധികം പരിശോധനകൾ നടത്തിക്കഴിഞ്ഞു.' ആരോ​ഗ്യമന്ത്രി കൂട്ടിച്ചേർത്തു. 

കഴി‍ഞ്ഞ 24 മണിക്കൂറിനുള്ളിൽ 63631 പേരാണ് കൊവിഡ് മുക്തി നേടിയതെന്ന് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. 75 ശതമാനമാണ് ഇന്ത്യയിലെ കൊവിഡ്  രോ​ഗമുക്തി നിരക്കെന്നും ആരോ​ഗ്യമന്ത്രാലയം വെളിപ്പെടുത്തുന്നു. 

60 വയസ്സിന് താഴെയുള്ളവർ മുതിർന്നവരേക്കാൾ മൂന്നിരട്ടി കൊവിഡ് പരത്താൻ സാധ്യതയെന്ന് പഠനം....

Follow Us:
Download App:
  • android
  • ios