പുരുഷന്മാര്‍ക്കുണ്ടാകുന്ന ലൈംഗിക പ്രശ്‌നങ്ങള്‍ പലപ്പോഴും അസംതൃപ്തമായ ലൈംഗിക ജീവിതത്തിലേക്ക് നയിക്കുന്നു. ഉദ്ധാരണശേഷിക്കുറവ്, കുറഞ്ഞ ലൈംഗിക തൃഷ്ണ തുടങ്ങി പല ലൈംഗിക പ്രശ്‌നങ്ങളും എല്ലാ പ്രായത്തിലുമുള്ള പുരുഷന്മാര്‍ നേരിടാറുണ്ട്.
പുരുഷന്മാരുടെ ലൈംഗിക പ്രകടനത്തെ മോശമാകുന്നതിൽ ഭക്ഷണങ്ങൾ മാത്രമല്ല മറ്റ് ചില ഘടകങ്ങൾ കൂടി പ്രധാന പങ്ക് വഹിക്കുന്നതായി പഠനങ്ങൾ പറയുന്നു. പല കാരണങ്ങൾ കൊണ്ട് പുരുഷന്മാരിൽ സെക്ഷ്വൽ സ്റ്റാമിന കുറയാം.
സെക്ഷ്വൽ സ്റ്റാമിന കുറയുന്നത് ഊർജക്കുറവ്, ഉദ്ധാരണ പ്രശ്‌നങ്ങൾ എന്നിവയിലേയ്ക്കു നയിക്കുന്നതായും വിദഗ്ധർ പറയുന്നു.
പുരുഷന്മാർക്കുണ്ടാകുന്ന ലൈംഗിക പ്രശ്‌നങ്ങൾ പലപ്പോഴും അസംതൃപ്തമായ ലൈംഗിക ജീവിതത്തിലേക്ക് നയിക്കുന്നു. ഉദ്ധാരണശേഷിക്കുറവ്, കുറഞ്ഞ ലൈംഗിക തൃഷ്ണ തുടങ്ങി പല ലൈംഗിക പ്രശ്‌നങ്ങളും എല്ലാ പ്രായത്തിലുമുള്ള പുരുഷന്മാർ നേരിടാറുണ്ട്.
ചികിത്സിക്കാതിരുന്നാൽ പ്രായം കൂടുന്നതിന് അനുസരിച്ച് ഇവയുടെ ആഘാതം വർധിക്കുന്നു. സെക്സ് ലെെഫ് മെച്ചപ്പെടുത്താൻ പുരുഷന്മാർ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് വിദഗ്ധർ പറയുന്നു.
സ്തനങ്ങളുടെ ആകാരഭംഗി നില നിർത്താൻ ഈ ഭക്ഷണങ്ങൾ സഹായിക്കും
ഒന്ന്....
സ്ട്രെസ് വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. സെക്സിനോടുള്ള താൽപര്യം കുറയുന്നതിന് സെക്സ് പ്രധാന പങ്കുവഹിക്കുന്നതായി പഠനങ്ങൾ പറയുന്നു.'സ്‌ട്രെസ്' അഥവാ മാനസിക സമ്മർദ്ദം മൂലമാണ് പലപ്പോഴും പങ്കാളികൾ തമ്മിലുള്ള ലൈംഗികബന്ധം വളരെയധികം ബാധിക്കപ്പെടുന്നത്. അത് ജോലിസംബന്ധമായതോ, വീട്ടുകാര്യങ്ങളുമായി ബന്ധപ്പെട്ടതോ എല്ലാമാകാം. കുടുംബമായി ജീവിക്കുന്നവരാണെങ്കിൽ ഇത്തരം പ്രശ്‌നങ്ങൾക്കെല്ലാം അപ്പുറം ലൈംഗികജീവിതം സുഖകരമായി മുന്നോട്ട് കൊണ്ടുപോകണമെങ്കിൽ ഇതിനായി തന്നെ സമയം മാറ്റിവയ്‌ക്കേണ്ടതുണ്ട്.
രണ്ട്...
മലിനീകരണം, സിഗരറ്റ് പുക, പഞ്ചസാരയും കൊഴുപ്പും അടങ്ങിയ ഭക്ഷണക്രമം തുടങ്ങിയ ഘടകങ്ങൾ മൂലമുണ്ടാകുന്ന ഓക്‌സിഡേറ്റീവ് സ്ട്രെസ്, ബീജ ഉൽപ്പാദനത്തിലും ഗുണമേന്മയിലും പ്രതികൂല സ്വാധീനം ചെലുത്തും.
മൂന്ന്...
ബീജങ്ങളുടെ എണ്ണം കുറയുക, ബീജത്തിന്റെ ചലനശേഷി കുറയുക, ബീജത്തിന്റെ ആകൃതി എന്നിവ ഉൾപ്പെടെ ബീജത്തിന്റെ ആരോഗ്യത്തിന്റെ പല വശങ്ങളെയും പുകവലി ബാധിക്കുന്നതായി കണ്ടെത്തി.
നാല്...
മദ്യം പുരുഷന്മാരുടെ പ്രത്യുൽപാദനക്ഷമതയെ നേരിട്ട് ബാധിക്കുന്നു. ഇത് ലിബിഡോ കുറയ്ക്കുകയും ടെസ്റ്റോസ്റ്റിറോൺ അളവ് കുറയ്ക്കുകയും ചെയ്യുന്നു. ഇത് ബീജത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നു.
അഞ്ച്...
അമിതവണ്ണം എല്ലായ്പ്പോഴും വന്ധ്യതയുള്ള പുരുഷന്മാർക്ക് അപകടകരമാണ്. അത് ഭാവിയിൽ നിങ്ങളുടെ ടെസ്റ്റോസ്റ്റിറോണിന്റെ അളവിനെ ബാധിക്കുകയും ബീജകോശങ്ങളുടെ ഘടനയിൽ മാറ്റം വരുത്തുകയും ചെയ്യും.
പൊണ്ണത്തടി കൊണ്ട് ബുദ്ധിമുട്ടുന്ന പല പുരുഷന്മാരും ഉദ്ധാരണക്കുറവ് അനുഭവിക്കുന്നതായി അമേരിക്കൻ യൂറോളജിക്കൽ അസോസിയേഷന്റെ വക്താവ് ഇറ ഷാർലിപ് പറഞ്ഞു.
അമിതഭാരം ടെസ്റ്റോസ്റ്റിറോൺ അളവ് കുറയ്ക്കുകയും ശരീരത്തിലെ പൊതുവായ വീക്കം ഉണ്ടാക്കുകയും ചെയ്യുന്നു. അനുബന്ധ രക്തസമ്മർദ്ദം, പ്രമേഹം, ഹൈപ്പർ ട്രൈഗ്ലിസറിഡീമിയ, വീക്കം എന്നിവ കാരണം അമിതവണ്ണം രക്തക്കുഴലുകൾക്ക് കേടുവരുത്തും.
'അസഹ്യമായ വേദനയുള്ള കൊവിഡ് ലക്ഷണം'; അനുഭവം പങ്കിട്ട് ഡോക്ടര്‍
