Asianet News MalayalamAsianet News Malayalam

'സ്‌കിന്‍' ഭംഗിയാക്കാം; ശ്രദ്ധിക്കാം ഈ ചെറിയ കാര്യങ്ങള്‍...

പലപ്പോഴും വൈറ്റമിന്‍- സിക്ക് അമിത പ്രാധാന്യം നല്‍കുന്നതിനാല്‍ തന്നെ മറ്റ് അവശ്യഘടകങ്ങളെ അബോധപൂര്‍വ്വം മറന്നുപോകുന്നവരാണ് അധികപേരും. ഈ മറവി ചര്‍മ്മത്തെ പല രീതിയിലായി സ്വാധീനിക്കാം
 

five vitamins which needs for skin health
Author
Trivandrum, First Published Sep 25, 2021, 2:52 PM IST

'സ്‌കിന്‍' ഭംഗിയോടെയും ആരോഗ്യത്തോടെയും ഇരിക്കാന്‍ നാം ആദ്യം കരുതേണ്ടത് ഡയറ്റില്‍ ചില കാര്യങ്ങളാണ്. ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് അവശ്യം വേണ്ടുന്ന ഘടകങ്ങള്‍ ഭക്ഷണത്തിലൂടെ തന്നെ നേടേണ്ടതുണ്ട്. വൈറ്റമിന്‍-സിയാണ് ഇക്കാര്യത്തില്‍ മിക്കവരും ശ്രദ്ധിക്കുന്നൊരു ഘടകം. എന്നാല്‍ ഭംഗിയുള്ള/ ആരോഗ്യമുള്ള ചര്‍മ്മത്തിന് വൈറ്റമിന്‍- സി മാത്രം പോര. പലപ്പോഴും വൈറ്റമിന്‍- സിക്ക് അമിത പ്രാധാന്യം നല്‍കുന്നതിനാല്‍ തന്നെ മറ്റ് അവശ്യഘടകങ്ങളെ അബോധപൂര്‍വ്വം മറന്നുപോകുന്നവരാണ് അധികപേരും. 

ഈ മറവി ചര്‍മ്മത്തെ പല രീതിയിലായി സ്വാധീനിക്കാം. അത്തരത്തിലുള്ള പ്രശ്‌നങ്ങളൊഴിവാക്കാന്‍ മറ്റ് വൈറ്റമിനുകള്‍ കൂടി നാം ഡയറ്റിലൂടെ നേടേണ്ടതുണ്ട്. അത്തരത്തില്‍ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനായി ഡയറ്റിലൂടെ നേടേണ്ട അഞ്ച് വൈറ്റമിനുകളെ കുറിച്ചാണ് ഇനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

വൈറ്റമിന്‍-എ: ചര്‍മ്മത്തിനാവശ്യമായ പ്രോട്ടീനായ 'കൊളാജന്‍' ഉത്പാദനത്തിനും ചര്‍മ്മത്തെ ശക്തിയാക്കുന്നതിനുമെല്ലാം വൈറ്റമിന്‍- എ ആവശ്യമാണ്. അതുപോലെ മുഖക്കുരു, മുഖത്ത് നിറവ്യത്യാസം, ചെറിയ വരകള്‍ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ഇവ സഹായകമാണ്. 

മധുരക്കിഴങ്ങ്, ഇലക്കറികള്‍, മുട്ട, കാരറ്റ്, മത്തന്‍ എന്നിവയെല്ലാം വൈറ്റമിന്‍- എയാല്‍ സമ്പുഷ്ടമാണ്. അതിനാല്‍ ഇവയെല്ലാം തീര്‍ച്ചയായും ഡയറ്റിലുള്‍പ്പെടുത്താം. 

രണ്ട്...

വൈറ്റമിന്‍- ഇ: സൂര്യപ്രകാശമേല്‍ക്കുന്നതിലൂടെ ചര്‍മ്മത്തിനുണ്ടാകുന്ന കേടുപാടുകള്‍ പരിഹരിക്കുന്നതിനാണ് പ്രധാനമായും വൈറ്റമിന്‍- ഇ സഹായിക്കുന്നത്. ചര്‍മ്മത്തിലെ ചുളിവുകളില്ലാതാക്കി ചെറുപ്പം നിലനിര്‍ത്താനും ഇത് സഹായകമാണ്. 

 

five vitamins which needs for skin health

 

നട്ട്‌സ്, സീഡ്‌സ് എന്നിവയാണ് പ്രധാനമായി ഇതിനായി കഴിക്കേണ്ടത്. 

മൂന്ന്...

വൈറ്റമിന്‍- ബി കോംപ്ലക്‌സ്: വൈറ്റമിന്‍- ബി 3, ബി-5, ബി-6 എന്നിങ്ങനെ ഒരു കൂട്ടം ബി- വൈറ്റമിനുകളെയാണ് വൈറ്റമിന്‍- ബി കോംപ്ലക്‌സ് എന്ന് വിളിക്കുന്നത്. ഇത് ചര്‍മ്മത്തിന്റെ ആകെ ആരോഗ്യത്തിന് ആവശ്യമാണ്. 

മാംസം, മുട്ട, സീ ഫുഡ്, നട്ട്‌സ്, സീഡ്‌സ് എന്നിവയിലെല്ലാം വൈറ്റമിന്‍- ബി കോംപ്ലക്‌സ് അടങ്ങിയിരിക്കുന്നു. 

നാല്...

വൈറ്റമിന്‍- കെ: ചര്‍മ്മത്തിനേല്‍ക്കുന്ന പരിക്കുകള്‍ ഭേദപ്പെടുത്താനാണ് പ്രധാനമായും ഇത് സഹായകമാകുന്നത്. അതുപോലെ 'സ്‌ട്രെച്ച് മാര്‍ക്ക്', ഞരമ്പ് പുറമേക്ക് കാണുന്നത്, 'ഡാര്‍ക്ക് സര്‍ക്കിള്‍സ്' എന്നിവയെല്ലാം പരിഹരിക്കാനും ഇവ സഹായകമാണ്. 

പാവയ്ക്ക, ചീര, ലെറ്റൂസ്, കാബേജ്, ഗ്രീന്‍ ബീന്‍സ് എന്നിങ്ങനെയുള്ള ഭക്ഷണങ്ങളിലെല്ലാം വൈറ്റമിന്‍- കെ ധാരാളമായി അടങ്ങിയിരിക്കുന്നു.

 

five vitamins which needs for skin health

 

ഇവയെല്ലാം തന്നെ ഡയറ്റിലുള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.

അഞ്ച്...

വൈറ്റമിന്‍-ഡി: ചില 'സ്‌കിന്‍' രോഗങ്ങളില്‍ നിന്ന് രക്ഷ നേടാനും ചര്‍മ്മത്തെ ആരോഗ്യപൂര്‍വ്വം കൊണ്ടുപോകാനുമെല്ലാം വൈറ്റമിന്ഡ- ഡി സഹായകമാണ്. ചര്‍മ്മത്തിന് മാത്രമല്ല, മുടിയുടെ ആരോഗ്യത്തിനും ഇത് ഏറെ നല്ലതാണ്. 

സാല്‍മണ്‍ മത്സ്യം,  ട്യൂണ മത്സ്യം, സെറില്‍സ് തുടങ്ങിയ ഭക്ഷണങ്ങളെല്ലാം തന്നെ വൈറ്റമിന്‍- ഡിയുടെ നല്ല സ്രോതസുകളാണ്.

Also Read:- മുഖത്തെ ചുളിവുകൾ, മുഖക്കുരു, പാടുകൾ; പരീക്ഷിക്കാം ഈ മൂന്ന് ഫേസ് പാക്കുകള്‍...

Follow Us:
Download App:
  • android
  • ios