Asianet News MalayalamAsianet News Malayalam

ഈ ഭക്ഷണങ്ങൾ തലവേദനയ്ക്ക് കാരണമാകും ; ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു

സമ്മർദ്ദമോ മറ്റ് കാരണങ്ങൾ കൊണ്ടൊക്കെയാണ് തലവേദന ഉണ്ടാകുന്നതെന്ന് പലരും കരുതുന്നു. എന്നിരുന്നാലും ചില ഭക്ഷണങ്ങൾ തലവേദനയ്ക്ക് കാരണമാകാറുണ്ടെന്ന് ന്യൂട്രീഷ്യനിസ്റ്റ് അഞ്ജലി മുഖർജി പറയുന്നു. 

food items that are probably giving you a headache nutritionist explains
Author
First Published Nov 21, 2022, 5:50 PM IST

ഇന്ന് പലരെയും അലട്ടുന്ന ആരോ​ഗ്യപ്രശ്നമാണ് വിട്ടുമാറാത്ത തലവേദന. തലവേദന ചെറുപ്പക്കാരെയും പ്രായമായവരെയും ഒരുപോലെ ബാധിക്കുന്നു. ചിലർക്ക് ഇടയ്ക്കിടെ തലവേദനയും ഉണ്ടാകാറുണ്ട്. ഒരു തലവേദന ഭേദമാക്കാനോ സുഖപ്പെടുത്താനോ ശ്രമിക്കുമ്പോൾ നമ്മളെല്ലാവരും തലവേദനയുടെ കാരണത്തെക്കുറിച്ച് ചിന്തിക്കുന്നില്ല. 

സമ്മർദ്ദമോ മറ്റ് കാരണങ്ങൾ കൊണ്ടൊക്കെയാണ് തലവേദന ഉണ്ടാകുന്നതെന്ന് പലരും കരുതുന്നു. എന്നിരുന്നാലും ചില ഭക്ഷണങ്ങൾ തലവേദനയ്ക്ക് കാരണമാകാറുണ്ടെന്ന് ന്യൂട്രീഷ്യനിസ്റ്റ് അഞ്ജലി മുഖർജി പറയുന്നു. 

നിങ്ങൾക്ക് പതിവായി തലവേദനയുണ്ടെങ്കിൽ അതിൽ പലതും നിങ്ങളുടെ ജനിതക മുൻകരുതലിനെ ആശ്രയിച്ചിരിക്കും. നിങ്ങൾ ജനിതകപരമായി കൂടുതൽ സാധ്യതയുള്ളവരാണെങ്കിൽ ചില ഭക്ഷണങ്ങൾ തലവേദന വർദ്ധിപ്പിക്കാൻ കൂടുതൽ സാധ്യതയുണ്ട്. തലവേദനയ്ക്ക് കാരണമായേക്കാവുന്ന ഭക്ഷണപദാർത്ഥങ്ങളുടെ ഏതൊക്കെയാണെന്നതാണ് അഞ്ജലി മുഖർജി പറയുന്നത്.

ചീസ്...

ചീസിൽ ടൈറാമിൻ അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളെ സങ്കോചിപ്പിക്കുകയും തലവേദന ഉണ്ടാക്കുകയും ചെയ്യുന്നു.

റെഡ് വെെൻ...

റെഡ് വൈൻ തലവേദനയ്ക്ക് കാരണമാകും. വീഞ്ഞിന്റെ അളവും ഓരോ വ്യക്തിക്കും വ്യത്യാസപ്പെടുന്നു.

ചോക്ലേറ്റ്...

ചോക്ലേറ്റ് അമിതമായി കഴിക്കുന്നത് തലവേദനയ്ക്ക് കാരണമാകും. കാരണം അതിൽ രക്തസമ്മർദ്ദം വർദ്ധിപ്പിക്കാൻ കഴിയുന്ന ഒരു സംയുക്തമായ ടൈറാമിൻ അടങ്ങിയിട്ടുണ്ട്.

മധുരപലഹാരങ്ങൾ...

കൃത്രിമ മധുരപലഹാരങ്ങൾ വലിയ അളവിൽ കഴിക്കരുത്. കാരണം അവയിൽ അസ്പാർട്ടേം (aspartame) അടങ്ങിയിട്ടുണ്ട്. ഇത് ഡോപാമൈൻ അളവ് കുറയ്ക്കുകയും തലവേദന ഉണ്ടാക്കുകയും ചെയ്യുന്നു.

സിട്രസ് പഴങ്ങൾ...

സിട്രസ് പഴങ്ങളിൽ തലവേദനയ്ക്കുള്ള ഒരു സാധാരണ ട്രിഗറായ ഒക്ടോപമൈൻ അടങ്ങിയിട്ടുണ്ട്. അസിഡിറ്റി ഉള്ള പഴങ്ങൾ സഹിക്കാൻ കഴിയാത്ത ആളുകൾക്ക് മധുര നാരങ്ങ, മുന്തിരിപ്പഴം, ഓറഞ്ച് എന്നിവയിൽ നിന്നും തലവേദന ഉണ്ടാകാം. ടിന്നിലടച്ച മത്സ്യം, നിലക്കടല, ഉണക്കിയ മാംസം എന്നിവയും തലവേദനയ്ക്ക് കാരണമാകുന്നു.

കുട്ടികള്‍ക്ക് വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ കൊടുക്കണമെന്ന് പറയുന്നതിന്‍റെ കാരണം ഇതാണ്...

 

Follow Us:
Download App:
  • android
  • ios