നേരത്തേ തന്നെ ഒരുപാട് പേര്‍ കേട്ടിരിക്കുന്നൊരു കാര്യമാണിത്. അതായത് ഭക്ഷണസാധനങ്ങള്‍ പ്ലാസ്റ്റിക് പാത്രങ്ങളില്‍ സൂക്ഷിക്കുന്നത് നല്ലതല്ല എന്ന വാദം. ഇത് പറയാത്തവരും കേള്‍ക്കാത്തവരും ചുരുക്കമായിരിക്കും. എന്നാല്‍ മിക്കവരും ഇത് ചെയ്യുന്നുമുണ്ട് എന്നതാണ് സത്യം. 

ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുന്നവരാണെങ്കില്‍ അവര്‍ തീര്‍ച്ചയായും നിത്യജീവിതത്തില്‍ പല വിഷയങ്ങളിലും അറഇവ് നേടാനും അതിന് അനുസരിച്ച് ജീവിതരീതി മാറ്റാനുമെല്ലാം ശ്രമിക്കാറുണ്ട്. അത്തരക്കാര്‍ക്ക് പ്രയോജനപ്രദമാകുന്നൊരു വിവരമാണിനി പങ്കുവയ്ക്കുന്നത്. 

നേരത്തേ തന്നെ ഒരുപാട് പേര്‍ കേട്ടിരിക്കുന്നൊരു കാര്യമാണിത്. അതായത് ഭക്ഷണസാധനങ്ങള്‍ പ്ലാസ്റ്റിക് പാത്രങ്ങളില്‍ സൂക്ഷിക്കുന്നത് നല്ലതല്ല എന്ന വാദം. ഇത് പറയാത്തവരും കേള്‍ക്കാത്തവരും ചുരുക്കമായിരിക്കും. എന്നാല്‍ മിക്കവരും ഇത് ചെയ്യുന്നുമുണ്ട് എന്നതാണ് സത്യം. 

പച്ചക്കറികള്‍ അരിഞ്ഞതോ, തേങ്ങയോ, പാകം ചെയ്ത വിഭവങ്ങളുടെ ബാക്കിയോ എല്ലാം പ്ലാസ്റ്റിക് പാത്രങ്ങളിലാക്കി ഫ്രിഡ്ജിലോ പുറത്തോ എല്ലാം സൂക്ഷിക്കുന്നത് മിക്ക വീടുകളിലെയും പതിവാണ്. എന്നാല്‍ പ്ലാസ്റ്റിക് പാത്രങ്ങള്‍ക്ക് അകത്ത് ഭക്ഷണം വയ്ക്കുന്നത് ആരോഗ്യത്തിന് അത്ര ഗുണകരമല്ല. 

നമ്മളിങ്ങനെ വീടുകളില്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പാത്രങ്ങളില്‍ അധികവും 'ബിസ്ഫെനോള്‍ എ' എന്നൊരു ഘടകം കാണാം. ഇത് ഭക്ഷണത്തിലൂടെ നമ്മുടെ ശരീരത്തിലെത്തുന്നത് വിഷാംശമായാണ് കരുതപ്പെടുന്നത്. പല രീതിയില്‍ ഇത് നമ്മളെ ബാധിക്കാം. അതുപോലെ തന്നെ പ്ലാസ്റ്റിക് പാത്രങ്ങളില്‍ അടങ്ങിയിട്ടുള്ള 'എൻഡോക്രൈൻ ഡിസ്‍റപ്റ്റിംഗ് കെമിക്കല്‍സ്'ഉം ശരീരത്തിന് ദോഷം ചെയ്യുന്നതാണ്. ഇത് നമ്മുടെ ഹോര്‍മോണ്‍ സന്തുലിതാവസ്ഥയാണത്രേ തകര്‍ക്കുക. 

അങ്ങനെയെങ്കില്‍ പതിവായി പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഭക്ഷണസാധനങ്ങള്‍ സൂക്ഷിച്ച്, അത് കഴിക്കുന്നത് ക്രമേണ ആരോഗ്യത്തിന് എത്ര ദോഷം വരുത്തുമെന്നത് മനസിലാക്കാമല്ലോ. 

പാകം ചെയ്ത ഭക്ഷണസാധനങ്ങള്‍ കഴിയുന്നതും ചില്ല് പാത്രങ്ങളിലോ സ്റ്റെയിൻ‍ലെസ് സ്റ്റീല്‍ പാത്രങ്ങളിലോ എല്ലാം ആക്കിവയ്ക്കുന്നതാണ് നല്ലത്. ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോഴും ഇങ്ങനെ വയ്ക്കുന്നതാണ് ഉചിതം. 

കഴിയുന്നതും ഭക്ഷണം പാകം ചെയ്ത ശേഷം അധികം വൈകാതെ തന്നെ കഴിച്ച് ശീലിക്കുക. നിര്‍ബന്ധമാണെങ്കില്‍ ഒന്നോ രണ്ടോ ദിവസം ഫ്രിഡ്ജില്‍ സൂക്ഷിക്കാം. അത് ഏത് തരം പാത്രങ്ങളിലാണെന്നത് ശ്രദ്ധിക്കുക. ശേഷം കഴിക്കാൻ നേരം എടുത്ത് ചൂടാക്കുമ്പോള്‍ അപ്പോഴത്തേക്ക് ആവശ്യമുള്ളത് മാത്രം ചൂടാക്കിയെടുക്കുക. ഇതില്‍ ബാക്കി വന്നാല്‍ അത് വീണ്ടും ഫ്രിഡ്ജില്‍ വയ്ക്കരുത്. വീണ്ടും വീണ്ടും ചൂടാക്കുംതോറും ഭക്ഷണസാധനങ്ങളില്‍ നിന്ന് കൂടുതല്‍ പോഷകങ്ങള്‍ നഷ്ടപ്പെടുകയും അത് കൂടുതല്‍ രോഗാണുക്കള്‍ക്ക് അനുകൂല സാഹചര്യമുണ്ടാക്കുകയും ചെയ്യുന്നു. 

Also Read:- പൈനാപ്പിള്‍ കഴിക്കുന്നതും മുടിയുടെ ആരോഗ്യവും തമ്മില്‍ ബന്ധം!

കൊച്ചിയിൽ ആരോഗ്യ സർവേ; ക്യാമ്പുകളിൽ എത്തുന്നത് നൂറ് കണക്കിന് പേർ | Health Survey